1. Health & Herbs

പാല് നിത്യ ഭക്ഷണമാക്കണമെന്ന് പറയുന്നതിന് കാരണങ്ങൾ നിരവധി

ആളുകളിൽ വലിയൊരു പങ്കും പാലിന്റെ രുചി ഇഷ്ടപ്പെടാത്തതിനാലോ ലാക്ടോസ് അസഹിഷ്ണുത പുലർത്തുന്നവരായതിനാലോ അല്ലെങ്കിൽ ഒരു നിശ്ചിത ഡയറ്റിൽ ഏർപ്പെടുന്നതിനാലോ പാൽ കുടിക്കുന്നത് വേണ്ടെന്ന് വെക്കാറുണ്ട് . എന്നിരുന്നാലും, ധാരാളം പോഷകാഹാര വിദഗ്ധർ പറയുന്നത് പാലിന് ധാരാളം ആരോഗ്യ ഗുണങ്ങൾ ഉണ്ടെന്നാണ്. അതുകൊണ്ട് തന്നെ നമ്മുടെ ഭക്ഷണക്രമത്തിൽ പാലുൽപ്പന്നങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കണം. കാൽസ്യം, പ്രോട്ടീൻ എന്നിവയുൾപ്പെടെ വളരുന്ന ശരീരത്തെ സഹായിക്കുന്ന വിലപ്പെട്ട പോഷകങ്ങൾ പാലിൽ അടങ്ങിയിരിക്കുന്നു.

Meera Sandeep
Milk
Milk

ആളുകളിൽ വലിയൊരു പങ്കും പാലിന്റെ രുചി ഇഷ്ടപ്പെടാത്തതിനാലോ ലാക്ടോസ് അസഹിഷ്ണുത പുലർത്തുന്നവരായതിനാലോ അല്ലെങ്കിൽ ഒരു നിശ്ചിത ഡയറ്റിൽ ഏർപ്പെടുന്നതിനാലോ പാൽ കുടിക്കുന്നത് വേണ്ടെന്ന് വെക്കാറുണ്ട് . 

എന്നിരുന്നാലും, ധാരാളം പോഷകാഹാര വിദഗ്ധർ പറയുന്നത് പാലിന് ധാരാളം ആരോഗ്യ ഗുണങ്ങൾ ഉണ്ടെന്നാണ്. അതുകൊണ്ട് തന്നെ നമ്മുടെ ഭക്ഷണക്രമത്തിൽ പാലുൽപ്പന്നങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കണം. കാൽസ്യം, പ്രോട്ടീൻ എന്നിവയുൾപ്പെടെ വളരുന്ന ശരീരത്തെ സഹായിക്കുന്ന വിലപ്പെട്ട പോഷകങ്ങൾ പാലിൽ അടങ്ങിയിരിക്കുന്നു.

പാൽ കുടിക്കുന്നത് വഴി ലഭിക്കുന്ന ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാമോ?

  • പോഷകങ്ങൾ - ഒരാൾക്ക് തനിക്കാവശ്യമായ എല്ലാ പോഷകങ്ങളും കഴിക്കാൻ കഴിയുകയില്ലെങ്കിൽ തീർച്ചയായും അവ കുടിക്കാൻ കഴിയും! നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ പാലിൽ അടങ്ങിയിരിക്കുന്നു. ഇത് Calcium, Potassium, Phosphorous, ഉയർന്ന നിലവാരമുള്ള Protein, Vitamin A, D, B 12, Riboflavin, Niacin തുടങ്ങിയ അവശ്യ പോഷകങ്ങളുടെ ഒരു കലവറ തന്നെയാണ്.

  • ദഹനം - ഭക്ഷണം ദഹിപ്പിക്കപ്പെടാത്തതിനെക്കുറിച്ചും ദഹനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകുന്നതിനെക്കുറിച്ചും ഇന്ത്യയിൽ ധാരാളം ആളുകൾ പരാതിപ്പെടുന്നു. ആമാശയത്തിന് ദഹനം ചെയ്യാൻ എളുപ്പമുള്ളതിനാൽ പാൽ ഈ പ്രശ്നം പരിഹരിക്കുന്നു.

  • പ്രോട്ടീൻ - പാലിൽ പോഷകങ്ങൾ മാത്രമല്ല, പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. ഒരു ഗ്ലാസ് പാലിൽ 8 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. ഈ പ്രോട്ടീനുകൾ മനുഷ്യശരീരത്തിന് പ്രധാനമാണ്, കാരണം അവ നമ്മുടെ പേശികളെയും ടിഷ്യുകളെയും ആരോഗ്യത്തോടെ നിലനിർത്താനും അവ പ്രവർത്തനക്ഷമമായി നിലനിർത്താനും സഹായിക്കുന്നു. വളർച്ചയിൽ പ്രധാനമായ ബീറ്റ കെയ്‌സിൻ എന്ന പ്രോട്ടീൻ പാലിൽ അടങ്ങിയിരിക്കുന്നു.

  • രോഗങ്ങളോട് പോരാടുന്നു - വർഷങ്ങളായി പറയുന്ന ഒരു ചൊല്ലാണ് ഒരു ദിവസം ഒരു ആപ്പിൾ കഴിക്കുന്നത് ഡോക്ടറെ അകറ്റി നിർത്തുന്നുവെന്നത്. പക്ഷേ ഒരു ദിവസം ഒരു ഗ്ലാസ് പാൽ കുടിക്കുന്നതും രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കും. ഒന്നിലധികം രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതിന് പാൽ സഹായിക്കുന്നുവെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഇത് ഹൃദയാഘാതവും ഉയർന്ന രക്തസമ്മർദ്ദവും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു. പാലിൽ അടങ്ങിയിരിക്കുന്ന ലാക്ടോസ് നിങ്ങളുടെ കരളിൽ കൊളസ്ട്രോൾ ഉത്പാദനം കുറയ്ക്കാൻ സഹായിക്കുന്നു.

  • സമ്മർദ്ദം കുറയ്ക്കുന്നു - വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച ഉറവിടമാണ് പാൽ എന്ന് നമുക്കറിയാം. അതിനാൽ, ഒരു ക്ഷീണമെറിയ ദിവസത്തിനു ശേഷം ഒരു ഗ്ലാസ് പാൽ കുടിക്കുന്നത് നിങ്ങൾക്ക് ശാന്തത പകരുകയും പേശികൾക്കും ഞരമ്പുകൾക്കും വിശ്രമം നൽകുകയും ചെയ്യും. 

പ്രോട്ടീൻ സമ്പന്നമായ പാൽ നിങ്ങളുടെ ആരോഗ്യകരമായ ഭക്ഷണക്രമത്തിന്റെ ഭാഗമാകാൻ മറ്റ് ചേരുവകളുമായി കലർത്തുകയും ചെയ്യാം.

English Summary: There are many reasons to say that milk should be included in our daily food

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds