1. Health & Herbs

മാങ്ങാപ്പൂരമായി; ശരീരഭാരം കുറയ്ക്കാൻ ഇനി വേറെന്ത് വേണം!

ശരീരഭാരം കുറയ്ക്കാൻ നെട്ടോട്ടമോടുന്നവർക്ക് പച്ചമാങ്ങ മാത്രം മതി. പച്ചമാങ്ങയ്ക്ക് വണ്ണം കുറയ്ക്കാനുള്ള അത്ഭുത ശക്തി ഉണ്ടെന്നത് ഒരുപക്ഷേ വളരെ ചുരുക്കം പേർക്ക് മാത്രമായിരിക്കും അറിയാവുന്നത്.

Anju M U
Body Weight!
ശരീരഭാരം കുറയ്ക്കാൻ പച്ചമാങ്ങ

ഇനിയങ്ങോട്ട് നാട്ടിൽ മാങ്ങയുടെ പൂരമാണ്. പച്ചമാങ്ങയായാലും മാമ്പഴത്തിനായാലും വെറുതെ കഴിയ്ക്കാനും ജ്യൂസ് ആക്കിയും അച്ചാറാക്കിയും പുളുശ്ശേരിയും മധുര മധുരപലഹാരങ്ങളാക്കിയുമെല്ലാം കഴിയ്ക്കാൻ ഇഷ്ടപ്പെടുന്നവരുണ്ട്. അതിനാൽ തന്നെ സ്വർഗീയ ഫലമെന്ന് അറിയപ്പെടുന്ന മാങ്ങയാണ് കേരളത്തിൽ പഴങ്ങളിലെ രാജാവെന്ന് തന്നെ പറയാം. മാങ്ങയുടെ ഓരോ പ്രായത്തിലും വ്യത്യസ്ത രുചിയെന്നതിനാൽ മാത്രമല്ല, ആരോഗ്യഗുണത്തിലും സ്വാദിലെ പോലെ തന്നെ മുൻപിലാണ് നമ്മുടെ പാടത്തും പറമ്പിലും സുലഭമായി ലഭിക്കുന്ന ഈ ഫലം.

ബന്ധപ്പെട്ട വാർത്തകൾ: കീടങ്ങളെ ഫലപ്രദമായ നിയന്ത്രിക്കാൻ കഴിവുള്ള 6 ജൈവ സാങ്കേതിക വിദ്യകൾ

അതായത് ശരീരഭാരം കുറയ്ക്കാൻ നെട്ടോട്ടമോടുന്നവർക്ക് പച്ചമാങ്ങ ഉണ്ടെങ്കിൽ പരിഹാരം നിസ്സാരം. പച്ചമാങ്ങയ്ക്ക് വണ്ണം കുറയ്ക്കാനുള്ള അത്ഭുത ശക്തി ഉണ്ടെന്നത് ഒരുപക്ഷേ വളരെ ചുരുക്കം പേർക്ക് മാത്രമായിരിക്കും അറിയാവുന്നത്. എങ്ങനെയാണ് പച്ചമാങ്ങ ശരീരത്തിലെ കൊഴുപ്പിനെയും മറ്റും നീക്കം ചെയ്യുന്നതെന്നും ശരീരഭാരം നിയന്ത്രിക്കുന്നതെന്നും മനസിലാക്കാം.

ശരീരഭാരം കുറയ്ക്കാൻ പച്ചമാങ്ങ (Green mango for weight loss)

പച്ചമാങ്ങ മെറ്റബോളിസത്തെ പ്രോത്സാഹിപ്പിക്കുന്നു. ഇത് കലോറി കത്തിച്ചു കളയാൻ വളരെയധികം സഹായിക്കുന്നു. ഇത് കൂടാതെ നിര്‍ജ്ജലീകരണത്തെ തടയാനും പച്ചമാങ്ങ വളരെ ഗുണപ്രദമാണ്.

പച്ചമാങ്ങയിലെ നാരുകള്‍ ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ, കൂടുതൽ സമയത്തേക്ക് വയര്‍ നിറഞ്ഞിരിക്കുന്നതായും തോന്നിപ്പിക്കുന്നു. നാരുകള്‍ രക്തസമ്മർദം കുറയ്‌ക്കാനും രോഗപ്രതിരോധശേഷി നൽകുന്നതിനും പ്രവർത്തിക്കുന്നു. അതിനാൽ ശാരീരിക ആരോഗ്യത്തിനും പച്ചമാങ്ങ പ്രയോജനപ്പെടും.

വ്യായാമശേഷം ഒരു ഗ്ലാസ് പച്ചമാങ്ങ ജ്യൂസ് (A glass of green mango juice after exercise)

ഉന്മേഷം നൽകുന്നതിന് ഒരു ഗ്ലാസ് പച്ചമാങ്ങ ജ്യൂസ് കുടിച്ചാൽ മതി. വ്യായാമശേഷം ഇത് പിന്തുടരുകയാണെങ്കിൽ ശരീരത്തിന് ഊർജ്ജം നൽകുന്ന പച്ചമാങ്ങയിലെ അത്ഭുത സിദ്ധിയെ കുറിച്ച് നിങ്ങൾക്ക് മനസിലാക്കാം.
ഇതിന് പുറമെ, പല്ലുകളുടെ ആരോഗ്യത്തിനും പച്ചമാങ്ങ കഴിയ്ക്കാം. ചര്‍മ സംബന്ധമായ പ്രശ്നങ്ങള്‍ക്കും, അര്‍ബുദ സാധ്യത കുറയ്ക്കുന്നതിനും മാങ്ങാ ഉത്തമമാണെന്ന് പഠനങ്ങൾ വിശദീകരിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: കായ്ക്കാത്ത മാവും കായ്ക്കും; പഴമക്കാർ ചെയ്ത കുറുക്കുവിദ്യകൾ

അസിഡിറ്റി, ദഹനപ്രശ്‌നങ്ങള്‍ എന്നിവ അകറ്റാനും കൊളസ്‌ട്രോള്‍ കുറയ്‌ക്കാനും പച്ചമാങ്ങ പതിവായി കഴിയ്ക്കാം. ഹൃദയം– കരള്‍ സംബന്ധമായ പ്രശ്നങ്ങളെ ഒരു പരിധി വരെ നിയന്ത്രിക്കുെന്നതിലും പച്ചമാങ്ങ സഹായിക്കും.
മാത്രമല്ല, ലിവര്‍, കിഡ്‌നി, ഹൃദയം എന്നിവയുടെ ആരോഗ്യത്തിനും പച്ചമാങ്ങ കഴിയ്ക്കാം.
പച്ചമാങ്ങയിൽ അടങ്ങിയിട്ടുള്ള ഡീടോക്‌സിഫിക്കേഷന്‍ ശരീരത്തിലെ വിഷാംശത്തെ നീക്കം ചെയ്യുന്നു. ശരീരത്തിനുള്ളിൽ അടിയുന്ന മാലിന്യങ്ങൾ അല്ലെങ്കിൽ അനാവശ്യ വസ്തുക്കളെ പുറന്തള്ളുന്നതിനും പച്ചമാങ്ങ പച്ചയ്ക്ക് തിന്നാൽ ഗുണം ചെയ്യും.

ബന്ധപ്പെട്ട വാർത്തകൾ: മാങ്ങാ മാഹാത്മ്യം പറഞ്ഞാല്‍ തീരില്ല.

ഹൃദയാരോഗ്യത്തിന് ഭീഷണിയാകുന്ന കൊളസ്‌ട്രോള്‍ അളവ് കുറയ്ക്കുന്നതിലും പച്ചമാങ്ങ നല്ലതാണ്. പഴുത്ത മാങ്ങ ശരീരത്തിൽ കൊളസ്ട്രോൾ അടിയുന്നതിനാണ് കാരണമാകുന്നത്. എന്നാൽ പച്ചമാങ്ങയാകട്ടെ പ്രമേഹം കുറയ്ക്കുന്നതിന് സഹായിക്കും.

English Summary: Its Ultimate Mango Season; What Else Do You Need To Lose Body Weight!

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds