Updated on: 22 September, 2022 12:20 PM IST
Eating Kerala puttu with banana is not good for health; know why

മലയാളിയുടെ പ്രിയപ്പെട്ട പ്രാതലുകളിലൊന്നാണ് പുട്ട് (Puttu). കേരളത്തിന് പുറത്ത് താമസിക്കുന്നവർക്ക് ഗൃഹാതുരത്വം നൽകുന്ന പ്രഭാതഭക്ഷണം ആണിതെന്നും പറയാം. കേരളീയർ സ്വന്തമെന്ന് അവകാശപ്പെടുന്ന പുട്ട് എന്നാൽ ആദ്യമുണ്ടാക്കിയത് തമിഴ്‌നാട്ടിലാണ് എന്നാണ് അനുമാനങ്ങൾ.

കാരണം, മലയാളം രൂപീകൃതമാകുന്നതിന് വളരെക്കാലം മുൻപേ പുട്ട് ഉണ്ടാക്കിയിരുന്നു. അത് പതിനഞ്ചാം നൂറ്റാണ്ടിൽ അരുണഗിരിനാഥർ എന്ന തമിഴ് കവി എഴുതിയ തിരുപ്പുഗഴ് എന്ന ഗ്രന്ഥത്തിൽ പരാമർശിക്കുന്നുമുണ്ട്. അതേ സമയം, ആദ്യകാല മലയാളകൃതികളിലൊന്നും പുട്ടിനെക്കുറിച്ച് പരാമർശമിക്കുന്നില്ല.

ബന്ധപ്പെട്ട വാർത്തകൾ: നിങ്ങൾ ദിവസവും ചൂടുവെള്ളം കുടിക്കാറുണ്ടോ? എങ്കിൽ ഇതും അറിഞ്ഞിരിക്കണം

തയ്യാറാക്കാൻ വലിയ പ്രയാസമില്ലാത്ത, വളരെ സ്വാദിഷ്ടമായ ഭക്ഷണമാണ് പുട്ട്. നല്ല ആവി പറക്കുന്ന പുട്ടും ഒപ്പം ചൂട് കടലക്കറിയും ചേർന്നാൽ കിടിലൻ കോമ്പോ ആയെന്ന് പറയാം. ചിലർക്ക് പുട്ടിനോടൊപ്പം പപ്പടമായിരിക്കും ഇഷ്ടപ്പെട്ട കോമ്പിനേഷൻ. മറ്റു ചിലർക്ക് പുട്ടും പഴവുമാണ് ഏറെ പ്രിയം.

എന്നാൽ പുട്ടും പഴവും കോമ്പിനേഷന്‍ അത്ര നല്ലതല്ല. പുട്ടിനൊപ്പം പഴം കഴിക്കരുതെന്നാണ് വിദഗ്ധര്‍ പറയുന്നത്. പകരം പുട്ടിനൊപ്പം കടലക്കറിയോ ചെറുപയര്‍ കറിയോ കഴിക്കുന്നത് കൊണ്ട് ആരോഗ്യത്തിന് പ്രശ്നമുണ്ടാകില്ല.

പുട്ടിന് കൂട്ട് പഴം വേണ്ട! എന്തുകൊണ്ട്?

പുട്ടും പഴവും ഒരുമിച്ച് കഴിച്ചാൽ അത് ദഹനപ്രക്രിയയെ മോശമായി ബാധിക്കാൻ സാധ്യതയുണ്ട്. നെഞ്ച് നീറ്റൽ പോലുള്ള പ്രശ്നങ്ങളിലേക്ക് ഇത് നിങ്ങളെ കൊണ്ടെത്തിക്കും. എന്നാൽ ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍, വൈറ്റമിനുകള്‍, കാര്‍ബോഹൈഡ്രേറ്റ് എന്നീ പോഷക ഘടകങ്ങൾ ലഭിക്കുന്നതിന് പുട്ടും കടലയും കോമ്പിനേഷൻ വളരെ നല്ലതാണ്. പുട്ട് ആരോഗ്യത്തിന് വളരെ നല്ലതാണെന്നതും മറ്റൊരു സവിശേഷതയാണ്.

അതായത്, ആവിയില്‍ വേവിച്ചെടുക്കുന്ന ഭക്ഷണമാണ് പുട്ട് എന്നതിനാൽ ആരോഗ്യ ഗുണത്തിൽ ഇത് വളരെയധികം മുമ്പിലാണ്. കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍ എന്നിവ പുട്ടിൽ അടങ്ങിയിരിക്കുന്നു എന്നതിനാൽ ശരീരത്തിന് വേണ്ട ഊർജ്ജം നൽകാനും ഇവയ്ക്ക് സാധിക്കും.

മസിലുകളുടെ ആരോഗ്യത്തിന് ഉത്തമം

പ്രോട്ടീന്‍ ഉള്‍പ്പെട്ട ഭക്ഷണമാണ് പുട്ട്. ഇത് മസിലുകളുടെ ആരോഗ്യത്തിന് വളരെ ഗുണകരമാണ്. മാത്രമല്ല രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്നതിനും ഇത് പ്രയോജനപ്പെടുന്നു. കടലയിലാവട്ടെ നാരുകള്‍ സമ്പുഷ്ടമായി അടങ്ങിയിരിക്കുന്നു. ഇത് ദഹനത്തിന് വളരെയധികം നല്ലതാണ്.
അരിപ്പൊടിയിൽ മാത്രമല്ല, ഗോതമ്പുപൊടി, ഉണക്കക്കപ്പ പൊടി, ചോളപ്പോടി, പുല്ലുപൊടി, റാഗി എന്നിവ കൊണ്ടും പുട്ട് തയ്യാറാക്കാവുന്നതാണ്. കാരറ്റ്, ചീര, ചക്കപ്പഴം എന്നിവയും ചിക്കൻ- മട്ടൻ പോലുള്ളവയും ചേർത്തും പുട്ട് പാകം ചെയ്യാവുന്നതാണ്.

ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Eating Kerala puttu with banana is not good for health; know why
Published on: 22 September 2022, 12:12 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now