Updated on: 13 March, 2022 3:51 PM IST
നിങ്ങൾ വിചാരിക്കുന്ന പോലെ നിസ്സാരനല്ല ഡ്രൈമാംഗോ പൗഡർ

ഇനി മാമ്പഴക്കാലമാണ്. അച്ചാറിട്ടും പുളുശ്ശേരിയാക്കിയും മധുര പലഹാരങ്ങളും പാനീയങ്ങളുമാക്കി മാത്രമല്ല, മറ്റു സീസണുകളിലും മാങ്ങയുടെ രുചിയറിയാനായി അത് ഉണക്കി സൂക്ഷിക്കാറുമുണ്ട്. മലയാളികൾ മാങ്ങ ഉണക്കി സൂക്ഷിക്കുന്നത് കൂടുതലും അച്ചാറിടാനും മറ്റുമാണ്. എന്നാൽ ഉത്തരേന്ത്യയിലേക്ക് പോയാൽ കറികളിലെ രസക്കൂട്ടുകളിൽ പ്രധാനിയാണ് ഉണങ്ങിയ മാങ്ങയിൽ നിന്ന് ഉണ്ടാക്കുന്ന ഡ്രൈമാംഗോ പൗഡർ.

ഡ്രൈമാംഗോ പൗഡർ അഥവാ ആംചൂർ പൗഡർ (Dry mango powder or Amchur powder)

വടക്കേ ഇന്ത്യൻ വിഭവങ്ങളിൽ സുഗന്ധവ്യഞ്ജനം പോലെ ഉപയോഗിക്കുന്ന ഡ്രൈമാംഗോ പൗഡർ അഥവാ ആംചൂർ പൗഡർ. ഇന്ന് മലയാളിയുടെ അടുക്കളയും കൈയേറിക്കഴിഞ്ഞുവെന്ന് പറയാം.

ബന്ധപ്പെട്ട വാർത്തകൾ: വെള്ളരി കൃഷിയിൽ ഈ മൂന്ന് ഘട്ട വളപ്രയോഗ രീതി അവലംബിച്ചാൽ ഇരട്ടി വിളവ്

ചട്നി, കറികൾ, സൂപ്പ്, അച്ചാറുകൾ എന്നിവയിലാണ് ഇവ കൂടുതലായും ഉപയോഗിക്കുന്നത്. വെണ്ടയ്ക്ക കറികളിലും പയറുവർഗ വിഭവങ്ങളിലും കൂടാതെ ചാട്ട് മസാലകളിലെയും ഒരു പ്രധാന ഘടകമാണിത്.

ബന്ധപ്പെട്ട വാർത്തകൾ: മാങ്ങാപ്പൂരമായി; ശരീരഭാരം കുറയ്ക്കാൻ ഇനി വേറെന്ത് വേണം!   

വെറുതെ രുചിയ്ക്ക് മാത്രമാണ് ഡ്രൈമാംഗോ പൗഡർ ഉപയോഗിക്കുന്നതെന്ന് വിചാരിക്കണ്ട. ഒരുപാട് പോഷകഗുണങ്ങളും ഇതിലുണ്ട്. വൈറ്റമിൻ എ, ഇ, സി, കാത്സ്യം, ഭക്ഷ്യനാരുകൾ, പൊട്ടാസ്യം, അയൺ എന്നിവയാൽ സമ്പദ്സമൃദ്ധമാണ് ഡ്രൈമാംഗോ പൗഡർ.
ശരീരത്തിന് വണ്ണം വയ്ക്കാൻ കാരണമാകുന്ന കൊഴുപ്പ്, കൊളസ്ട്രോൾ, സോഡിയം എന്നിവ ഇതിൽ തീരെ അടങ്ങിയിട്ടില്ല. അതിനാൽ ഹൃദ്രോഗികൾക്കും ഉയർന്ന രക്തസമ്മർദവും കൊളസ്ട്രോളും ഉള്ളവർക്കും ഭക്ഷണവിഭവങ്ങളിൽ ആശങ്കപ്പെടാതെ ഇത് ചേർക്കാവുന്നതാണ്.

