Health & Herbs

മുട്ട ശരിയായ രീതിയിൽ ഉപയോഗിച്ച് ആരോഗ്യം സംരക്ഷിക്കാം

പല രോഗങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണ് മുട്ടവെള്ള.

മുട്ട നല്ലൊരു സമീകൃതാഹാരമാണ്. പ്രോട്ടീനും കാല്‍സ്യവുമെല്ലാം ഒരുപോലെ അടങ്ങിയ ഒന്ന്. വൈറ്റമിന്‍ ഡിയുടെ നല്ലൊരു ഉറവിടം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം മുട്ട ഏറെ ഗുണം ചെയ്യും. മുട്ട പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഉള്ള നല്ലൊരു മരുന്നു കൂടിയാണ്. വേണ്ട രീതിയില്‍ ഉപയോഗിയ്ക്കണമെന്നു മാത്രം. മുട്ടയില്‍ തന്നെ വെള്ളയും മഞ്ഞയുമുണ്ട്.

ഇവ രണ്ടിനും അതിന്റേതായ ആരോഗ്യഗുണങ്ങളും ഉണ്ട്. പൊതുവെ കൊളസ്‌ട്രോളുള്ളവര്‍ മുട്ട മഞ്ഞ ചിലപ്പോള്‍ ഒഴിവാക്കാറുണ്ട്. എന്നാല്‍ ഇത്തരക്കാര്‍ക്കും ധൈര്യമായി കഴിയ്ക്കാവുന്ന ഒന്നാണ് മുട്ടവെള്ള. മുട്ടയുടെ വെള്ളയില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. പ്രോട്ടീന്‍, പൊട്ടാസ്യം, സോഡിയം എന്നിവയെല്ലാം ഇതില്‍ ധാരാളമുണ്ട്. പല രോഗങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണ് മുട്ടവെള്ള. ഇത് വേണ്ട രീതിയില്‍ ഉപയോഗിച്ചാല്‍ തടി കുറയ്ക്കാനും ഏറെ നല്ലതാണ്. മുട്ടവെള്ള പല രീതിയിലും ഉപയോഗിയ്ക്കാം. ഇതില്‍ കുരുമുളക് ചേര്‍ത്ത് ഉപയോഗിയ്ക്കുന്നതാകും കൂടുതല്‍ ഗുണകരം.

കൊളസ്‌ട്രോള്‍ ഫ്രീ

മുഴുവന്‍ മുട്ടയില്‍ 213 മില്ലീഗ്രാം കൊളസ്‌ട്രോള്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇതു മുഴുവനുള്ളത് മുട്ടമഞ്ഞയിലാണ്. മുട്ടവെള്ള പൂര്‍ണമായും കൊളസ്‌ട്രോള്‍ ഫ്രീയാണ്.

* വിളര്‍ച്ചയെ പ്രതിരോധിക്കാം

മുട്ടവെള്ളയിലെ റൈബോഫ്‌ളേവിന്‍ രക്താണുക്കളുടെ ഉല്‍പാദനത്തിന് ഏറെ നല്ലതാണ്. വിളര്‍ച്ചയുള്ളവര്‍ക്കു കഴിയ്ക്കാവുന്ന നല്ലൊരു ഭക്ഷണമാണ് മുട്ടവെള്ളയെന്നര്‍ത്ഥം.

* കൊഴുപ്പ് നിയന്ത്രിക്കാം

ഇതിലെ കൊഴുപ്പും തീരെ കുറവാണ്. മുഴുവന്‍ മുട്ടയില്‍ 55 ഗ്രാം കലോറിയുണ്ടെങ്കിലും മുട്ടവെള്ളയില്‍ ഇത് 17 ഗ്രാം മാത്രമേയുള്ളൂ. ഇതുപോലെ മുഴുവന്‍ മുട്ടയില്‍ 5 ഗ്രാം സാച്വറേറ്റ്ഡ് കൊഴുപ്പുണ്ടെങ്കില്‍ മുട്ടവെള്ളയില്‍ 2 ഗ്രാം കൊഴുപ്പു മാത്രമേയുള്ളൂ.

