Updated on: 7 June, 2021 3:00 PM IST
Papaya

പപ്പായ മരം ഇല്ലാത്ത വീടുകൾ കുറവാണ്. മിക്ക വീട്ടുവളപ്പിലും കാണാം. എളുപ്പം വളരുകയും കുറവ് പരിചരണവുമേ ആവശ്യമുള്ളു. കേരളത്തിനു വെളിയിൽ താമസിക്കുന്നവരിൽ കൂടുതൽ വില നൽകി വാങ്ങുന്നവരുമുണ്ട്. 

വീട്ടിലുള്ളപ്പോൾ അതിൻറെ വില അറിയില്ല എന്നൊക്ക പറയാറില്ലേ, അതാണ് ഇവിടേയും സംഭവിക്കുന്നത്. എന്തായാലും, പപ്പായയ്ക്ക് ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. വൈറ്റമിനുകള്‍, ധാതുക്കള്‍, നാരുകള്‍ എന്നിവയാല്‍ സമ്പന്നമാണ് പപ്പായ. ഇതില്‍ വൈറ്റമിന്‍ സിയും എയും ബിയും ധാരാളം അടങ്ങിയിട്ടുണ്ട്. പല അസുഖത്തിനും നല്ലൊരു മരുന്നാണ് പപ്പായ. ചര്‍മത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ആവശ്യമായ വൈറ്റമിന്‍- എ പപ്പായയില്‍ ധാരാളമുണ്ട്. പ്രമേഹം, കരൾ രോഗം, തൈറോയ്ഡ്, എന്നി രോഗങ്ങൾക്ക് പപ്പായ ഫലപ്രദമായ പരിഹാരമാണ്.

പപ്പായയുടെ പോഷക ഗുണങ്ങൾ:

കാൻസർ സാധ്യത തടയുവാനുള്ള പപ്പായയുടെ ഗുണങ്ങൾ

കാൻസറിനെ തടയുവാൻ സഹായിക്കുന്ന ഗുണങ്ങളുള്ള ലൈക്കോപീൻ പപ്പായയിൽ അടങ്ങിയിട്ടുണ്ട്. വാസ്തവത്തിൽ, ക്യാൻസറിനുള്ള ചികിത്സയിൽ കഴിയുന്ന ആളുകളോട് പപ്പായയുടെ ഔഷധ ഗുണങ്ങൾ കാരണം അവ ദിവസേന കഴിക്കാൻ ഡോക്ടർമാർ ആവശ്യപ്പെടാറുണ്ട്. അവയിലെ ശക്തമായ ആന്റിഓക്‌സിഡന്റ് ഗുണങ്ങളാണ് ക്യാൻസറിനെതിരെ പോരാടുവാൻ പാപ്പായയെ സഹായിക്കുന്നത്. ക്യാൻസറിന്റെ വികസനത്തിന്റെ പ്രധാന ഘടകമായ ഓക്സിഡേറ്റീ വിനെ പപ്പായയിലെ ആന്റിഓക്‌സിഡന്റുകൾ ഫലപ്രദമായി നിർവീര്യമാക്കുന്നു.

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന്റെ കാര്യത്തിൽ, ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കുകയും പതിവായി വ്യായാമം ചെയ്യുകയും ചെയ്യേണ്ടത് പ്രധാനമാണ് എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഇതുകൂടാതെ, നിങ്ങളുടെ ഹൃദയ ധമനികൾ ആരോഗ്യത്തോടെയും തടസ്സങ്ങളില്ലാതെയും നിലനിർത്തണമെങ്കിൽ ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കേണ്ടത് അത്യാവശ്യമാണ്.

മുമ്പ് വിവരിച്ച ആന്റിഓക്‌സിഡന്റ് സവിശേഷതകൾ കൂടാതെ, മോശം കൊളസ്ട്രോൾ അഥവാ LDL അളവ് കുറയ്ക്കുന്നതിനുള്ള സവിശേഷതയും പപ്പായയിൽ അടങ്ങിയിട്ടുണ്ട്. അങ്ങനെ ചെയ്യുന്നതിലൂടെ, ഹൃദയ ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടാനുള്ള സാധ്യത കുറയ്ക്കുന്നു. പപ്പായയിൽ അടങ്ങിയിരിക്കുന്ന നാരുകളും വിറ്റാമിൻ സിയും ഇതിൽ നിന്നൊക്കെ ഹൃദയത്തെ സംരക്ഷിക്കും.

കണ്ണുകളുടെ ആരോഗ്യത്തിന്

നിങ്ങളുടെ കണ്ണുകളുടെ ആരോഗ്യം നിലനിർത്താൻ അത്യാവശ്യമായ വിറ്റാമിൻ എ പപ്പായയിൽ വളരെയധികം അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ വേണ്ടത്ര അളവിൽ കഴിക്കാത്ത വ്യക്തികൾക്ക് കുറച്ച് നാളുകൾ കഴിയുമ്പോഴേക്കും അവരുടെ കാഴ്ച്ചശക്തിക്ക് പ്രശ്‌നമുണ്ടാകുമെന്ന് ക്ലിനിക്കൽ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇതൊക്കെ കൊണ്ട് തന്നെ, പ്രായമാകുമ്പോൾ വ്യക്തമായ കാഴ്ച നിലനിർത്താനുള്ള ഒരു മാർഗമായി പപ്പായ കുട്ടികൾക്ക് കഴിക്കുവാനായി കൊടുക്കാറുണ്ട്. ഇത് ഒരുപക്ഷേ പപ്പായയുടെ ഏറ്റവും മികച്ച ഗുണങ്ങളിലൊന്നാണ് എന്ന് പറയേണ്ടിവരും.

നല്ല ദഹനത്തിന്

പപ്പായയുടെ മറ്റൊരു പ്രധാന ഗുണം ദഹനം മെച്ചപ്പെടുത്തും എന്നതാണ്. പപ്പായയിൽ പപ്പൈൻ എന്ന എൻസൈം അടങ്ങിയിരിക്കുന്നു. ഈ എൻസൈം പ്രോട്ടീന്റെ വിഭജനത്തിന് സഹായിക്കുന്നു. ഇത് പ്രോട്ടീൻ സ്വാംശീകരിക്കുന്നതും ദഹിപ്പിക്കുന്നതും എളുപ്പമാക്കുന്നു.

മാത്രമല്ല, പപ്പായയിലെ ഈ എൻസൈമിന് ഇറിറ്റബിൾ ബവൽ സിൻഡ്രോം (ഐ.ബി.എസ്) എന്നറിയപ്പെടുത്ത വയർ സംബന്ധമായ മലബന്ധ പ്രശ്നം പരിഹരിക്കുവാനും സഹായിക്കും. ഇത് വയർ വീർക്കുന്നത് നിയന്ത്രിക്കുവാനും മലബന്ധം വരാനുള്ള സാധ്യത കുറയ്ക്കാനും ഉപകാരപ്രദമാണ് എന്ന് ക്ലിനിക്കൽ പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

സന്ധികളുടെ ആരോഗ്യത്തിന്

പ്രായമാകുന്തോറും, നമ്മുടെ സന്ധികൾക്ക് തേയ്മാനം സംഭവിക്കുവാനും, സന്ധിവേദന ഉണ്ടാകാനും തുടങ്ങുന്നു. ഇതിനെ ആർത്രൈറ്റിസ് അഥവാ സന്ധിവാതം എന്ന് വിളിക്കുന്നു. ഇത് നമ്മുടെ ശരീരത്തെ ദുർബലപ്പെടുത്തുന്ന ഒരു ആരോഗ്യ പ്രശ്നമാണ്.

വീക്കം കുറയ്ക്കുന്ന ശക്തമായ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള വിറ്റാമിൻ സി ധാരാളം പപ്പായയിൽ അടങ്ങിയിട്ടുണ്ട്. സന്ധിവേദനയുടെ അടിസ്ഥാന കാരണം സന്ധി വീക്കം ആണ്. പപ്പായ പതിവായി കഴിക്കുന്നതിലൂടെ, വീക്കം കുറയ്ക്കുവാനും സന്ധി വേദന അകറ്റുവാനും നിങ്ങൾക്ക് സാധിക്കുന്നു. 

ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് വിറ്റാമിൻ സിയുടെ സ്വാധീനം എത്രത്തോളമുണ്ട് എന്ന് പരിശോധിച്ച ഒരു ക്ലിനിക്കൽ പഠനത്തിൽ, പതിവായി കൂടുതൽ വിറ്റാമിൻ സി കഴിക്കുന്നവരിൽ സന്ധിവാതം ഉണ്ടാകാനുള്ള സാധ്യത മൂന്നിരട്ടി കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

English Summary: Eating Papaya every day is beneficial to your health
Published on: 07 June 2021, 02:01 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now