Updated on: 30 March, 2021 3:22 PM IST
വ്യക്തി സൗഹൃദ ടെലി മെഡിസിന്‍ പരിശാധനാ സംവിധാനമാണിത്.

മലപ്പുറം:കോവിഡ് പശ്ചാത്തലത്തില്‍ ആശുപത്രികളിലെ തിരക്ക് കുറയ്ക്കുന്നതിനും നേരിട്ടുള്ള സന്ദര്‍ശനം ഒഴിവാക്കുന്നതിനുമായി ആരംഭിച്ച ഇ-സഞ്ജീവനി ടെലി മെഡിസിന്‍ സേവനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. 

സ്പെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി ഉള്‍പ്പടെ 33 സേവനങ്ങളാണ് ഇ-സഞ്ജീവനിയിലൂടെ സൗജന്യമായി ലഭ്യമാക്കുന്നത്.

മാറിയ ആരോഗ്യ സംസ്‌കാരത്തിന്റെ പ്രതീകമായി മാറിയ ഇ-സഞ്ജീവനി ടെലിമെഡിസിന്‍ സംവിധാനത്തിലൂടെ കോവിഡ് 19 വാക്സിനേഷനുമായി ബന്ധപ്പെട്ട സംശയനിവാരണങ്ങളും നടത്താവുന്നതാണ്.

ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കി പകരം ഓണ്‍ലൈനായി വീട്ടിലോ സൗകര്യപ്രദമായ സ്ഥലത്തിരുന്നോ വീഡിയാ കോളിലൂടെ ഡോക്ടറെ കണ്ട് ചികിത്സ തേടാമെന്നതാണ് ഇ-സഞ്ജീവനി ടെലിമെഡിസിന്‍ സംവിധാനത്തിന്റെ പ്രധാന സവിശേഷത. ഒരു രോഗിയുടെ പരിശോധന പൂര്‍ത്തീകരിക്കുന്നതിനായി ഏഴ് മിനുറ്റില്‍ താഴെ മാത്രം മതിയെന്നതും എടുത്ത് പറയേണ്ടതാണ്.

സ്പെഷ്യാലിറ്റി സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനങ്ങള്‍ വിരല്‍ തുമ്പില്‍ ലഭ്യമാകുന്നതോടൊപ്പം ഇ-സഞ്ജീവനി ടെലിമെഡിസിന്‍ സംവിധാനത്തിലൂടെ നല്‍കപ്പെടുന്ന കുറിപ്പടികള്‍ തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയില്‍ കാണിച്ചാല്‍ മരുന്നുകള്‍ സൗജന്യമായി ലഭിക്കുകയും ചെയ്യും. മറ്റ് പരിശോധനകള്‍ സംബന്ധിച്ച ഇ-സഞ്ജീവനി കുറിപ്പടികളുണ്ടെങ്കില്‍ തൊട്ടടുത്ത ആശുപത്രിയില്‍ ലഭ്യമായവ അവിടെ നിന്നും ചെയ്യാവുന്നതുമാണ്.

വിവിധ തരം ഇ-സഞ്ജീവനി ഒ.പി.ഡി. സേവനങ്ങള്‍

1. ജനറല്‍ ഒപി

വ്യക്തി സൗഹൃദ ടെലി മെഡിസിന്‍ പരിശാധനാ സംവിധാനമാണിത്. ഏത് വിധത്തിലുള്ള അസുഖങ്ങള്‍ക്കും ചികിത്സ സംബന്ധമായ സംശയങ്ങള്‍ക്കും ഇതിലൂടെ സേവനം തേടാം. സ്പെഷ്യാലിറ്റി  സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനങ്ങള്‍ ആവശ്യമുള്ളവരെ അതത് വിഭാഗങ്ങളിലേയ്ക്ക് റഫര്‍ ചെയ്യും.
ദിവസവും രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയാണ് ജനറല്‍ ഒപിയുടെ സമയം.  

2. ശിശു-നവജാത ശിശു വിഭാഗം ഒപി

കുട്ടികള്‍, നവജാത ശിശു എന്നിവരുമായി ബന്ധപ്പെട്ട എല്ലാ രോഗങ്ങള്‍ക്കും ഈ മേഖലയിലെ വിദഗ്ധരുടെ ഉപദേശം തേടുന്നതിനും ഈ വിഭാഗം സഹായിക്കുന്നു. ആശുപത്രി സന്ദര്‍ശനത്തിലൂടെ കുഞ്ഞുങ്ങള്‍ക്കുണ്ടാകാനിടയുള്ള അണുബാധകളില്‍ നിന്നും സംരക്ഷണം നേടാന്‍ ഇതിലൂടെ സാധിക്കുന്നു. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയാണ് ഒപി സമയം.

3. സൈക്യാട്രി ഒപി

ഇ-സഞ്ജീവനി വഴി മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ചികിത്സയും സംശയ ദുരീകരണവും മനോരോഗ വിദഗ്ധരുമായി ഓണ്‍ലൈനായി നിര്‍വഹിക്കാം. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് ഒ.പി.

4. പോസ്റ്റ് കോവിഡ് ഒപി

കോവിഡാനന്തരം ഉണ്ടാകാനിടയുള്ള എല്ലാത്തരം ബുദ്ധിമുട്ടുകള്‍ക്കും ശാരീരിക പ്രശ്നങ്ങള്‍ക്കും  പോസ്റ്റ് കോവിഡ് ഒപി സേവനങ്ങള്‍ തേടാവുന്നതാണ്. എല്ലാ ദിവസവും രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ് സമയം.

5. ഡി.ഇ.ഐ.സി. ഒപി

കുഞ്ഞുങ്ങളില്‍ ഉണ്ടാകുന്ന വൈകല്യങ്ങളും അതുമായി ബന്ധപ്പെട്ട ചികിത്സ, തുടര്‍ ചികിത്സ എന്നിവ സംബന്ധിച്ചും വളര്‍ച്ച മുരടിപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ചും ഓണ്‍ലൈനായി പരിഹാരം തേടാന്‍ കഴിയും. കൂടാതെ കൗമാരക്കാര്‍ക്ക് വേണ്ട കൗണ്‍സിലിംഗ് സേവനങ്ങളും ലഭ്യമാണ്. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 10 മുതല്‍ നാല് വരെയാണ് സമയം.

6. കൗമാര ക്ലിനിക്ക്

കൗമാര ആരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങള്‍ക്കും ഇതിലൂടെ സേവനം തേടാവുന്നതാണ്. സര്‍ക്കാര്‍ മേഖലയിലെ സ്പെഷ്യാലിറ്റി ഡോക്ടര്‍മാര്‍, ജില്ലകളിലെ അഡോളസന്റ് ക്ലിനിക്കിലെ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ ചേര്‍ന്നാണ് കൗണ്‍സിലിംഗ് സേവനങ്ങള്‍ നല്‍കുന്നത്. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 10 മുതല്‍ വൈകുന്നേരം നാല് വരെയാണ് ഒ.പി സമയം.

7. സ്പെഷ്യാലിറ്റി ഒപികള്‍

ഇ-സഞ്്ജീവനിയില്‍ പതിവായുള്ള ജനറല്‍ ഒപി സേവനങ്ങള്‍ക്ക് പുറമെ സ്പെഷ്യാലിറ്റി സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനങ്ങളും നിലവില്‍ ലഭ്യമാണ്. കേരളത്തിലെ പൊതുമേഖല ആരോഗ്യ രംഗത്തെ പ്രശസ്തമായ പല സ്ഥാപനങ്ങളും സേവനങ്ങള്‍ ഇ-സഞ്ജീവനി വഴി നല്‍കുന്നുണ്ട്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബെറ്റിക്സ് തിരുവനന്തപുരം, ഇംഹാന്‍സ് കോഴിക്കോട്, ആര്‍.സി.സി തിരുവനന്തപുരം, കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍, മലബാര്‍ കാന്‍സര്‍ സെന്റര്‍ തലശ്ശേരി തുടങ്ങിയ സ്ഥാപനങ്ങള്‍ ഒപി സേവനങ്ങള്‍ ഇ-സഞ്ജീവനി വഴിയും ആരംഭിച്ചിട്ടുണ്ട്. കൂടാതെ മലപ്പുറം, കോഴിക്കോട് തുടങ്ങിയ ജില്ലകളില്‍ നിന്നുള്ള സര്‍ക്കാര്‍ മേഖലയിലെ സ്പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കുന്ന ഒപികളും ഇപ്പോള്‍ ഇ-സഞ്്ജീവനി വഴി നല്‍കുന്നു.

ഇ-സഞ്ജീവനി സൗകര്യങ്ങള്‍ ആദ്യമായി ഉപയോഗപ്പെടുത്തുന്നതിന് മുന്നോടിയായി https://www.esanjeevaniopd.in എന്ന വെബ്സൈറ്റില്‍ പേഷ്യന്റ് രജിസ്ട്രേഷന്‍ എടുക്കേണ്ടതാണ്. സംശയങ്ങള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കുമായി esanjeevaniopd.in സന്ദര്‍ശിക്കുകയോ ദിശയുമായി 1056 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

English Summary: E-Sanjeevani Telemedicine service can reduce congestion in hospitals
Published on: 30 March 2021, 03:12 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now