ശരീരം ആരോഗ്യകരമായി തന്നെ നിലനിര്‍ത്താന്‍, ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കേണ്ടത് ഏവരുടെയും അത്യാവശ്യമാണ്. കാരണം ആരോഗ്യകരമായ ഭക്ഷണത്തിലൂടെ മാത്രമേ ഒരു വ്യക്തിയുടെ മാനസികവും ശാരീരികവുമായ വികസനം സാധ്യമാകൂ. കൃത്യ സമയത്ത് ശരിയായി ഭക്ഷണം കഴിച്ചില്ലെങ്കില്‍ നമ്മുടെ ആരോഗ്യം നന്നായി നിലനിര്‍ത്താന്‍ നമുക്ക് കഴിയില്ല. ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്‍ മറികടക്കുന്നതിനായുള്ള ആരോഗ്യകരമായ ഫുഡുകള്‍ ശരീരത്തിന് ഏറെ പ്രധാനമാണ്. ഇതില്‍ ഒന്നാണ് തൈരും ഉണക്കമുന്തിരിയും ചേര്‍ന്നുള്ള ഭക്ഷണം.
തൈരും ഉണക്കമുന്തിരിയും ഒരുമിച്ചു ചേര്‍ത്ത് കഴിച്ചാല്‍ നമ്മുടെ ആരോഗ്യത്തെ അതേപോലെ നിലനിര്‍ത്തുക മാത്രമല്ല മറ്റ് പല ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങളില്‍ നിന്നും മുക്തി നേടാനും സഹായിക്കുന്നു. തൈരും ഉണക്കമുന്തിരിയും രണ്ടു തരത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
തൈര് ഒരു പ്രോബയോട്ടിക് ആയി പ്രവര്‍ത്തിക്കുമ്പോള്‍ സോല്യൂബിള്‍ ഫൈബര്‍ ധാരാളം അടങ്ങിയ ഉണക്കമുന്തിരി ഒരു പ്രീ ബയോട്ടിക് ആയി പ്രവര്‍ത്തിക്കുന്നു. തന്മൂലം ചീത്ത ബാക്ടീരിയയെ നിര്‍വീര്യമാക്കുന്നതിനും നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു അതുകൊണ്ടുതന്നെ ഇതിന്റെ ഉപയോഗം കുടലിലെ വീക്കം കുറയ്ക്കാന്‍ സഹായിക്കുന്നു.
തൈരും ഉണക്ക മുന്തിരിയും ചേര്‍ത്ത് കഴിക്കുന്നത് അകാലനര കുറയ്ക്കുന്നു, തൈരും ഉണക്കമുന്തിരിയും ഒരുമിച്ച് കഴിക്കുന്നതിലൂടെ അകാല നര, മുടികൊഴിച്ചില്‍ എന്നിവ തടയുകയും ആര്‍ത്തവ വേദന ഒഴിവാക്കുകയും ചെയ്യുന്നു. കറുത്ത ഉണക്കമുന്തിരിയും അര ടീസ്പൂണ്‍ തൈരും കൊഴുപ്പുള്ള ചൂട് പാലില്‍ ചേര്‍ത്ത് കഴിക്കുന്നത് മൂലം ചര്‍മം വരണ്ടതാകുന്നതിനെ തടയുന്നു. പല്ലിന്റെയും മോണയുടെയും ആരോഗ്യത്തിന് നല്ലാണ് ഇത്. കൊളസ്ട്രോള്‍ നിയന്ത്രിക്കാനും രക്തസമ്മര്‍ദം കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും തൈര് സഹായിക്കും.
തൈര്, ഉണക്കമുന്തിരി എന്നിവയില്‍ ഉയര്‍ന്ന അളവില്‍ കാല്‍സ്യം അടങ്ങിയിട്ടുണ്ട്. എല്ലുകളുടെയും സന്ധികളുടെയും ബലം വര്‍ദ്ധിപ്പിക്കുന്നതിന് അവ സഹായിക്കുന്നു.
ഇളം ചൂട് പാല്‍, കുറച്ചു ഉണക്കമുന്തിരി (കറുത്ത മുന്തിരി), അര ടീ സ്പൂണ്‍ തൈര് അല്ലെങ്കില്‍ മോര് എടുക്കുക. ഒരു ബൗള്‍ ഇളം ചൂട് പാലില്‍ നാലഞ്ച് ഉണക്ക മുന്തിരി ഇടുക. അര ടീ സ്പൂണ്‍ തൈരോ മോരോ ഇതില്‍ ചേര്‍ത്തിളക്കുക. ഇത് അടച്ച് 8 മുതല്‍ 12 മണിക്കൂര്‍ വരെ വയ്ക്കുക. 12 മണിക്കൂറിനുശേഷം തൈര് കഴിക്കാം.
ബന്ധപ്പെട്ട വാർത്തകൾ
രാത്രി ഭക്ഷണത്തോടൊപ്പം തൈര് ഉപയോഗിക്കരുത്. എന്തെന്നാൽ..
തൈര് ഉപയോഗം- അറിഞ്ഞിരിക്കേണ്ട വസ്തുതകൾ