കാഴ്ച ശക്തിക്കും, ശരീരഭാരം കുറയ്ക്കാനും തുടങ്ങി പല വിധ ഗുണങ്ങളാണ് ഡ്രൈമാംഗോ പൗഡറിലൂടെ നിങ്ങൾക്ക് ലഭിക്കുക. ആരോഗ്യത്തിന് ഇത് എങ്ങനെയെല്ലാം പ്രയോജനപ്പെടുമെന്ന് നോക്കാം.

ശരീരഭാരം കുറയ്ക്കുന്നു (For weight loss)

നേരത്തെ പറഞ്ഞ പോലെ കലോറി വളരെ കുറവായ ആഹാരപദാർഥമാണ് ഡ്രൈമാംഗോ പൗഡർ. ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കുന്നു. അതിനാൽ തന്നെ ശരീരഭാരം കുറയ്ക്കാനും ഡ്രൈമാംഗോ പൗഡർ നല്ലതാണ്.

ദഹനത്തിന് ഉത്തമം (Good for digestion)

ദഹനവ്യവസ്ഥയെ പരിപോഷിപ്പിക്കുന്ന ഗുണങ്ങളും ഡ്രൈമാംഗോ പൗഡറിൽ അടങ്ങിയിരിക്കുന്നു. ഇതിലെ ആന്റി ഓക്സിഡന്റുകളും ഭക്ഷ്യനാരുകളുമാണ് ദഹനത്തെ സഹായിക്കുന്നത്. മലബന്ധം അകറ്റുന്നതിനും ഡ്രൈമാംഗോ പൗഡർ നല്ലതാണ്. ദിവസം അര ടീസ്പൂൺ ഡ്രൈമാംഗോ പൗഡർ ഉപയോഗിക്കുന്നതിലൂടെ സുരക്ഷിതമായ ആരോഗ്യം നിങ്ങൾക്ക് ഉറപ്പാക്കാം.

ബന്ധപ്പെട്ട വാർത്തകൾ: കുമ്പളങ്ങാത്തൊലി കളയണ്ട; രുചിയേറും ഈ വിഭവമുണ്ടാക്കാം

കാഴ്ച ശക്തിയ്ക്ക് പ്രയോജനകരം (Benefits to eyesight)

കാഴ്ച ശക്തി മെച്ചപ്പെടുത്തുന്നതിന് സഹായകരമാകുന്ന വൈറ്റമിൻ എ, ഇ എന്നിവ സമ്പുഷ്ടമായി ഇതിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഡ്രൈമാംഗോ പൗഡർ സ്ഥിരമായി ഉപയോഗിക്കുകയാണെങ്കിൽ കണ്ണുകൾക്ക് ആരോഗ്യം ലഭിക്കും. തിമിരം പോലുള്ള നേത്രരോഗങ്ങളെ പ്രതിരോധിക്കുന്നതിനും ഇത് സഹായിക്കുന്നു.

പ്രമേഹം പ്രതിരോധിക്കുന്നു (Prevents diabetes)

കരോട്ടിനോയി‍ഡുകളും പോളിഫിനോളുകളും ഡ്രൈമാംഗോ പൗഡറിൽ ധാരാളം അടങ്ങിയിരിക്കുന്നു. ഇത് ഗ്ലൂക്കോസിന്റെ ആഗിരണത്തിന് ഉപയോഗപ്പെടുന്നു. അതിനാൽ പ്രമേഹരോഗികൾ ഉൾപ്പെടെ ഡ്രൈമാംഗോ പൗഡർ ഭക്ഷണത്തിൽ ചേർത്താൽ രോഗപ്രതിരോധ ശേഷി ലഭിക്കുമെന്നാണ് പഠനങ്ങളും വ്യക്തമാക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: ചീര കൊണ്ട് സിമ്പിൾ & പവർഫുൾ വിഭവങ്ങൾ

English Summary: Dry mango powder, North India's Special Taste; Know The Benefits
Published on: 13 March 2022, 03:36 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now