Updated on: 5 December, 2020 7:00 PM IST
Effective egg substitutes

മുട്ട, നോണ്‍ വെജ് എന്ന ഗണത്തില്‍ പെടുത്തി അത് കഴിയ്ക്കാത്തവരുണ്ട്. മുട്ട കഴിച്ചില്ലെങ്കില്‍ ഇതിലെ പോഷകം എങ്ങനെ ലഭിയ്ക്കുമെന്നോര്‍ത്ത് വിഷമിയ്ക്കുന്നവരുമുണ്ട്. എന്നാല്‍ മുട്ട കഴിയ്ക്കാത്തവര്‍ക്ക് അതിന് പകരം വയ്ക്കാവുന്ന പല ഭക്ഷണങ്ങളുമുണ്ട്. മുട്ടയിലെ വൈറ്റമിനുകള്‍, കാല്‍സ്യം, പ്രോട്ടീന്‍ എന്നിവ ധാരാളമുള്ള വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍.

പയര്‍ വര്‍ഗ്ഗങ്ങൾ

പയര്‍ വര്‍ഗ്ഗങ്ങളില്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ ചെയ്യുന്നു. കടലയിൽ vitamins, calcium, iron, എന്നിവ ധാരാളമുണ്ട്. ഒരു കപ്പ് വേവിച്ച കടലയിൽ 12 ഗ്രാമിലധികം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.

കൂവ

കൂവയാണ് മുട്ടയ്ക്കു പകരം വയ്ക്കാൻ സാധിക്കുന്ന വിധം ഗുണങ്ങളടങ്ങിയ മറ്റൊരു ഭക്ഷണം. 2 ടേബിള്‍ സ്പൂണ്‍ ആരോറൂട്ട് പൗഡര്‍ 3 ടേബിള്‍ സ്പൂണ്‍ വെള്ളത്തില്‍ പാകം ചെയ്ത് കഴിയ്ക്കുന്നത് ഒരു മുട്ടയുടെ ഗുണം നല്‍കുന്നു.

അമരക്ക

മുട്ടയ്ക്കു പകരം വയ്ക്കാവുന്ന ഒന്നാണ് അമരക്ക. പ്രോട്ടീന്‍ കൂടാതെ ഇവയില്‍ ധാരാളം vitamins, calcium, magnesium, sink, എന്നിവയും അടങ്ങിയിരിക്കുന്നു. പച്ച നിറത്തിലുള്ള അമരക്കയിൽ ആരോഗ്യത്തിന് ഏറെ ഗുണകരമായ ഫൈബറുണ്ട്.

തൈര്

തൈര് കഴിക്കുന്നതും മുട്ട കഴിക്കുന്നതിന്റെ ഫലം ചെയ്യുന്നു. പാല്‍ അലര്‍ജിയുള്ളവര്‍ക്കും പാല്‍ ഇഷ്ടമല്ലാത്തവര്‍ക്കും കഴിയ്ക്കാവുന്ന നല്ലൊരു ഭക്ഷണ വസ്തു കൂടിയാണിത്. പ്രോട്ടീന്‍, കാല്‍സ്യം തുടങ്ങിയവയുടെ പ്രധാന ഉറവിടങ്ങളാണ് ഇവ. ആരോഗ്യകരമായ ബാക്ടീരിയകള്‍ അടങ്ങിയ തൈര് വയറിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. തൈര് ആരോഗ്യത്തിനും മുടിയ്ക്കും സൗന്ദര്യത്തിനുമെല്ലാം തന്നെ ഒരുപോലെ ഉപയോഗപ്രദമാണുതാനും. ഇത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഏറെ നല്ലതാണ്. കാല്‍സ്യം, ഫോസ്ഫറസ്, വൈറ്റമിന്‍ ബി കോംപ്ലക്‌സ്, പ്രോട്ടീന്‍ തുടങ്ങിയവ ഇതിലുണ്ട്. മുട്ട കഴിക്കുന്നതിന്റെ ഗുണങ്ങളാണ് തൈര് കഴിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്നത്.

മത്തന്‍ കുരു

മുട്ടയ്‌ക്കൊപ്പം ആരോഗ്യപരമായ ഗുണങ്ങളുള്ള ഒന്നാണ് മത്തന്‍ കുരു. കാരണം ധാരാളം മഗ്നീഷ്യം ഇതില്‍ അടങ്ങിയിട്ടുണ്ട്. മത്തങ്ങയുടെ കുരുവിൽ നല്ല അളവിൽ അടങ്ങിയിട്ടുള്ള മഗ്നീഷ്യം എല്ലിന്റെ വികാസത്തിന് വളരെ ആവശ്യമായ ഘടകമാണ്. പ്രോട്ടീന്‍ കലവറയും ആണ് മത്തന്‍. ഇതെല്ലാം ഒരു മുട്ടയുടെ ഇരട്ടി ഗുണം നല്‍കുന്നു. ഹൃദയത്തിന്റെ ആരോഗ്യം, പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ ആരോഗ്യം, ചില കാൻസറുകളിൽ നിന്നുള്ള സംരക്ഷണം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. വിവിധ തരത്തിലുള്ള പോഷകങ്ങളായ magnesium, copper, protein, sini എന്നിവയാൽ സമ്പുഷ്ടമാണ് ഈ ചെറു വിത്തുകൾ.

പനീര്‍

പ്രോട്ടീൻ സമ്പുഷ്ടമായ പനീര്‍ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നു. പനീര്‍ കഴിക്കുന്നത് മുട്ട കഴിക്കുന്നതിന് തുല്യമാണ്.

വാഴപ്പഴം

പഴം കഴിക്കുന്നതും മുട്ട കഴിക്കുന്നതിന് തുല്യമാണ്. വാഴപ്പഴവും ആവക്കാഡോയും എല്ലാം ഇത്തരത്തില്‍ ആരോഗ്യത്തിന് വളരെയധികം മികച്ച ഗുണങ്ങള്‍ നല്‍കുന്നു.

English Summary: Effective egg substitutes for those who do not eat egg
Published on: 05 December 2020, 05:52 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now