1. Environment and Lifestyle

നിങ്ങൾ ദിവസവും ചൂടുവെള്ളം കുടിക്കാറുണ്ടോ? എങ്കിൽ ഇതും അറിഞ്ഞിരിക്കണം

ശാരീരികമായും മാനസികമായും ആരോഗ്യം നിലനിർത്താൻ പലരും ദിവസം മുഴുവൻ ചൂടുവെള്ളം കുടിക്കുന്നു. എന്നാലും, അധികമായി ചൂടുവെള്ളം കുടിക്കുന്നത് ശരീരത്തെ പ്രതികൂലമായി ബാധിക്കുമെന്നത് നിങ്ങൾക്ക് അറിയാമോ?

Anju M U
kj
നിങ്ങൾ ദിവസവും ചൂടുവെള്ളം കുടിക്കാറുണ്ടോ? എങ്കിൽ ഇതും അറിഞ്ഞിരിക്കണം

ശാരീരിക- മാനസിക ആരോഗ്യത്തിന് വെള്ളം അത്യന്താപേക്ഷിതമാണ്. ഭൂമിയിലെ സർവ്വജീവജാലങ്ങളും അവയുടെ നിലനിൽപ്പിന് വെള്ളം കുടിക്കുന്നു. ഒരു ദിവസം 7-8 ഗ്ലാസ് വെള്ളം ഒരു സാധാരണ മനുഷ്യശരീരത്തിൽ എത്തണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. തണുത്ത വെള്ളം പലവിധ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുമെന്നതിനാൽ തന്നെ തിളപ്പിച്ചാറ്റിയ ചൂടുവെള്ളമായിരിക്കും മിക്കവരും കൂടുതലായി ഉപയോഗിക്കുന്നത്.

ശാരീരികമായും മാനസികമായും ആരോഗ്യം നിലനിർത്താൻ പലരും ദിവസം മുഴുവൻ ചൂടുവെള്ളം കുടിക്കുന്നു. എന്നാലും, അധികമായി ചൂടുവെള്ളം കുടിക്കുന്നത് (Excessive use of hot water) ശരീരത്തെ പ്രതികൂലമായി ബാധിക്കുമെന്നത് നിങ്ങൾക്ക് അറിയാമോ?
ഇങ്ങനെ ചൂടുവെള്ളം അമിതമാകുന്നതിലെ ദോഷഫലങ്ങൾ അറിയാം.

രക്തത്തിൽ ജലത്തിന്റെ അളവ് കൂടുന്നു (Increase water content in blood)

ശരീരഭാരം നിയന്ത്രിക്കാനോ വയറിലെ കൊഴുപ്പ് കുറയ്ക്കാനോ ആണ് നിങ്ങൾ ദിവസം മുഴുവൻ ചൂടുവെള്ളം കുടിക്കുന്നതെങ്കിൽ, ഈ ശീലം തീർച്ചയായും മാറ്റേണ്ടതാണ്. കാരണം, വിദഗ്ധരുടെ അഭിപ്രായത്തിൽ, ചൂടുവെള്ളം ദിവസവും അധികമായി കുടിച്ചാൽ രക്തത്തിലെ ജലത്തിന്റെ അളവ് വർധിക്കുന്നു.

വൃക്കയുടെ ആരോഗ്യത്തിന് (Harmful to kidney's health)

നമ്മുടെ ശരീരത്തിലെ ഒരു പ്രധാന അവയവമാണ് വൃക്ക. ഇത് വിഷവസ്തുക്കളെ നീക്കം ചെയ്യാൻ പ്രവർത്തിക്കുന്നു. ഇതിന്റെ കാര്യക്ഷമത ഒരു പരിധിവരെ വെള്ളത്തെ ആശ്രയിച്ചിരിക്കുന്നു. എങ്കിലും അമിതമായി ചൂടുവെള്ളം കുടിച്ചാൽ അത് വൃക്കയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.

ഉറക്കമില്ലായ്മ (Sleeplessness)

ചില ഗവേഷണ പഠനങ്ങൾ പറയുന്നത് അനുസരിച്ച് ഉറങ്ങുന്നതിന് മുൻപ് രാത്രി സമയങ്ങളിൽ ചൂടുവെള്ളം തുടർച്ചയായി കുടിക്കുന്നത് ഉറക്കമില്ലായ്മ പോലുള്ള പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. അമിതമായി ചൂടുവെള്ളം കുടിക്കുന്നത് ഇടയ്ക്കിടെയുള്ള മൂത്രശങ്കയ്ക്കും കാരണമാകും.

ഞരമ്പുകളിൽ വീക്കം (Inflammation of the nerves)

ദാഹമില്ലെങ്കിലും എപ്പോഴും ചൂടുവെള്ളം കുടിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ, അത് പലവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. ഇത്തരത്തിൽ എടുത്തു പറയേണ്ടതാണ ഞരമ്പുകൾക്കുണ്ടാകുന്ന പ്രശ്നം. അതായത്, തലച്ചോറിലെ ഞരമ്പുകളിൽ നീർവീക്കത്തിന് ഈ ശീലം കാരണമാകുമെന്ന് പറയപ്പെടുന്നു. അതിനാൽ, ശരീരത്തിന് വെള്ളം ആവശ്യമാണെങ്കിലും, എപ്പോഴും ചൂടുവെള്ളം തന്നെ കുടിയ്ക്കാനായി തെരഞ്ഞെടുക്കരുത്.

അമിതമായി വെള്ളം കുടിക്കുന്നതിലെ കാരണം! (Reason for drinking too much water?)

അമിതമായി വെള്ളം കുടിയ്ക്കുന്നത് പ്രത്യേകതരം മാനസികാവസ്ഥ കാരണമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

സൈക്കോജെനിക് പോളിഡിപ്സിയ എന്നാണ് ഈ മാനസികാവസ്ഥ അറിയപ്പെടുന്നത്. എന്നാൽ, ഇതുവഴി ശരീരത്തിൽ ജലാംശം അമിതമാകുന്നതിനും, ഇത് ശരീരത്തിൻറെ തുലനാവസ്ഥ നഷ്ടപ്പെടുന്നതിനും കാരണമാകുന്നു. ചിലരിൽ അമിതമായ ആശങ്ക, അകാരണമായ അസ്വസ്ഥത, ചർദ്ദി പോലുള്ള പ്രശ്നങ്ങളും ഉണ്ടാകും.

ബന്ധപ്പെട്ട വാർത്തകൾ: ഉണക്ക മുന്തിരി വെള്ളത്തിൽ കുതിർത്ത് കഴിച്ചാൽ ഇരട്ടി ഗുണം

ഇടയ്ക്കിടെയുള്ള വെള്ളം കുടിയിലൂടെ രക്തത്തിലെ സോഡിയത്തിന്റെ അളവ് അസന്തുലിതമാകാനും ചിലപ്പോഴൊക്കെ ഇത് വയറിളക്കത്തിലേക്കും നയിച്ചേക്കാം.
അതുപോലെ ടുത്ത ചൂടിൽ നിന്ന് ശമനമുണ്ടാകുന്നതിനായി ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന തണുത്ത വെള്ളം അധികമായി തെരഞ്ഞെടുക്കുന്നതും ശാരീരിക- ആരോഗ്യത്തിന് ഒട്ടും നല്ലതല്ല.

പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Side Effects: Do You Drink Hot Water Daily? Know These Facts

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds