Updated on: 26 February, 2022 10:00 AM IST
മുരിങ്ങയില ജ്യൂസ് ഉപ്പിട്ട് കുടിച്ചാൽ മൂലക്കുരു പൂർണമായും ഇല്ലാതാകും

ഔഷധ ഗുണങ്ങളുടെ കാര്യത്തിൽ ഏറെ മുൻപന്തിയിലാണ് മുരിങ്ങ. നമ്മുടെ പച്ചക്കറി തോട്ടത്തിലെ ഇല വർഗ്ഗങ്ങളിൽ പ്രഥമസ്ഥാനം മുരിങ്ങയ്ക്ക് തന്നെ നൽകണം. മുരിങ്ങയുടെ ഇലയും പൂവും വിത്തും തുടങ്ങി എല്ലാ ഭാഗങ്ങളും ഔഷധ ഗുണങ്ങളുടെ കലവറയാണ്. ഇത് നമ്മുടെ പൂർവികർ പണ്ടുമുതൽ തിരിച്ചറിഞ്ഞ സത്യമാണ്. അതുകൊണ്ടുതന്നെയാണ് അവരുടെ ആഹാരരീതിയിൽ മുരിങ്ങ കൊണ്ടുള്ള വിഭവങ്ങൾ സർവസാധാരണമായി ഉപയോഗപ്പെടുത്തിയത്.

അനവധി രോഗങ്ങൾ അകറ്റുവാൻ മുരിങ്ങ

ഔഷധഗുണങ്ങൾ സമ്പന്നമായ അളവിൽ അടങ്ങിയിരിക്കുന്ന മുരിങ്ങ നിരവധി രോഗങ്ങൾക്ക് ഒരു ഒറ്റമൂലി കൂടിയാണ്. ഈ കോവിഡ് കാലത്ത് നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ നിരവധി പാനീയങ്ങളും മരുന്നുകളും ദൈനംദിനം കഴിച്ചവരാണ് മലയാളികൾ.

Muringa is at the forefront of medicinal properties. Coriander should be the number one leafy vegetable in our vegetable garden. Every part of the coriander leaves, flowers and seeds are a storehouse of medicinal properties.

എന്നാൽ നിങ്ങളിൽ പലരും അറിയാത്ത ഒരു കാര്യമുണ്ട്. നമ്മുടെ വീട്ടുവളപ്പിൽ നിൽക്കുന്ന മുരിങ്ങയ്ക്ക് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിൽ നിർണായക സ്ഥാനം ഉണ്ടെന്നകാര്യം. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി രോഗപ്രതിരോധ ശേഷിയെ വർദ്ധിപ്പിക്കുന്നു. ജലദോഷം, പനി തുടങ്ങിയ അസുഖങ്ങൾ വരാതെ തടയുവാൻ മുരിങ്ങ കൊണ്ടുള്ള വിഭവങ്ങൾ തയ്യാറാക്കി കഴിക്കാം. ബീറ്റാ കരോട്ടിൻ അടങ്ങിയിരിക്കുന്ന മുരിങ്ങ നമ്മുടെ നേത്ര ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. ഇതുകൂടാതെ എല്ലുകളുടെയും പല്ലുകളുടെയും മികച്ച ആരോഗ്യത്തിന് കാരണമാകുന്ന കാത്സ്യം, പൊട്ടാസ്യം, ഇരുമ്പ്, പ്രോട്ടീൻ തുടങ്ങിയ ധാതുക്കൾ സമ്പന്നമായ അളവിൽ ഇതിലടങ്ങിയിരിക്കുന്നു. ഇത് ശരീരപുഷ്ടിക്കും മികച്ചതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ആൻറി ആക്സിഡൻറ് ആണ് കരോട്ടിനോയ്ഡ്, അസ്കോർബിക് ആസിഡ്, ഫെനോലിക്സ് തുടങ്ങിയവ. നാരുകളാൽ സമ്പന്നമായിരിക്കുന്ന മുരിങ്ങയില ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാണ്. ഇതിൻറെ വിഭവങ്ങൾ ഉണ്ടാക്കി കഴിക്കുന്ന കുട്ടികളിൽ ഓർമ്മശക്തി വർധിപ്പിക്കുന്നുവെന്ന് പഠനങ്ങളിലൂടെ തെളിഞ്ഞിരിക്കുന്നു. മുരിങ്ങയില കഴിക്കുന്നത് രക്തശുദ്ധീകരണത്തിന് മികച്ചതാണ്.

മുരിങ്ങയില ജ്യൂസ് ഉപ്പിട്ട് കുടിച്ചാൽ മൂലക്കുരു പൂർണമായും ഇല്ലാതാകും. ഇത് ചർമ്മരോഗങ്ങളെ പ്രതിരോധിക്കുവാനും, യൗവനം നിലനിർത്തുവാനും കാരണമായിത്തീർന്നു. ഹൃദയം, വൃക്ക, കരൾ തുടങ്ങിയ അവയവങ്ങളുടെ ആരോഗ്യത്തിനും, എല്ലാവിധ ജീവിതശൈലീ രോഗങ്ങൾക്കും വിരാമം ഇടുവാൻ മുരിങ്ങയില ജ്യൂസ് ഉപ്പിട്ട് കുടിച്ചാൽ മതി. ഈ ജ്യൂസ് വായുകോപം അകറ്റുവാനും മികച്ചതാണ്. മുരിങ്ങയില തേൻ ചേർത്ത് കഴിച്ചാൽ തിമിര രോഗബാധ ഇല്ലാതാക്കാം. മുലയൂട്ടുന്നവർ മുരിങ്ങയില തോരൻ കഴിച്ചാൽ നല്ല രീതിയിൽ പാലുല്പാദനം ഉണ്ടാകും. മുരിങ്ങയില തോരൻ വെച്ച് നിത്യവും കഴിക്കുന്നവർക്ക് കൊളസ്ട്രോൾ നല്ല രീതിയിൽ കുറയുന്നുണ്ടെന്ന് ഗവേഷകർ പറയുന്നു.

മുരിങ്ങയില ഇട്ടു വേവിച്ച വെള്ളത്തിൽ ഉപ്പും നാരങ്ങാനീരും ചേർത്ത് കഴിച്ചാലും ജീവിതശൈലി രോഗങ്ങൾ പൂർണ്ണമായും നീക്കം ചെയ്യാം. മുരിങ്ങയില ഉപ്പുചേർത്ത് അരച്ച് നീരുള്ള ഭാഗങ്ങളിൽ പുരട്ടിയാൽ നീര് വലിയും. മുരിങ്ങയില ഉണക്കിപ്പൊടിച്ച് പൊടിയാക്കി കാലങ്ങളോളം നമുക്ക് സൂക്ഷിക്കാവുന്നതാണ്. ഈ പൊടി ഉപയോഗപ്പെടുത്തി മുരിങ്ങയില ചായ ഉണ്ടാക്കിയാൽ ശരീരവേദന ഇല്ലാതാകും.

English Summary: Drinking moringa juice with salt can stave off hemorrhoids and lifestyle diseases
Published on: 26 February 2022, 08:13 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now