Updated on: 9 June, 2021 9:00 AM IST
Poha

പ്രഭാതഭക്ഷണം അന്നത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണെന്ന് നമുക്കെല്ലാവർക്കും അറിയാം. ഇത് നമ്മുടെ ശരീരത്തിന് ദിവസം ആരംഭിക്കാൻ ആവശ്യമായ energy നൽകുന്നു. എന്നാൽ സമയക്കുറവും തിരക്കുള്ള ഷെഡ്യൂളുകളും കാരണം ഈ വസ്തുത ആരും ശ്രദ്ധിക്കുന്നില്ല.   നല്ല പ്രഭാതഭക്ഷണം കഴിച്ച ആരുടേയും ആ ദിവസം ഒരു നല്ല ദിവസമായിരിക്കും, സംശയം വേണ്ട.

ഇത് ഒരു ദൈനംദിന ശീലമാക്കേണ്ടത് അത്യാവശ്യമാണ്, തീർച്ചയായും അതിൻറെ വ്യത്യാസം നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയും.

നല്ലതോ അനുയോജ്യമായതോ ആയ ഒരു പ്രഭാതഭക്ഷണം എന്നു പറയുമ്പോൾ, അതിനർത്ഥം എന്തും കഴിച്ച് വയറു നിറയ്ക്കുകയല്ല, മറിച്ച് പോഷക മൂല്യങ്ങളുള്ള ശരിയായ ഭക്ഷണം കഴിക്കുകയെന്നാണ്. ഈ ലേഖനത്തിൽ മികച്ചതും ആരോഗ്യകരവുമായ പ്രഭാതഭക്ഷണങ്ങളെ കുറിച്ചാണ് പ്രതിപാദിച്ചിരിക്കുന്നത്.

അവൽ ഉപ്പ്മ (Poha)

Poha നല്ലൊരു ഇന്ത്യൻ പ്രഭാതഭക്ഷണമാണ്. 76 ശതമാനം കാർബോഹൈഡ്രേറ്റും 23 ശതമാനം കൊഴുപ്പും ചേർന്നതാണ് ഈ മികച്ച ഭക്ഷണം.  ഇതിലടങ്ങിയിരിക്കുന്ന ആരോഗ്യകരമായ കാർബോഹൈഡ്രേറ്റ്  ശരീരത്തിന് ദൈനംദിന പ്രവർത്തനങ്ങൾ ചെയ്യാനുള്ള energy നൽകുന്നു. പോഹ വയറ്റിൽ വളരെ ഭാരം കുറഞ്ഞതിനാൽ എളുപ്പത്തിൽ ആഗിരണം ചെയ്യാൻ കഴിയും, അതിനാൽ പലരും ഇത് സായാഹ്ന ലഘുഭക്ഷണത്തിലും ഉള്പെടുത്താറുണ്ട്.

കടലമാവുകൊണ്ടുള്ള പറാട്ട (Chana dal parata)

കടലമാവിൽ ധാരാളം പ്രോട്ടീൻ, ഫൈബർ, മറ്റ് അവശ്യ ധാതുക്കൾ അടങ്ങിയിട്ടുണ്ട്. ഗോതമ്പ് മാവും ചേർത്ത് പറാട്ട ഉണ്ടാക്കുകയാണെങ്കിൽ, അത് ഒരു ആരോഗ്യകരമായ ഭക്ഷണമായി മാറുന്നു. ദിവസത്തിലെ ഏത് സമയത്തും കഴിക്കാവുന്നതാണ്. കൂടുതൽ രുചികരമാക്കാൻ, പറാട്ടയിൽ ഉള്ളി, ഇഞ്ചി, മല്ലി എന്നിവ നന്നായി മൂപ്പിച്ച് ചേർക്കാം.

