Updated on: 4 April, 2024 5:56 PM IST
കൂൺ അഥവാ മഷ്‌റൂം

കൂൺ അഥവാ മഷ്‌റൂം പണ്ടുകാലം മുതലേ നമ്മുടെ ഭക്ഷണ ശീലത്തിൽ ഉൾപ്പെട്ടിരുന്നു. ഭക്ഷ്യയോഗ്യമായതും അല്ലാത്തവയുമായ ധാരാളം കൂണുകളുണ്ട്. സാധാരണയായി മാംസാഹാരം കഴിക്കാത്തവർ തങ്ങളുടെ ഡയറ്റിൽ മാംസാഹാരത്തിനു ബദലായി ഉൾപ്പെടുത്തുന്നവയാണ് കൂണുകൾ. ആരോഗ്യഗുണങ്ങൾ ധാരാളമടങ്ങിയ കൂൺ കഴിക്കുന്നതിലൂടെ നിരവധിയായ ആരോഗ്യഗുണങ്ങൾ നമ്മുക്ക് ലഭിക്കുന്നു. കൂൺ അഥവാ കുമിൾ ഫംഗസ് വിഭാഗത്തിൽപ്പെടുന്നവയാണ്. ഹരിതകമില്ലാത്ത സസ്യമായ കൂണുകളിൽ 2000 ത്തോളം മാത്രമേ ഭക്ഷ്യയോഗ്യമായതുള്ളൂ. കൂണുകൾ കഴിക്കുന്നത് സുരക്ഷിതമാണെങ്കിലും, ഡെത്ത് ക്യാപ്, ഫോൾസ് മോറൽസ്, കോനോസൈബ് ഫിലാരിസ് തുടങ്ങിയ ഇനങ്ങൾ കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപരമായ  പ്രത്യാഘാതങ്ങൾക്കും മരണത്തിനും കാരണമാകും.

കൂൺ വ്യത്യസ്ത ആകൃതിയിലും വലുപ്പത്തിലും നിറത്തിലും ലഭ്യമാണ്. ഇന്ത്യയിലെ കാർഷിക ബിസിനസ്സുകളിൽ കുതിച്ചുയരുന്ന ഒരു മേഖലയാണ് കൂൺ കൃഷി. കുറഞ്ഞ നിക്ഷേപവും കുറഞ്ഞ പരിപാലനവും ഈ ബിസിനസിലേക്ക് ആളുകളെ ആകർഷിക്കുന്നു. ഇത് പ്രധാനമായും പാർട്ട് ടൈം ആയോ ഇതര വരുമാനത്തിനായോ ആണ് പൊതുവെ ചെയ്യാറുള്ളത്. ഇന്ത്യയിൽ കൂൺ ഉത്പാദനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു സംസ്ഥാനമാണ് കേരളം.

ബട്ടൺ കൂൺ

ബട്ടൺ കൂണുകൾ

ഇന്ത്യയിൽ കാണപ്പെടുന്ന ഏറ്റവും സാധാരണമായ കൂണുകളാണ് ബട്ടൺ കൂണുകൾ. ലോകമെമ്പാടുമുള്ള 90% കൂണുകളും ബട്ടൺ മഷ്റൂമിൻ്റെ വകഭേദങ്ങളാണ്. ഇവ നമ്മുക്ക് വീടുകളിലും വളർത്താൻ സാധിക്കും.മെച്ചപ്പെട്ട ഹൃദയാരോഗ്യം, ക്യാൻസറിനെ പ്രതിരോധിക്കുന്ന ഗുണങ്ങൾ എന്നിവ പോലുള്ള ഒന്നിലധികം ആരോഗ്യഗുണങ്ങൾ ഇവയ്ക്കുണ്ട്. വെളുത്ത കൂണിൽ കലോറിയും പഞ്ചസാരയും കുറവാണ്. അവയിൽ ഉയർന്ന പ്രോട്ടീനും വിറ്റാമിൻ ഡിയും അടങ്ങിയിട്ടുണ്ട്, അവ വിറ്റാമിൻ ബി 12 ൻ്റെ ഉറവിടവുമാണ്. അതിനാൽ, സസ്യാധിഷ്ഠിത ഭക്ഷണക്രമം പിന്തുടരുന്നവർക്ക് അവ പ്രയോജനകരമാണെന്ന് കണക്കാക്കപ്പെടുന്നു.വെളുത്ത കൂണിലെ പ്രധാന ഫിനോളിക് സംയുക്തങ്ങൾ ഫ്ലേവനോയ്ഡുകളും ഫിനോളിക് ആസിഡുകളുമാണ്, അവയ്ക്ക് ആൻ്റിഓക്‌സിഡൻ്റുകളായും പ്രോ-ഓക്‌സിഡൻ്റുകളായും പ്രവർത്തിക്കാൻ കഴിയും.ആൻ്റിഓക്‌സിഡൻ്റുകൾ എന്ന നിലയിൽ, അവ കോശങ്ങളുടെ നിലനിൽപ്പ് മെച്ചപ്പെടുത്താൻ സഹായിക്കുന്നു, അതേസമയം പ്രോ-ഓക്‌സിഡൻ്റുകൾ എന്ന നിലയിൽ, ട്യൂമർ വളർച്ച തടയുന്നതിന് സഹായിക്കുന്നു.

എനോക്കി കൂൺ

എനോക്കി കൂൺ

എനോക്കി കൂൺ നാരുകളുടെ നല്ല ഉറവിടവും നിയാസിൻ, പാൻ്റോതെനിക് ആസിഡ്, തയാമിൻ എന്നിവയുൾപ്പെടെ ബി വിറ്റാമിനുകളാൽ സമ്പന്നവുമാണ്.കൊളസ്ട്രോൾ നിയന്ത്രിക്കാനും തലച്ചോറിൻ്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കാനും നമ്മുടെ ശരീരം ഉപയോഗിക്കുന്ന ഒരു മൈക്രോ ന്യൂട്രിയൻ്റ് ആണ് നിയാസിൻ. എനോക്കി കൂണുകളിൽ നിയാസിൻ ഉയർന്ന അളവിൽ കാണപ്പെടുന്നതിനാൽ എനോക്കി കൂണുകൾ ഹൃദയാരോഗ്യത്തിനും തലച്ചോറിൻ്റെ ആരോഗ്യത്തിനും ഗുണകരമായി കണക്കാക്കപ്പെടുന്നു. ചെറുതും നേർത്ത കാണ്ഡത്തോട് ചേർന്നുള്ള തിളങ്ങുന്ന വെളുത്ത തൊപ്പികളുമായാണ് ഇവ കാണപ്പെടുന്നത്.ഈ കൂൺ സാധാരണയായി കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ഭക്ഷണത്തിലും പാചകത്തിലും ഉപയോഗിക്കുന്നു. എനോകിടേക്ക് കൂണുകളെ ഗോൾഡൻ സൂചി കൂൺ എന്നും വിളിക്കുന്നു. സലാഡുകൾ, സൂപ്പ്, സാൻഡ്വിച്ചുകൾ, പാസ്ത സോസുകൾ എന്നിവയിലാണ് ഇവ പ്രധാനമായും ഉപയോഗിക്കുന്നത്. ഇത് രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താനും അലെർജികളെ തടയാനും സഹായകരമാണ്.

ചിപ്പിക്കൂണ്‍

ചിപ്പിക്കൂണ്‍

ചിപ്പിക്കൂണ്‍ സാധാരണയായി വെള്ള നിറത്തിലോ പിങ്ക് നിറത്തിലോ ഉണ്ടാവുന്നുണ്ട്. ഇത് കൃഷി ചെയ്യുന്നതിന് അല്‍പം ശ്രദ്ധയും സമയവും അത്യാവശ്യമായി വേണ്ടതാണ്. ഫൈബറിൻ്റെ അളവ് വളരെ കൂടുതലാണ് ചിപ്പിക്കൂണില്‍. അതുകൊണ്ട് തന്നെ ഇത് അമിതവണ്ണത്തിനും മറ്റ് പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇവ വളർത്തിയെടുക്കുന്നത് വൈക്കോലിലാണ്. ഇവയിൽ കലോറിയുടെ അളവ് വളരെ കുറവാണ്. കാര്യമായ അധ്വാനമില്ലാതെ ഇവ വളർത്തിയെടുക്കാവുന്നതാണ്. എന്നാൽ അണുവിമുക്തമായ സാഹചര്യങ്ങൾ ഇവയ്ക്കായി ഒരുക്കി നൽകുകയും നല്ല പരിപാലനം നൽകുകയും വേണം.

English Summary: Edible mushrooms and their health benefits
Published on: 04 April 2024, 05:56 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now