Updated on: 31 January, 2021 6:14 PM IST
ബ്രോക്കോളി ദിനവും കഴിക്കുന്ന ഒരാൾക്ക് കാൻസർ വരാനുള്ള സാധ്യത കുറവ്

പച്ചക്കറികള്‍ നമ്മുടെ നിത്യ ജീവിതത്തില്‍ നിന്നു ഒഴിവാക്കാന്‍ പറ്റില്ല. ഇറച്ചിയും പാലും മുട്ടയും ഒക്കെ ഉണ്ടെങ്കിലും, ഒരു പച്ചക്കറി കറിയെങ്കിലും ദിവസേന തീന്‍ മേശയില്‍ വിളമ്പാത്ത മലയാളി കുടുംബങ്ങള്‍ കാണില്ല. ആരോഗ്യം കാത്തു സൂക്ഷിക്കാന്‍ ഈ പച്ചക്കറികള്‍ നമ്മെ ഒരുപ്പാട് സഹായിക്കുന്നവരാണ്. ഒരുപാട് പച്ചക്കറികള്‍ ഉള്ളതില്‍ ഏറ്റവും മികച്ച 10 ആരോഗ്യ സംരക്ഷകരെ ഇവിടെ പരിചയപ്പെടാം.

1. ഉള്ളി

ഉള്ളി പച്ചയായി തിന്നുന്നതാണ് ഉത്തമം. അര്‍ബുദം പോലുള്ള രോഗങ്ങള്‍ തടയാന്‍ ഇതു സഹായിക്കും. ഒരുപ്പാട് വേവിച്ചു കഴിച്ചാല്‍ അതിന്റെ ഔഷധ ഗുണങ്ങള്‍ നഷ്ടമാകും. തക്കാളി, പിരിയന്‍ മുളക് എന്നിവ ഉള്ളിയില്‍ ചേര്‍ത്ത് കഴിക്കുന്നത് വളരെ നല്ലതാണ്. എന്നിട്ട്, ഒരു ഗ്ലാസ് നാരങ്ങ വെള്ളം കുടി കുടിക്കുന്നത് വളരെ നല്ലതാണ്.

2. ചോളം

ചോളം എപ്പോഴും വേവിച്ചു കഴിക്കണം. എത്രത്തോളം വേവിച്ചു കഴിക്കാന്‍ പറ്റുന്നോ, അത്രത്തോളം നല്ലത് എന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. തിമിരം പോലുള്ള അസുഖങ്ങള്‍ ഉള്ളവര്‍ വേവിച്ച ചോളം കഴിക്കുന്നത് നല്ലതാണ്.

3. പട്ടാണിപ്പയര്‍

പട്ടാണിപ്പയര്‍ ചെറുതാണ്, പക്ഷെ ചെറുക്കുന്നത് മാരകമായ വലിയൊരു അസുഖത്തെയുമാണ്. വയറില്‍ ഉണ്ടാകാവുന്ന കാന്‍സര്‍ തടയാന്‍ പട്ടാണിപ്പയര്‍ സഹായിക്കും

4. കേല്‍ (കാബേജ് പോലുള്ള ഒരു തരം പച്ചക്കറി)

കേലിന്റെ പച്ച ഇലകള്‍ നിറച്ചു വിറ്റാമിന്‍ ‘C’ യാണ്. കൊഴുപ്പ് കുറയ്ക്കാനും, LDL അളവ് കുറച്ചു ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാതെ സംരക്ഷിക്കാനും ഇതിനു കഴിയും.

5. ബ്രോക്കോളി

കാന്‍സര്‍ വരാതിരിക്കാന്‍ എന്തൊക്കെ ഔഷധ ഗുണങ്ങള്‍ ആണോ വേണ്ടത്, അതൊക്കെ ഈ പച്ചക്കറിയില്‍ ഉണ്ട്. ഇതു ദിനവും പതിവായി കഴിക്കുന്ന ആള്‍ക്ക് കാന്‍സര്‍ വരാന്‍ ഉള്ള സാധ്യതകള്‍ മറ്റുള്ളവരെ അപേക്ഷിച്ച് പകുതിയായി കുറയും.

6. ചുവന്ന മുളക്

കലോറി കുറവ്, പക്ഷെ വിറ്റാമിന്‍ ‘C’യുടെ കാര്യത്തില്‍ ജഗജില്ലി, അതാണ് ചുവന്ന മുളക്. ഹൃദയ രോഗങ്ങള്‍ ചെറുക്കാന്‍ ഇതിലും നല്ല ഒരു പച്ചക്കറിയില്ല.

7. ചീര

കാഴ്ച ശക്തി കൂട്ടാന്‍ ചീര ഉത്തമമാണ്. വേവിച്ചു കഴിക്കുന്നതാണ് ശരീരത്തിന് നല്ലത്, കാരണം വേവിക്കുമ്പോള്‍ ശരീരത്തിന് പെട്ടന്നു വലിച്ചു എടുക്കാന്‍ പറ്റുന്ന ഒരു രൂപത്തിലേക്ക് ചീര മാറും.

8. അല്‍ഫാല്‍ഫ സ്പ്രൗറ്റ്‌സ്

പയറു വര്‍ഗത്തില്‍ പെട്ട ഒരുതരം കാലിത്തീറ്റചെടികള്‍യാണിത്‌. മനുഷ്യര്‍ക്കും ഭക്ഷിക്കാവുന്ന ഇത് കാന്‍സര്‍ പ്രതിരോധിക്കും, പിന്നെ ആരോഗ്യ പൂര്‍ണമായചര്‍മ്മം, മുടി, എല്ല്, പല്ല് തുടങ്ങിയ എല്ലാത്തിനും ഇതു ഉത്തമമാണ്.വിറ്റാമിന്‍ E അടങ്ങിയിട്ടുള്ളത് കൊണ്ട് ഹൃദയാഘാതം ,പക്ഷാഘാതം എന്നിവയേയും ഇതു പ്രതിരോധിക്കും.

9. ബ്രൂസല്‍സ് സ്പ്രൗറ്റ്‌സ്

കാബേജ് വംശത്തില്‍ പെട്ടത്. കാന്‍സര്‍ സാധ്യത കുറയ്ക്കും, 1/ 2 കപ്പില്‍ 80%ത്തോളം വിറ്റാമിന്‍ C ഇതു നമുക്ക് തരുന്നു. ഒലിവ് എണ്ണ, കടുക് എന്നിവ ചേര്‍ത്ത് കഴിക്കുന്നതും ശരീരത്തിന് നല്ലതാണ്.

10. ബീറ്റ് റൂട്ട്

ബീറ്റ് റൂട്ട് ശരീരത്തിന് ഉത്തമമായ പച്ചക്കറിയാണ്. ശരീരത്തിൽ രക്തത്തിന്റെ അളവ് കൂട്ടാൻ ഇത് വളരെ നല്ലതാണ്. പച്ചക്കും പൊരിച്ചു കഴിച്ചാലും ഉപ്പിലിട്ടു കഴിച്ചാലും ഇതിന്റെ ഗുണം മാറുന്നില്ല. കാന്‍സര്‍ പ്രതിരോധിക്കാനും, കണ്ണുകളെ സംരക്ഷിക്കാനും ഇതു സഹായിക്കും. ഈ പച്ചക്കറിയുടെ ഇലയിലാണ് ഏറ്റുവും കുടുതല്‍ ഔഷധ മൂല്യം അടങ്ങിയിരിക്കുന്നത്.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :യുവത്വം നിലനിർത്താൻ ചില മാർഗങ്ങൾ

English Summary: Eat these vegetables: to stay healthy
Published on: 31 January 2021, 06:05 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now