കാപ്പി അല്ലെങ്കിൽ ചായ കുടിക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുന്നത് എങ്ങനെയുണ്ടാകും?
വെള്ളം ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ശരീരത്തിൽ ആവശ്യത്തിന് വെള്ളം ഇല്ലെങ്കിൽ അത് മൂത്രസംബന്ധമായ പ്രശ്നങ്ങളുണ്ടാക്കുകയും അത് വഴി കിഡ്നി തകരാറിലാകുകയും ചെയ്യുന്നു.
വെള്ളത്തിന് പകരമായി ചായ അല്ലെങ്കിൽ കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. അത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് വഴി വെക്കുന്നു.
എന്നിരുന്നാൽ പോലും ചായ അല്ലെങ്കിൽ കാപ്പി കുടിക്കുന്നത് നിത്യ ജീവിതത്തിൻ്റെ ഭാഗമാണ്. എന്നാൽ ഇവ കഴിക്കുന്നതിന് മുമ്പ് വെള്ളം കുടിക്കുന്നതിന് ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്ന് നിങ്ങൾക്കറിയാമോ... എന്നാൽ കുടിക്കുന്നതിലും ശ്രധിക്കേണ്ടത് ചൂട് അല്ലെങ്കിൽ തണുത്ത വെള്ളമോ അല്ല കുടിക്കേണ്ടത്. റൂം ടെംപറേച്ചറിലെ വെള്ളമാണ് കുടിയ്ക്കേണ്ടത്. എന്നാൽ ഇത് രാവിലെ മാത്രമാണോ കുടിക്കേണ്ടത് ?
അല്ല, മറിച്ച് എപ്പോഴൊക്കെ ചായയും കാപ്പിയും കുടിക്കുന്നോ അപ്പോഴൊക്കെ വെള്ളവും കുടിക്കാവുന്നതാണ്. എന്തൊക്കെയാണ്ഇതിൻ്റെ ഗുണങ്ങൾ
പല്ലിൻ്റെ ആരോഗ്യം
പല്ലിൻ്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ് ഇത്. അതിൻ്റെ കാരണം ചായയിലും അല്ലെങ്കിൽ കാപ്പിയിലും ടാനിൻ കെമിക്കൽ അടങ്ങിയിട്ടുണ്ട്. ഇത് പല്ലിൻ്റെ നിറമാറ്റത്തിന് കാരണമാകുന്നു. എന്നാൽ വെള്ളം കുടിക്കുമ്പോൾ പല്ലിന് മുകളിൽ ഒരു ആവരണം തീർക്കുന്നത് കൊണ്ട് തന്നെ കറ വരുന്നതിൽ നിന്നും പല്ലിനെ സംരക്ഷിക്കുന്നു
അസിഡിറ്റി പ്രശ്നങ്ങൾ
ചായയോ അല്ലെങ്കിൽ കാപ്പിയോ കുടിക്കുന്നത് അസിഡിറ്റിക്ക് കാരണമാകുന്നു, പ്രത്യേകിച്ചും വെറും വയറ്റിൽ കുടിക്കുമ്പോൾ. എന്നാൽ ഇതിന് മുമ്പ് വെള്ളം കുടിക്കുന്നത് അസിഡിറ്റി കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഇത് മാത്രമല്ല ഇത് നൂട്രിയൻ്റുകൾ ശരീരത്തിൽ നിന്നും കുറയുന്നതിനും സഹായിക്കുന്നു.
അൾസർ സാധ്യത കുറയ്ക്കുന്നു
ചായ അല്ലെങ്കിൽ കാപ്പി pH 5, 6 ആണ്. എന്നാൽ വെള്ളത്തിൽ അത് 7 ആണ്. ചായയോ അല്ലെങ്കിൽ കാപ്പി കുടിക്കുന്നത്, വയറ്റിലെ അൾസർ സാധ്യത കൂട്ടുന്നു. എന്നാൽ പകരമായി വെള്ളം കുടിക്കുന്നത് ഇത്തരത്തിലുള്ള അവസ്ഥ കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഇത് കുടലിനെ ശാന്തമാക്കാൻ സഹായിക്കുന്നു.
ചായയ്ക്കോ അല്ലെങ്കിൽ കാപ്പിക്കോ മുൻപിൽ മാത്രമല്ല പിൻപും നിങ്ങൾക്ക് വെള്ളം കുടിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് ഏറെ നല്ലതുമാണ്. ചില പദാർത്ഥങ്ങൾ ശരീരത്തിൽ ഡീഹൈഡ്രേഷൻ ഉണ്ടാകുന്നതിന് കാരണമാകുന്നു. എന്നാൽ വെള്ളം കുടിക്കുന്നത് ജലാംശം നിലനിർത്തുന്നതിനും ഒപ്പം ആരോഗ്യവും നൽകുന്നു.
ബന്ധപ്പെട്ട വാർത്തകൾ : അസിഡിറ്റി തടയാം ഈ വീട്ടുവൈദ്യങ്ങളിലൂടെ