Updated on: 11 February, 2021 1:00 PM IST
വഴുതനങ്ങ

വിവിധ ആകൃതികളിലും നിറങ്ങളിലും കാണുന്ന ഒരു പച്ചക്കറി ഇനമാണ് വഴുതനങ്ങ. കേരളത്തിലെ ഒട്ടുമിക്ക അടുക്കളത്തോട്ടത്തിൽ കാണുന്ന ഒരു പച്ചക്കറി ഇടം കൂടിയാണ് വഴുതനങ്ങ. വഴുതനങ്ങ അതിശയകരമായ ഒട്ടേറെ ആരോഗ്യഗുണങ്ങൾ പ്രധാനം ചെയ്യുന്ന ഒരു പച്ചക്കറി ഇനം കൂടിയാണ്. എന്തൊക്കെയാണ് വഴുതനങ്ങയുടെ ആരോഗ്യ ഗുണങ്ങൾ എന്ന് നോക്കാം

നിരവധി ധാതുക്കളും വിറ്റാമിനുകളും അടങ്ങിയ പച്ചക്കറി വർഗ്ഗമാണ് വഴുതനങ്ങ. ആൻറി ആക്സിഡൻറ് കളാൽ സമ്പന്നമായ വഴുതനങ്ങ എൽ ഡി എൽഡിഎൽ കൊളസ്ട്രോളിനെ അളവ് കുറയ്ക്കും എന്ന് പഠനങ്ങൾ വഴി കഴിഞ്ഞിരിക്കുന്നു. നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ദഹന പ്രക്രിയ സുഗമമാക്കുവാനും, ദഹനസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുവാനും വഴുതനങ്ങ ഉപയോഗം കൊണ്ട് സാധ്യമാകുന്നു.

വഴുതനങ്ങയുടെ ഏറ്റവും എടുത്തുപറയേണ്ട കാര്യം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമാക്കാൻ ഈ പച്ചക്കറി ഇനത്തിന് സാധിക്കും എന്നുള്ളതാണ്. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് പുറംതള്ളുന്ന വഴുതനങ്ങ അമിത വണ്ണം നിയന്ത്രണത്തിനും നല്ലതു തന്നെ. ഇതിലടങ്ങിയിരിക്കുന്ന ഫൈറ്റോ ന്യൂട്രിയന്റ് ഓർമ്മശക്തി വർധനവിനും മികച്ചതാണ്. ഇരുമ്പ് നല്ല രീതിയിൽ അടങ്ങിയിരിക്കുന്ന വഴുതനങ്ങ ശരീരത്തിൽ വിളർച്ച, ക്ഷീണം തുടങ്ങിയ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാണ്.

ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുള്ളതിനാൽ രോഗപ്രതിരോധശേഷി ഉയർത്തുവാനും അണുബാധയിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുവാനും ഉത്തമമാണ്. വഴുതനങ്ങയുടെ നിറത്തിന് കാരണമാകുന്ന ആന്തോസയാനിൻ എന്ന ഘടകം നമ്മൾക്ക് നിത്യയൗവ്വനം പ്രദാനം ചെയ്യുന്നു.

മുടിയുടെ വളർച്ച ത്വരിതപ്പെടുത്തുവാനും അറ്റം പിളർന്ന അവസ്ഥയ്ക്ക് പരിഹാരം ആകുവാനും ഇതിൻറെ ഉപയോഗം നല്ലതാണ്. ധാരാളം ജലാംശം അടങ്ങിയിരിക്കുന്ന വഴുതനങ്ങ ചർമത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന ഫിനോളിക് സംയുക്തങ്ങൾ എല്ലുകളുടെ ശക്തി വർദ്ധിപ്പിക്കുന്നു. പൊട്ടാസ്യം, ജീവകം ബി സിക്സ് തുടങ്ങിയവർ സമ്പുഷ്ടമായ അളവിൽ അടങ്ങിയിരിക്കുന്ന വഴുതനങ്ങ ഹൃദ്രോഗസാധ്യത ഇല്ലാതാക്കുന്നു

Eggplant is a vegetable that comes in many shapes and colors. Eggplant Aubergine is also a vegetable garden found in most kitchen gardens in Kerala. Let's see what are the health benefits of eggplant

Eggplant is a vegetable that is rich in many minerals and vitamins. Studies have shown that eggplant, which is rich in antioxidants, can lower LDLDL cholesterol levels. The use of eggplant helps in facilitating the digestive process and solves digestive problems as it contains fiber.

ഇത്രയേറെ ഗുണങ്ങളുള്ള വഴുതനങ്ങ നിങ്ങളുടെ അടുക്കളത്തോട്ടത്തിൽ വച്ചുപിടിപ്പിക്കുകയും, ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്യേണ്ടതാണ്.

English Summary: Eggplant is a vegetable that comes in many shapes and colors Eggplant Aubergine is also a vegetable garden found in most kitchen gardens in Kerala
Published on: 11 February 2021, 11:36 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now