Technical

പപ്പായയിലുമുണ്ടോ ആണും, പെണ്ണും?

പപ്പായയിലുമുണ്ടോ ആണും, പെണ്ണും?

വീടിനോട് ചേർന്ന ഒരല്പം സ്ഥലത്ത് ഒരു പപ്പായ തൈ നട്ടാൽ,.. അല്ലെങ്കിൽ വലിയ രീതിയിൽ പപ്പായക്കൃഷി ചെയ്യുന്നവർ...

നട്ട തൈകൾ പൂവിരിഞ്ഞ് കായ്ക്കാൻ തുടങ്ങുമ്പോഴാണ്.. പപ്പായയിൽ മുല്ലപൂ പ്പോലെ കുലകുലയായ് പൂ വിരിഞ്ഞ് കാണുമ്പോൾ ഇതെന്ത് മറിമായം എന്ന ചിന്തയിൽ ആശ്ചര്യപ്പെടുന്നത്...

യഥാർത്ഥത്തിൽ ഇവിടെ എന്താണ് സംഭവിച്ചത്?

നട്ട തൈകൾ ആൺ തൈകളായത് കൊണ്ടാണ് ഇത്തരത്തിൽ സംഭവിച്ചത്.. ഇ തൈകളിൽ കായ് പിടിക്കുവാനുള്ള സാധ്യത കുറവാണ്, അഥവ ഉണ്ടായാൽ തന്നെ വളരെ ചെറുതുമായിരിക്കും.

ജാതി തൈകളെ പോലെ തന്നെ പപ്പായയിലും ആണും, പെണ്ണുമുണ്ട്

പപ്പായയിൽ ആൺതൈകളും, പെൺ തൈകളും മാത്രമല്ല മൂന്നാമത് ഒരു വിഭാഗവും കൂടിയുണ്ട്.. ആണും പെണ്ണും ചേർന്ന ഒരിനം hermaphrodite എന്നാണ് ഈ ഇനത്തെ പറയുക.ഇത്തരത്തിലുള്ള സവിശേഷതയുള്ള പപ്പായയിൽ ആൺപൂക്കളും, പെൺ പൂക്കളും ഒരേ പപ്പായയിൽ തന്നെ കാണപ്പെടുന്നു.

ആൺ പപ്പായയിൽ പരാഗരേണുക്കൾ മാത്രമുണ്ടാകുന്ന പൂക്കളാണ്‌ കാണപ്പെടുക.

പരാഗണം നടന്നാൽ മാത്രമെ പെൺ പപ്പായയിലുണ്ടാകുന്ന കായ്കൾ മുത്ത് പഴുക്കുകയുള്ളു..

ആൺ പപ്പായ വളർത്തിയാൽ ദോഷകരമാണെന്നും, അത് വെട്ടികളയണമെന്നു മുള്ള ഒരു വിശ്വാസം പലയിടങ്ങളിലുമുണ്ട്. അതിൽ എത്രത്തോളം പ്രായോഗികതയുണ്ടെന്ന കാര്യത്തിൽ വ്യക്തതയില്ല.

ഇരുപത് പെൺ പപ്പായ മരങ്ങൾക്ക് ഒരു ആൺ പപ്പായ മരം

വലിയ രീതിയിൽ തോട്ട മടിസ്ഥാനത്തിൽ കൃഷി ചെയ്യുമ്പോൾ ഇരുപത് പെൺ പപ്പായ മരങ്ങൾക്ക് ഒരു ആൺ പപ്പായ മരം നിലനിർത്തുന്നത് മികച്ച ഉല്പാദന നേട്ടത്തിന് നല്ലതാണ്.


English Summary: type of pappaya

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine