പഴങ്ങള്‍, പച്ചക്കറികള്‍, നാരുകള്‍ അടങ്ങിയ ധാന്യങ്ങള്‍ എന്നിവ ധാരാളമായി കഴിക്കുന്നത് കാന്‍സര്‍ പ്രതിരോധത്തിന് നല്ലതാണ്. അതേസമയം മാംസാഹാരം, മധുരം, ഉപ്പ്, എണ്ണ, കൊഴുപ്പടങ്ങിയ ഭക്ഷണം എന്നിവ ചെറിയ അളവിൽ കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. കൂടെ, വ്യായാമവും അനിവാര്യമാണ്. ഏതുതരം കാന്‍സര്‍ രോഗത്തിനും ആരോഗ്യകരമായ ഭക്ഷണശീലം സ്വീകരിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളില്‍ ഒന്നാണ്. ഇതിനൊപ്പം തന്നെ ചിട്ടയായ വ്യായാമവും മാനസികാരോഗ്യവും എല്ലാ കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കും ഏറെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
ബന്ധപ്പെട്ട വാർത്തകൾ: മഴക്കാലത്ത് കൃഷി ചെയ്യാവുന്ന പച്ചക്കറികൾ ഏതെല്ലാം
വിദഗ്ദരുടെ അഭിപ്രായം ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന കാന്‍സര്‍ കേസുകളില്‍ 30-35% നും കാരണം ശരിയായ ഭക്ഷണ രീതി സ്വീകരിക്കാത്തതാണ് എന്നാണ്. എന്നാല്‍ ഒരു പ്രത്യേക ഭക്ഷണം മാത്രമായി കാന്‍സറിന് കാരണമാകുന്നില്ല. മറിച്ച്, ജീവിതരീതികളും സാഹചര്യങ്ങളും കാന്‍സര്‍ ബാധയെ സ്വാധീനിക്കുന്നു.
ഉദാഹരണത്തിന്, പുകവലി, മദ്യപാനം, അമിതവണ്ണം, വ്യായാമക്കുറവ്, മാനസികാരോഗ്യം, പാരമ്പര്യം എന്നിവ.
ബന്ധപ്പെട്ട വാർത്തകൾ: പഴങ്ങളും പച്ചക്കറികളും സ്ഥിരമായി കഴിക്കുന്നവരാണോ നിങ്ങൾ?
പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കണമെന്ന് പറയുന്നത് എന്തുകൊണ്ട്?
പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ കാന്‍സറിനെതിരെ പ്രവര്‍ത്തിക്കാന്‍ കഴിവുള്ളവയാണ്. കാബേജ്, കോളിഫ്‌ളവര്‍, ബ്രോക്കോളി എന്നിവയിലെ ആന്റീഓക്‌സിഡന്റ്‌സിന്റെ കാന്‍സര്‍ പ്രതിരോധശേഷി പഠനങ്ങളില്‍ തെളിയിക്കപ്പെട്ടതാണ്. ഓറഞ്ച്, മുസമ്പി, നാരങ്ങ, തക്കാളി, പേരയ്ക്ക എന്നീ വൈറ്റമിന്‍ സി സമ്പുഷ്ടമായ പഴങ്ങള്‍ കാന്‍സര്‍ പ്രതിരോധത്തിന് കഴിവുള്ളവയാണ്. എല്ലാ നിറങ്ങളിലുമുള്ള പച്ചക്കറികളും പഴങ്ങളും ധാന്യങ്ങളും അടങ്ങിയ 'റെയിന്‍ബോ ഡയറ്റ്' ആണ് കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സാ വേളയിലും ഉത്തമം.
ബന്ധപ്പെട്ട വാർത്തകൾ: പച്ചക്കറികളും പഴങ്ങളും കേടാകാതെ എങ്ങനെ സൂക്ഷിക്കാം?