ഗോതമ്പുകൊണ്ടുള്ള പോറിഡ്ജ് (Wheat Porridge)

ഗോതമ്പിൻറെ നുറുങ്ങുകളാണ് ഇതിനു വേണ്ടി ഉപയോഗിക്കുന്നത്.  ഇത് എളുപ്പത്തിൽ ദഹിക്കുന്നതും  പോഷകങ്ങൾ നിറഞ്ഞതുമാണ്.  ഇതിൽ fibre അടങ്ങിയിട്ടുണ്ട്, ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഏറ്റവും മികച്ച ഭക്ഷണമായി ഇതിനെ കണക്കാക്കുന്നു. ഗോതമ്പ് പോറിഡ്ജ്  പല വിധത്തിലും ഉണ്ടാക്കാം.  ലളിതമായ പോറിഡ്ജ്  ഇഷ്ടപ്പെടുന്നവർക്ക് പാലും പഞ്ചസാരയും ഉപയോഗിച്ച് പാകം ചെയ്യാം.  ആരോഗ്യകരമായ പ്രഭാതഭക്ഷണം വേണമെങ്കിൽ ബീൻസ്, കടല, കാരറ്റ് തുടങ്ങിയ പച്ചക്കറികൾ ചേർത്ത് വ്യത്യസ്ത രുചിയിലും ഉണ്ടാക്കാം.

റവ ഉപ്പ്മ (Rava Upma)

റവകൊണ്ടുള്ള ഉപ്പ്മ  നമുക്കെല്ലാവർക്കും സുപരിചിതമാണ്.  റവ കൊണ്ട് ഉണ്ടാക്കിയതിനാൽ,  ഇത് ദിവസം മുഴുവൻ നിലനിർത്താൻ ആവശ്യമായ energy ശരീരത്തിന് നൽകുന്നു. ഓരോ 100 ഗ്രാം റവയിലും 71 ഗ്രാം carbohydrates, 3 ഗ്രാം fiber, 12 ഗ്രാം protein , ഒരു ഗ്രാം fat എന്നിവയുണ്ട്. Calcium, iron, phosphorous, potassium, sodium, zinc തുടങ്ങിയ ധാതുക്കളും ഇതിൽ അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ ഭക്ഷണം കൂടുതൽ രുചികരമാക്കാൻ, നിങ്ങൾക്ക് ഇത് അച്ചാറിൻറെ കൂടേയും കഴിക്കാവുന്നതാണ്.

മുളപ്പിച്ച സാലഡ് (Sprouted Salad)

Sprouted salad പോഷകസമൃദ്ധമായ മറ്റൊരു പ്രഭാതഭക്ഷണമാണ്. ധാന്യങ്ങളും പയർ വർഗ്ഗങ്ങളും മുളപ്പിച്ചാണ് ഇത് ഉണ്ടാക്കുന്നത്. ഇത് എളുപ്പത്തിൽ ഉണ്ടാക്കാം.  മാത്രമല്ല ദിവസം ആരംഭിക്കുന്നതിനുള്ള മികച്ച ഭക്ഷണമാണിത്. അവയിൽ ഫൈബറും, വിറ്റാമിനുകളും, ധാതുക്കളും അടങ്ങിയിട്ടുണ്ട്.  ദഹിപ്പിക്കാൻ എളുപ്പവും രുചികരവുമാണ്.

ഓട്‌സ് (Oats)

ലോകത്തിലെ തന്നെ ആരോഗ്യകരമായ ധാന്യങ്ങളിൽ ഒന്നാണ് ഓട്‌സ് എന്നതിൽ സംശയമില്ല. ധാതുക്കൾ, വിറ്റാമിനുകൾ, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെയെല്ലാം നല്ല ഉറവിടമാണിത്.  ഓട്‌സ് പല തരത്തിൽ ഉണ്ടാക്കാം. പാലും വെള്ളവും ചേർത്ത് ലളിതമായി ഉണ്ടാക്കാം. 

ലളിതമായ ഓട്‌സ് ഇഷ്ടപ്പെടാത്തവർക്ക് അതിൽ കുറച്ച് പച്ചക്കറികൾ ചേർത്ത് സ്വാദിഷ്ഠമാക്കാം. കൂടുതൽ സമയം ഇല്ലാത്തവർക്ക് അടുത്തുള്ള പലചരക്ക് കടയിൽ നിന്ന് ready-to-eat ഓട്‌സും വാങ്ങാവുന്നതാണ്.

English Summary: Eat this healthy breakfast for a good start to the day
Published on: 09 June 2021, 08:29 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now