പാമ്പുകടി ഏറ്റാലുടൻ ഈശ്വരമൂലിയുടെ ഇല അരച്ച് കടിവായിൽ ശക്തിയായി തിരുമ്മുകയും ഇല പിഴിഞ്ഞ ചാറ് പത്തു മില്ലി വീതം ലേശം കുരുമുളകുപൊടി ചേർത്ത് ദിവസം ആറു പ്രാവശ്യം വീതം കഴിക്കുകയും ചെയ്താൽ എത്ര ക്രൂരസർപ്പം കടിച്ചാലും വിഷം ബാധിക്കാതെ രക്ഷപ്പെടാം.
പാമ്പുവിഷത്തിന് പ്രശസ്തമായ ഒരൗഷധമാണ് ഈശ്വരമൂലി. ഇതിന് ആയുർവേദത്തിൽ ഗാരുഡി എന്നും മലയാളത്തിൽ ഗരുഡക്കൊടിയെന്നും പേരുകളുണ്ട്.
ഇതിന്റെ വളർച്ച ഉന്നതങ്ങളായ പർവതപ്രാന്തങ്ങളിലാണ്. രസത്തിൽ കഷായതിക്തകടുവും ഗുണത്തിൽ ലഘുവും രൂക്ഷവും വീര്യത്തിൽ ഉഷ്ണവുമാകുന്നു. വിപാകത്തിൽ കടുവായും പരിണമിക്കുന്നു.
പാമ്പുകടി ഏറ്റാലുടൻ ഈശ്വരമൂലിയുടെ ഇല അരച്ച് കടിവായിൽ ശക്തിയായി തിരുമ്മുകയും ഇല പിഴിഞ്ഞ ചാറ് പത്തു മില്ലി വീതം ലേശം കുരുമുളകുപൊടി ചേർത്ത് ദിവസം ആറു പ്രാവശ്യം വീതം കഴിക്കുകയും ചെയ്താൽ എത്ര ക്രൂരസർപ്പം കടിച്ചാലും വിഷം ബാധിക്കാതെ രക്ഷപ്പെടാം.
ഈശ്വരമൂലി സമൂലം അരയാൽ തൊലി, കുരുമുളക് ഇവ ഓരോ ഭാഗംവീതം, സമമായി അരച്ചു വെയിലത്തുണക്കിപ്പൊടിച്ച് പാമ്പു കുടിയേററ ബോധശൂന്യാവസ്ഥയിൽ നസ്യം ചെയ്യുന്നത് ഫലപ്രദമാണ്. കോളറായ്ക്ക് ഈശ്വരമൂലിവേര്, കൂവളവേര് സമമായെടുത്ത് കഷായം വച്ച് 50 മില്ലി വീതം ദിവസവും നാല് മണിക്കൂറിടവിട്ടു കഴിക്കുന്നത് അതിവിശേഷമാണ്.
ഈശ്വരമൂലിയുടെ ഇല പിഴിഞ്ഞ ചാറ് അഞ്ചു മില്ലി വീതം ദിവസം മൂന്നുനേരം വീതം കഴിച്ചാൽ മാറാതെ നിൽക്കുന്ന ജ്വരത്തെയും അതിസാരത്തെയും അഗ്നിമാന്ദ്യത്തെയും സർവാംഗം ഉണ്ടാകുന്ന നീർക്കെട്ടിനെയും അതിവേഗം അകററി ആശ്വാസം നേടാം.