* തടി കുറക്കാം

തടി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് പ്രോട്ടീന്‍ കഴിയ്ക്കുന്നത് ഇത് വിശപ്പു കുറയ്ക്കും. ഇതിനുളള നല്ലൊരു വഴിയാണ് മുട്ടവെള്ള. മുട്ടവെള്ളയില്‍ ധാരാളം പ്രോട്ടീനുണ്ട്.
മുട്ടവെള്ളയും കുരുമുളകും ചേര്‍ത്തു കഴിയ്ക്കുന്നത് ഇരട്ടി ഫലം നല്‍കും. തടിയും വയറുമെല്ലം നല്ലപോലെ കുറയ്ക്കും. കുരുമുളകിലെ പെപ്പറൈന്‍ എന്ന ഘടകവും തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്.

മുട്ടവെള്ളയുടെ ഗുണങ്ങൾ

മുട്ടവെള്ളയില്‍ കോളീന്‍ എന്ന ഘടകം അടങ്ങിയിട്ടുണ്ട്. തലച്ചോറിന്റെ ആരോഗ്യത്തിന് ഇത് ഏറെ പ്രധാനമാണ്. നാഡികളുടെ പ്രവര്‍ത്തനത്തിനും ടോക്‌സിനുകള്‍ നീക്കം ചെയ്യാനുമെല്ലാം ഇത് ഏറെ പ്രധാനമാണ്.

* ബ്ലഡ് പ്രഷർ നിയന്ത്രിക്കാം

മുട്ടവെള്ളയില്‍ പൊട്ടാസ്യമടങ്ങിയിട്ടുണ്ട്. ബിപി നിയന്ത്രിച്ചു നിര്‍ത്താന്‍ ഇത് ഏറെ അത്യാവശ്യമാണ്. ഇതുകൊണ്ടുതന്നെ ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരവുമാണ്. ഒരു മുട്ടവെള്ളയില്‍ 54 മില്ലീഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് മാത്രമല്ല, എല്ലുകളുടെ ആരോഗ്യത്തിനും കോശങ്ങളുടെ പ്രവര്‍ത്തനത്തിനുമെല്ലാം ഏറെ അത്യാവശ്യവുമാണ്.

* മസില്‍ വർധിപ്പിക്കാം

മുട്ടവെള്ളയില്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മസില്‍ വളര്‍ച്ചയ്ക്കും മറ്റു ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കും ഇത് അത്യാവശ്യമാണ്. അമിതമായ ഭക്ഷണം ഒഴിവാക്കി ശരീരത്തിന്റെ തടിയും കൊഴുപ്പും കുറയ്ക്കാനും സഹായിക്കും.

*ഹൃദയപ്രശ്‌നങ്ങള്‍ പരിഹരിക്കാം

ഹൃദയപ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനുളള നല്ലൊരു പ്രതിവിധിയാണ് മുട്ടവെള്ള. ഇതിലെ പൊട്ടാസ്യം ബിപി നിയന്ത്രിയ്ക്കുന്നതാണ് ഒരു കാരണം. ഇതുവഴി വാസോഡയലേഷന്‍ എന്നൊരു അവസ്ഥയൊഴിവാകും. രക്തക്കുഴലുകള്‍ വികസിച്ച് കൂടുതല്‍ രക്തം എത്തുന്ന അവസ്ഥയാണിത്. ഇതുവഴി രക്തം കട്ട പിടിയ്ക്കാനുളള സാധ്യത വര്‍ദ്ധിയ്ക്കുന്നു.

* കണ്ണിന്റെ ആരോഗ്യത്തിന് നല്ലത്

ഇതില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരവുമാണ്.

* ദഹനത്തിനുത്തമം

ദിവസവും മൂന്നു മുട്ട വെള്ള വരെ സാധാരണ ഗതിയില്‍ കഴിയ്ക്കാം. മുട്ട മഞ്ഞയെ അപേക്ഷിച്ചു പെട്ടെന്നു തന്നെ ദഹിയ്ക്കാനും എളുപ്പമാണ്.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കുളത്തിലെ വെള്ളത്തിലെ പി എച്ച് വ്യത്യാസം , മൽസ്യങ്ങൾ ചത്ത് പൊങ്ങി.


English Summary: egg

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine