നമ്മുടെ നല്ല ആരോഗ്യത്തിന് പോഷകങ്ങളടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. അതായത് നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾ മോശമാണെങ്കിൽ അത് പല തരത്തിലും നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. നമ്മൾ നേരിടുന്ന പല ആരോഗ്യപ്രശ്നങ്ങളും അസുഖങ്ങളും കഴിക്കുന്ന ഭക്ഷണങ്ങളുടെ തകരാറുമൂലം സംഭവിക്കുന്നവയാണ്. അതിനാൽ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ അതീവ ശ്രദ്ധ ആവശ്യമാണ്.
ശരീരിക മാനസിക ആരോഗ്യത്തിനും ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായി വരുന്ന വൈറ്റമിനുകള്‍, ധാതുക്കള്‍, പ്രോട്ടീൻ തുടങ്ങിയ പോഷകങ്ങളെല്ലാം ഉറപ്പുവരുത്തുന്ന ബാലൻസ്ഡ് ആയ ഡയറ്റാണ് നാം പിന്തുടരേണ്ടത്. ആരോഗ്യവും ഉന്മേഷവും വര്‍ധിപ്പിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണ് വിശദമാക്കുന്നത്.
- നേന്ത്രപ്പഴം വളരെ പെട്ടെന്ന് തന്നെ നമ്മളില്‍ പോസിറ്റീവായ മാറ്റം വരുത്തുന്നൊരു ഭക്ഷണമാണ്. ഇതിന് കാരണമാകുന്നത് ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിൻ ബി6 ആണ്. ഇത് ഭക്ഷണത്തെ എളുപ്പത്തിൽ ഊര്‍ജ്ജമാക്കി മാറ്റുന്നു. അതുപോലെ തന്നെ വൈറ്റമിൻ ബി6 കാര്‍ബോഹൈഡ്രേറ്റിനെ ദഹിപ്പിച്ച് ഊർജ്ജമുണ്ടാക്കാനും ശ്രമിക്കുന്നു. ഇതിന് പുറമെ നേന്ത്രപ്പഴത്തിലടങ്ങിയിരിക്കുന്ന മഗ്നീഷ്യവും ഊര്‍ജ്ജോത്പാദനത്തിന് സഹായിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: പ്രമേഹത്തിനും, ശരീരഭാരം കുറയ്ക്കാനും ഉത്തമ ഫലം നേന്ത്രപ്പഴം
- ക്വിനോവയാണ് നമുക്ക് ഉന്മേം പകരുന്ന മറ്റൊരു ഭക്ഷണം. ഇതിലടങ്ങിയിരിക്കുന്ന ഫൈബറും കാര്‍ബോഹൈഡ്രേറ്റും വളരെ പതുക്കെയാണ് ദഹിക്കുക. അത്രയും ദീര്‍ഘമായ സമയം ശരീരത്തിന് ഇത് ഊര്‍ജ്ജം നല്‍കുന്നു.
- കട്ടത്തൈരും ഇതുപോലെ നമുക്ക് ഉന്മേഷമേകാൻ സഹായിക്കുന്നൊരു ഭക്ഷണമാണ്. ദഹനം എളുപ്പത്തിലാക്കാനും വയറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനുമെല്ലാം ഏറെ സഹായിക്കുന്ന കട്ടത്തൈര് നമുക്ക് ഉന്മേഷവും കൂട്ടത്തില്‍ പകരുന്നു.
- സ്റ്റീല്‍-കട്ട് ഓട്ട്സും ഇത്തരത്തില്‍ ശരീരത്തിന് ഉന്മേഷം പകര്‍ന്നുതരുന്നൊരു ഭക്ഷണമാണ്. ഇതിലുള്ള കോംപ്ലക്സ് കാര്‍ബോഹൈഡ്രേറ്റും ഫൈബറും തന്നെയാണ് ഉന്മേഷം കൂട്ടാൻ സഹായിക്കുന്നത്.