1. Health & Herbs

ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ നീക്കംചെയ്യാനും, അമിതവണ്ണം കുറയ്ക്കുവാനും മുരിങ്ങയില ജ്യൂസ്

നമ്മൾ പോലും അറിയാതെ നമ്മുടെ വീട്ടിൽ തന്നെ നിരവധി രോഗങ്ങൾക്കുള്ള ഒറ്റമൂലി തഴച്ചു വളരുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഔഷധസസ്യമാണ് മുരിങ്ങ. പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ തുടങ്ങിയ എല്ലാ ജീവിതശൈലി രോഗങ്ങളെയും മറികടക്കാൻ നമ്മുടെ ശരീരത്തെ പ്രാപ്തമാക്കുന്ന ഒരു ഒറ്റമൂലി ആണ് മുരിങ്ങയില ജ്യൂസ്.

Priyanka Menon
മുരിങ്ങയില ജ്യൂസ്
മുരിങ്ങയില ജ്യൂസ്

നമ്മൾ പോലും അറിയാതെ നമ്മുടെ വീട്ടിൽ തന്നെ നിരവധി രോഗങ്ങൾക്കുള്ള ഒറ്റമൂലി തഴച്ചു വളരുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഔഷധസസ്യമാണ് മുരിങ്ങ. പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ തുടങ്ങിയ എല്ലാ ജീവിതശൈലി രോഗങ്ങളെയും മറികടക്കാൻ നമ്മുടെ ശരീരത്തെ പ്രാപ്തമാക്കുന്ന ഒരു ഒറ്റമൂലി ആണ് മുരിങ്ങയില ജ്യൂസ്. മുരിങ്ങയില കറിയാക്കിയും തോരൻ ആയും കഴിക്കുന്നതിലും ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് മുരിങ്ങയില ജ്യൂസ്.

രോഗ പ്രതിരോധശേഷി വർധിപ്പിക്കാനും, കരൾ ,തലച്ചോർ തുടങ്ങിയവയുടെ പ്രവർത്തനം നല്ല രീതിയിൽ നടത്തുവാനും ഈ ജ്യൂസിന് സാധിക്കും. ഇരുമ്പിന്റെ അംശം നല്ലരീതിയിൽ അടങ്ങിയിരിക്കുന്ന മുരിങ്ങയില വിളർച്ച, ക്ഷീണം തുടങ്ങിയ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാണ്.

വെറും വയറ്റിൽ മുരിങ്ങയില ജ്യൂസ് കുടിക്കുന്നത് രക്തത്തിലെ പഞ്ചസാര ഗണ്യമായി കുറയ്ക്കുന്നു. മാത്രവുമല്ല ദഹനപ്രക്രിയ സുഗമമായി നടത്തുവാനും കാരണമാകുന്നു. ആൻറി ആക്സിഡന്റു കൾ ധാരാളമടങ്ങിയ ഈ ജ്യൂസ് ഫ്രീ റാഡിക്കലുകളെ പ്രതിരോധിക്കുന്നു. ശരീരത്തിൽ ദോഷകാരികളായ ടോക്സിനുകളെ നീക്കം ചെയ്യുവാനും മുരിങ്ങയില ജ്യൂസ് ഉപയോഗം നല്ലതാണ്.

Muringa is the most important of these herbs. Coriander juice is a single root that enables our body to overcome all lifestyle diseases like diabetes, high blood pressure and cholesterol. Coriander juice is more beneficial than coriander curry and toran.

This juice can boost the immune system and keep the liver and brain functioning properly. Coriander leaves, which are rich in iron, are a permanent remedy for anemia and fatigue. Just drinking coriander juice on an empty stomach can significantly lower blood sugar. It also helps in smoothing the digestive process. 

Rich in antioxidants, this juice fights free radicals. The use of coriander juice is also good for removing harmful toxins from the body. Coriander juice can brighten the skin, eliminate bad cholesterol in the body and reduce obesity.

ചർമം തിളക്കമുള്ളതാക്കാനും, ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കുവാനും, അമിതവണ്ണം കുറയ്ക്കുവാനും മുരിങ്ങയില ജ്യൂസ് കൊണ്ട് സാധ്യമാകുന്നു.

മുരിങ്ങയില ജ്യൂസ് ഉണ്ടാക്കുന്ന വിധം


മുരിങ്ങയില - ഒരു കപ്പ്
പഞ്ചസാര - പാകത്തിന്
ചെറു നാരങ്ങ- ഒന്ന്
മുരിങ്ങയില തിളപ്പിച്ച വെള്ളത്തിൽ ഇട്ട് ഒന്ന് വാട്ടിയെടുക്കുക. ഇതിനുശേഷം മുരിങ്ങയില വാട്ടിയ വെള്ളം തണുത്തതിനുശേഷം പഞ്ചസാര ചേർത്ത് മിക്സിയിൽ അടിക്കുക. പിന്നീട് ഇതിലേക്ക് ചെറുനാരങ്ങ പിഴിഞ്ഞു ഉപയോഗിക്കാം.

English Summary: Muringa is the most important of these herbs. Coriander juice is a single root that enables our body to overcome all lifestyle diseases like diabetes, high blood pressure and cholesterol

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters