1. Health & Herbs

ഇന്ന് ലോക ഭക്ഷ്യ ദിനം - കോവിഡ് പ്രതിരോധശേഷിക്ക് കാബേജ് , പച്ചമുളക് , ഇഞ്ചി ചേരുവകൾ

പച്ചക്കറികൾ ചേർന്നുള്ള ഈ സലാഡ് ഗംഭീരമാണ്. എന്നാൽ ഇതിന്റെ തയ്യാറാക്കൽ ശ്രദ്ധിച്ചുതന്നെ വേണം ചെയ്യാൻ. ഏതെങ്കിലും ചേരുവയിൽ അമിതമാവുകയോ, ചിലതു കുറഞ്ഞുപോവുകയോ ചെയ്താൽ രുചി കുറയും. എന്നാൽ രുചിയെയും നിറത്തെയും കൂട്ടുന്ന ചേരുവ അല്പം മുന്നിൽ നിൽക്കുകയും വേണം

Arun T

പച്ചക്കറികൾ ചേർന്നുള്ള ഈ സലാഡ് ഗംഭീരമാണ്. എന്നാൽ ഇതിന്റെ തയ്യാറാക്കൽ ശ്രദ്ധിച്ചുതന്നെ വേണം ചെയ്യാൻ. ഏതെങ്കിലും ചേരുവയിൽ അമിതമാവുകയോ, ചിലതു കുറഞ്ഞുപോവുകയോ ചെയ്താൽ രുചി കുറയും. എന്നാൽ രുചിയെയും നിറത്തെയും കൂട്ടുന്ന ചേരുവ അല്പം മുന്നിൽ നിൽക്കുകയും വേണം. ഇത്തരം കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് വേണം സലാഡ് തയ്യാറാക്കാൻ.

prathirodhasheshiikku pachakkari salad kovidinu ethire- vegetable salad for immunity against covid 

ചിലർക്ക് ഇഷ്ടപ്പെട്ട പച്ചക്കറികൾ അല്പം കൂടുതലായും വയ്ക്കാം. കഷ്ണങ്ങൾ മുറിക്കുന്ന വലിപ്പവും ഇനവും വരെ പ്രാധാന്യമർഹിക്കുന്നുണ്ട്. പച്ചക്കറി സലാഡിൽ ഇഷ്ടമുള്ള പച്ചക്കറികൾ ഏതും ചേർക്കാം.

ചെറുനാരങ്ങാനീരിന് പകരം അല്പം നെല്ലിക്ക ഉരച്ച് ചേർത്താലും രുചിയാണ്. അല്പം ഉപ്പു ചേർത്തും ചേർക്കാതെയും പരീക്ഷിക്കുക. പൊതിന, കറിവേപ്പില, മല്ലിയില/സലറി ഇതിൽ ഏതെങ്കിലും ഒന്ന് ഇഷ്ടാനുസരണം ചേർക്കുക. വളരെ പോഷണമൂല്യമുണ്ട് പച്ചക്കറി സലാഡിന്. എല്ലാത്തരം വിറ്റാമിനുകളും ഇതിൽനിന്നും സമൃദ്ധമായി ലഭിക്കുന്നതുകൊണ്ട് അനാരോഗ്യത്തെക്കുറിച്ച് ഭയപ്പെടേണ്ടതില്ല. ഒന്നിൽ ഇല്ലാത്ത പോഷണം മറ്റൊന്നിൽ കാണും. പ്രതിരോധശേഷിക്ക് അത്യാവശ്യമായതതയും ഇതിലുണ്ട്. കലകളും അവയവങ്ങളും കരുത്തുള്ളയിരിക്കാൻ കാരണമാവും. അതുകൊണ്ടുതന്നെ ശക്തമാർന്ന എല്ലും ത്വക്കും മുടിയും പല്ലും എല്ലാം തനിയെ ഉണ്ടാകും. വാർദ്ധക്യം ഓടി എത്തുന്നില്ല.കാൻസർ, ഹൃദ്രോഗം എന്നുതുടങ്ങി ഏറെ ഭയപ്പെടുന്ന രോഗങ്ങളൊന്നും തിരിഞ്ഞുനോക്കില്ലെന്നതും ഉറപ്പ്. നിത്യേനയുള്ള ആഹാരത്തിൽ 50% എങ്കിലും സലാഡ് ഉൾപ്പെടുത്തണം.

ചേരുവകൾ

കാബേജ് : 150 ഗ്രാം
പച്ചമുളക് : രണ്ടണ്ണം
ഇഞ്ചി : ഒരു കഷ്ണം

കറിവേപ്പില : രണ്ട് തണ്ട്
ചെറുനാരങ്ങ : രണ്ട്

കാരറ്റ് : രണ്ട്
തക്കാളി : രണ്ട്
വെള്ളരിക്ക : 100 ഗ്രാം

തയ്യാറാക്കുന്ന വിധം

കാരറ്റ്, കാബേജ് സ്ക്രാപ്പറിൽ ഉരച്ചെടുക്കുക. തക്കാളി, വെള്ളരിക്ക ഇവ ചെറുതായി നുറുക്കിയെടുക്കുക.ഇവ നാലും കൂടെ നന്നായി ചേർത്ത്, അതിലേയ്ക്ക് ഇഞ്ചിനീര്, പച്ചമുളക് ചെറുതായി അരിഞ്ഞത്, കറിവേപ്പില എന്നിവ കൂടെ ചേർത്ത് ഇളക്കുക. പിഴിഞ്ഞുവച്ച നാരാങ്ങാനീരും ചേർത്താൽ പച്ചക്കറി സലാഡ് തയ്യാർ.

പച്ചക്കറികൾ പെട്ടന്ന് കേടാകാതെ

English Summary: Vegetable salad for immunity kjoctar1620

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds