വളരെയധികം ആരോഗ്യഗുണങ്ങളടങ്ങിയ ധാന്യമാണ് റാഗി. എലുസിന്‍ കോറക്കാന എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന റാഗിക്ക് കൂവരക്, പഞ്ഞപ്പുല്ല് എന്നും പേരുകളുണ്ട്. കുട്ടികളുടെ പ്രധാന ഭക്ഷണമായ കൂവരക്, മുതിർന്നവർക്കും പലതരത്തിൽ ആരോഗ്യഗുണങ്ങൾ തരുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ചർമം കണ്ടാൽ പ്രായം തോന്നില്ല; വീട്ടിലെ ഈ ബ്രൗണ്‍ ധാന്യം മതി
സൗന്ദര്യസംരക്ഷണത്തിനും കേശവളർച്ചയ്ക്കുമെല്ലാം റാഗി വളരെ നല്ലതാണെന്ന് പഠനങ്ങളും വ്യക്തമാക്കുന്നു. റാഗിയിലുള്ള അമിനോ ആസിഡുകൾ, ഫൈബർ എന്നിവ ഡയറ്റിങ്ങിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഒരു മുതൽക്കൂട്ടാണ്.
അതായത്, റാഗി കഴിച്ചാൽ ശരീരഭാരം നന്നായി നിയന്ത്രിക്കാൻ സാധിക്കുന്നു. എങ്ങനെയാണ് കൂവരക് നിങ്ങളുടെ ഡയറ്റിങ്ങിനെ സ്വാധീനിക്കുന്നതെന്ന് നോക്കാം.
ശരീരഭാരം കുറയ്ക്കാൻ റാഗി (Ragi for weight loss)
ബ്രൗണ്‍ ധാന്യം എന്ന് വിളിക്കാവുന്ന റാഗി ശരീരഭാരം വർധിപ്പിക്കാൻ അനുവദിക്കുന്നില്ല. റാഗി കഴിക്കുന്നതിലൂടെ കൊളസ്‌ട്രോൾ, ഷുഗർ എന്നിവയുടെ അളവും നിയന്ത്രണവിധേയമാകും. ശരീരത്തിലെ രക്തത്തിന്റെ അഭാവം ഇല്ലാതാക്കുന്നതിനും ഇത് നല്ലതാണ്. നിങ്ങൾക്ക് ശരീരഭാരം കുറയ്ക്കണമെങ്കിൽ, റാഗി കുറുക്കിയോ റാഗി ദോശ തയ്യാറാക്കിയോ കഴിക്കുന്നത് ശീലമാക്കാം.
ബന്ധപ്പെട്ട വാർത്തകൾ: കുഞ്ഞിളം നാവിൽ നൽകാം റാഗി, പോഷകസമൃദ്ധം ഈ ഭക്ഷ്യധാന്യം
നാരുകളാൽ സമ്പന്നമാണ് റാഗി. നാരുകൾ ശരീരത്തിൽ എത്തുന്നതോടെ വയർ നിറഞ്ഞ പോലുള്ള അനുഭവമുണ്ടാകും. അതിനാൽ തന്നെ കൂടുതൽ ആഹാരം കഴിക്കാനായി നമ്മൾ താൽപ്പര്യപ്പെടില്ല.
വിശപ്പ് നിയന്ത്രിക്കുന്നതിനും റാഗി കഴിക്കുന്നത് സഹായിക്കും. മാത്രമല്ല, റാഗിയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ ശരീരഭാരം അധികമാകാതെ നിയന്ത്രിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ആരോഗ്യത്തിനും സൗന്ദര്യത്തിനും റാഗി
പ്രോട്ടീൻ സമ്പുഷ്ടമായ റാഗി പേശികൾക്ക് ഗുണം ചെയ്യും. ശരീരം തടി വയ്ക്കുന്ന പ്രശ്നങ്ങളെ ഒഴിവാക്കാനാകുമെന്നതിനാൽ ഇനി മുതൽ പ്രാതലിലും രാത്രി ഭക്ഷണത്തിലുമെല്ലാം മുതിർന്നവരും റാഗി ഉൾപ്പെടുത്തണം. റാഗിയുടെ ഇഡ്ഡലി, പുട്ട്, റാഗി കഞ്ഞി, റാഗി പായസം, റാഗി ദോശ, കിച്ചടി തുടങ്ങി നിരവധി സ്വാദിഷ്ടമായ വിഭവങ്ങൾ കൂവരകിൽ ഉണ്ടാക്കാറുണ്ട്. എന്നിരുന്നാലും, ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ റാഗി എത്രമാത്രം കഴിക്കണമെന്ന് ഒരു ഡയറ്റീഷ്യനെ സമീപിച്ച് നിർദേശം തേടണം.
റാഗി ഒരു സൂപ്പർ ഫുഡ്ഡാണ് (Ragi is a super food)
വർഷങ്ങളായി റാഗി ഒരു സൂപ്പർഫുഡ്ഡായാണ് കണക്കാക്കുന്നത്. റാഗിയില്‍ കാല്‍സ്യം സമ്പുഷ്ടമായി അടങ്ങിയിരിക്കുന്നു. കാല്‍സ്യത്തോടൊപ്പം ജീവകം ഡിയും ഉള്ളതിനാല്‍ എല്ലുകള്‍ക്ക് ശക്തി നല്‍കുന്നതിനും ഈ ധാന്യം ഉപയോഗപ്രദമാണ്.
പതിവായി റാഗി കഴിച്ചാല്‍ എല്ലുകള്‍ക്ക് യാതൊരു പ്രശ്‌നവും ഉണ്ടാകില്ല. എല്ല് പൊട്ടല്‍ പോലുള്ള അപകടങ്ങളെ ഒഴിവാക്കുന്നതിനും റാഗി കഴിക്കുക.
സീലിയാക് രോഗമുള്ളവർക്കും റാഗി ഉപയോഗിക്കാം. കാരണം, റാഗി ഗ്ലുട്ടൻ രഹിതമാണ് എന്ന പ്രത്യേകത തന്നെയാണ്.
ബന്ധപ്പെട്ട വാർത്തകൾ: റാഗിയെന്ന സൂപ്പർഫുഡ്
റാഗിയിൽ ഗ്ലൈസെമിക് സൂചിക വളരെ കുറഞ്ഞ ഭക്ഷണമാണ്. ഇത് ദഹന വേഗതയെ നിലനിർത്തുന്നതിന് സഹായിക്കുന്നുവെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. റാഗിയിൽ ഇരുമ്പ് സമ്പുഷ്ടമായി അടങ്ങിയിട്ടുള്ളതിനാൽ വിളർച്ച പോലുള്ള ആരോഗ്യ പ്രശ്നങ്ങളെയും പ്രതിരോധിക്കാനാകും. ഇങ്ങനെ നാം പ്രതീക്ഷിക്കുന്നതിലും അധികം പോഷണങ്ങളും ഗുണങ്ങളും അടങ്ങിയ ഭക്ഷണപദാർഥമാണ് റാഗി.