കൊഴുപ്പ്, പ്രിസെര്‍വേറ്റീവ്സ്, അജിനോമോട്ടോ എന്നിവയുടെ അമിത ഉപയോഗം ശരീരത്തിലെ ഹോര്‍മോണുകളുടെ അമിത ഉല്പാദനത്തിന് കാരണമാകുന്നു. കൂടാതെ വറുത്തതും പൊരിച്ചതുമായ നോണ്‍ വെജ് ഭക്ഷണവും മൃഗക്കൊഴുപ്പും രാസവസ്തുക്കളും അടങ്ങിയ ബേക്കറി പലഹാരങ്ങളും പലതരം കളേഴ്‌സും അഡിറ്റീവ്‌സും ചേര്‍ന്ന പാക്കറ്റ് ഫുഡുകള്‍ എന്നിവയൊക്കെ കാന്‍സറിനെ ക്ഷണിച്ച് വരുത്തുന്നതിന് തുല്യമാണ്. മാംസാഹാരം, റെഡ് മീറ്റ് എന്നിവയുടെ അമിതോപയോഗം കുടല്‍ കാന്‍സറിന് കാരണമായേക്കാം.
സസ്യാഹാരം കാന്‍സര്‍ പ്രതിരോധത്തിന്
കാന്‍സര്‍ പ്രതിരോധത്തിന് എപ്പോഴും മുന്‍തൂക്കം നല്‍കുന്ന ഭക്ഷണം സസ്യാഹാരം തന്നെയാണ്. കാരണം സസ്യാഹാരത്തില്‍ മാത്രം കാണപ്പെടുന്ന നാരുകള്‍, കുടലില്‍ നിന്ന് ആഹാരമാലിന്യങ്ങളെ വേഗത്തില്‍ ശരീരത്തില്‍ നിന്ന് പുറത്ത് തള്ളാന്‍ സഹായിക്കുന്നു. പച്ചക്കറികളിലും പഴങ്ങളിലും അടങ്ങിയിരിക്കുന്ന വൈറ്റമിന്‍സ് മൂലം രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സസ്യാഹാരം സഹായിക്കുന്നു.
കാന്‍സര്‍ പ്രതിരോധത്തിനായുള്ള ഭക്ഷണരീതി
* റെയിന്‍ബോ ഡയറ്റ് ശീലമാക്കുക.
* പഞ്ചസാര, ഉപ്പ്, റെഡ് മീറ്റ്, ഫാസ്റ്റ് ഫുഡ്, പാക്കററ് ഫുഡ്‌സ് എന്നിവ മിതമായി ഉപയോഗിക്കുക.
* മദ്യപാനം, പുകവലി, മറ്റ് ദുശ്ശീലങ്ങള്‍ ഒഴിവാക്കുക.
* ദിവസവും അരമണിക്കൂര്‍ വ്യായാമം പതിവാക്കി ശരീരഭാരം നിയന്ത്രിക്കുക.
* ഒരു ഡോക്ടറെ കണ്ട് കാന്‍സര്‍ രോഗ നിര്‍ണ്ണയത്തിന് ആവശ്യമായ പരിശോധനകള്‍ സ്വീകരിക്കുക.
* സ്ത്രീകളില്‍ 40 വയസ്സ് കഴിഞ്ഞവര്‍, ആര്‍ത്തവ വിരാമം എത്തിയവര്‍, കാന്‍സര്‍ രോഗ പാരമ്പര്യമുള്ളവര്‍, അമിത വണ്ണമുള്ളവര്‍ കൃത്യമായ പരിശോധനകളും മമ്മോഗ്രാം പാപ്‌സ്മിയര്‍ പോലുള്ള ടെസ്റ്റുകളും നടത്തുക.
* പച്ചക്കറികളിലെയും പഴങ്ങളിലെയും കീടനാശിനിയുടെ അംശം, വിനാഗിരി/പുളിവെള്ളം ഉപയോഗിച്ച് നിര്‍വീര്യമാക്കിയതിന് ശേഷം ഉപയോഗിക്കുക