നമ്മുടെ ശരീരത്തിന് വളരെ ആവശ്യമുള്ള ഒരു പോഷകമാണ് ഫാറ്റി ആസിഡ് ഗണത്തിൽപ്പെട്ട ഒമേഗ 3 ഫാറ്റി ആസിഡ് (Omega 3 Fatty Acid). ഇവ ശരീരത്തിലെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ശരീരത്തെയും മനസ്സിനെയും ആരോഗ്യത്തോടെ നിലനിർത്തുകയും ചെയ്യുന്നു. രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താൻ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങൾ സഹായകമാണ്. പല രോഗങ്ങളെയും അകറ്റാനും ശരീരത്തിന് ശക്തി നൽകാനും ഇത് സഹായിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: കാൻസർ പ്രതിരോധം, പ്രതിരോധശേഷി: മാതളനാരങ്ങയുടെ ആരോഗ്യ ഗുണങ്ങൾ
- സാൽമൺ, അയല, ട്യൂണ, മത്തി തുടങ്ങിയ മത്സ്യങ്ങളിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ ആഴ്ചയിൽ ഒരിക്കലെങ്കിലും ഈ മത്സ്യങ്ങൾ കഴിക്കുക.
- വാൾനട്ട് ഒമേഗ3 ഫാറ്റി ആസിഡിന്റെ കലവറയാണ്. വാൾനട്ട്, പിസ്ത, ചിയ വിത്തുകൾ, കശുവണ്ടി തുടങ്ങിയ ഭക്ഷണങ്ങളിലും ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നത് ഹൃദയത്തിന്റെ ചർമ്മത്തെ ശക്തിപ്പെടുത്താൻ സഹായിക്കുമെന്നും പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ആന്റി ഓക്സിഡന്റുകൾ, നാരുകള്‍, വൈറ്റമിനുകൾ, പ്രോട്ടീൻ ഇവയടങ്ങിയ വാൾനട്ട് വിഷാദം അകറ്റാനും ഓർമ്മശക്തി മെച്ചപ്പെടുത്താനും സഹായിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ശരീരത്തിൽ പ്രോട്ടീൻ കൂടിയാൽ ഉണ്ടാകുന്ന ദോഷഫലങ്ങൾ
- സോയ ബീൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഒമേഗ 3 ലഭിക്കാനുള്ള മാർഗങ്ങളിലൊന്നാണ്. ഇതിൽ ALA (Alpha Lipoic Acid) ഉണ്ട്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. പ്രോട്ടീൻ, നാരുകൾ, ഫോളേറ്റ് പൊട്ടാസ്യം, മഗ്നീഷ്യം വൈറ്റമിനുകൾ തുടങ്ങിയ പോഷകങ്ങളും സോയാബീനിൽ അടങ്ങിയിട്ടുണ്ട്.
- പ്രോട്ടീൻ ധാരാളം അടങ്ങിയ മുട്ടയിൽ വൈറ്റമിനുകളും ധാതുക്കളും ഒമേഗ 3 ഫാറ്റി ആസിഡുകളും ഉണ്ട്.
- ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളമുള്ള കോളിഫ്ലവർ ഹൃദയത്തിനും ആരോഗ്യമേകുന്നു. ഒമേഗ 3 കൂടാതെ മഗ്നീഷ്യം, പൊട്ടാസ്യം നാരുകൾ, ധാതുക്കൾ, സോല്യുബിൾ ഷുഗർ ഇവയും ഇതിലുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: മുട്ടകൾ അമിതമായാൽ ഗുണത്തേക്കാളേറെ ദോഷം
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണം ഡിപ്രഷനും ഉത്കണ്ഠയും കുറയ്ക്കാൻ സഹായിക്കുന്നു. രക്തസമ്മർദവും കൊളസ്ട്രോളും നിയന്ത്രണ വിധേയമാക്കാനും നാഡികൾക്ക് ശക്തി നൽകാനും ഇവ സഹായിക്കുന്നു. നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഉള്ളവരും ഭക്ഷണത്തിൽ ഒമേഗ 3 Fatty acid ഉൾപ്പെടുത്തുന്നത് ഫാറ്റ് കുറയ്ക്കാൻ സഹായിക്കും.
കുട്ടികളിലെ ബുദ്ധി വളർച്ചയ്ക്കും വികാസത്തിനും ഒമേഗ 3 ഫാറ്റി ആസിഡ് അത്യാവശ്യമാണ്. ഗർഭാവസ്ഥയിൽ ഇവ ആവശ്യത്തിനു ലഭ്യമായാൽ നല്ല രീതിയിൽ ബുദ്ധി വികാസം, കാഴ്ച ശക്തി, കമ്മ്യൂണിക്കേഷൻ സ്കിൽ എന്നിവയും പെരുമാറ്റവൈകല്യവും മറ്റു പല ആരോഗ്യ പ്രശ്നങ്ങളും കുറയുന്നതായും പഠനങ്ങൾ തെളിയിക്കുന്നു.