1. Environment and Lifestyle

മുടി കൊഴിച്ചിൽ കൂടുതലുള്ളവർ ഈ വഴികൾ പരീക്ഷിച്ചു നോക്കൂ

സ്ത്രീകളും പുരുഷന്മാരിലും ഒരുപോലെ ഒരു പേടിസ്വപ്നമായി കണക്കാക്കിയിരിക്കുന്ന ഒന്നാണ് മുടികൊഴിച്ചിൽ. രാവിലെ ഉറക്കമുണരുമ്പോൾ നിങ്ങളുടെ തലയണയിൽ വളരെയധികം മുടി കാണുന്നുണ്ടോ? ഓരോ തവണ നിങ്ങളുടെ മുടി ചീകി ഒതുക്കുമ്പോഴും കൂടുതൽ മുടിയിഴകൾ പൊട്ടി പോരുന്ന അവസ്ഥയുണ്ടാകാറുണ്ടോ? സാധാരണഗതിയിൽ പ്രതിദിനം 80 മുതൽ 100 വരെ മുടിയിഴകൾ കൊഴിഞ്ഞു പോകുന്നത് സാധാരണമാണ്. എന്നാൽ ദിനംപ്രതി മുടികൊഴിച്ചിൽ ഇതിനേക്കാൾ കൂടുതലാകുന്നത് അത് അസാധാരണമായി വിലയിരുത്തേണ്ടതുണ്ട്.

Meera Sandeep

സ്ത്രീകളും പുരുഷന്മാരിലും ഒരുപോലെ ഒരു പേടിസ്വപ്നമായി കണക്കാക്കിയിരിക്കുന്ന ഒന്നാണ് മുടികൊഴിച്ചിൽ. രാവിലെ ഉറക്കമുണരുമ്പോൾ നിങ്ങളുടെ തലയണയിൽ വളരെയധികം മുടി കാണുന്നുണ്ടോ? ഓരോ തവണ നിങ്ങളുടെ മുടി ചീകി ഒതുക്കുമ്പോഴും കൂടുതൽ മുടിയിഴകൾ പൊട്ടി പോരുന്ന അവസ്ഥയുണ്ടാകാറുണ്ടോ? സാധാരണഗതിയിൽ പ്രതിദിനം 80 മുതൽ 100 വരെ മുടിയിഴകൾ കൊഴിഞ്ഞു പോകുന്നത് സാധാരണമാണ്. എന്നാൽ ദിനംപ്രതി മുടികൊഴിച്ചിൽ ഇതിനേക്കാൾ കൂടുതലാകുന്നത് അത് അസാധാരണമായി വിലയിരുത്തേണ്ടതുണ്ട്.

വാസ്തവത്തിൽ, ഓരോ മുടിയിഴകൾക്കും രണ്ട് മുതൽ ആറ് വർഷം വരെ ആയുസ്സ് ആണുള്ളത് എന്ന് കണക്കാക്കിയിരിക്കുന്നു. മുടിയിഴകൾ ഓരോന്ന് നഷ്ടപ്പെടുമ്പോൾ തന്നെ അവിടെ പകരം പുതിയവ കിളിർത്ത് വരും. പല കാരണങ്ങൾ കൊണ്ടും മുടി കൊഴിച്ചിൽ സംഭവിക്കാം. ഹോർമോൺ അസന്തുലിതാവസ്ഥ, ജീവിതശൈലി ഘടകങ്ങൾ, പാരിസ്ഥിതിക മാറ്റങ്ങൾ അല്ലെങ്കിൽ ഒരാളുടെ ജീനുകൾ മൂലമൊക്കെ ഇത് സംഭവിക്കാനുള്ള സാധ്യതയുണ്ട്. ഇപ്പറഞ്ഞ കാരണങ്ങളെല്ലാം മൂലം മുടികൊഴിച്ചിൽ ലക്ഷണങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ ഇതൊഴിവാക്കാനായി കുറച്ചു കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. മുടിയുടെ ആരോഗ്യം നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കാനായി ചെയ്യേണ്ട  കാര്യങ്ങളെക്കുറിച്ച് അറിയാം.

നല്ല തലയോട്ടി ശുചിത്വം പാലിക്കുക

പുറത്തിറങ്ങാതെ വീടുകളിൽ തന്നെ ഇരിപ്പാണെങ്കിൽ പോലും തലയോട്ടിയെ എല്ലായ്പ്പോഴും ശുചിയാക്കി വയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ നിങ്ങളുടെ മുടി കഴുകണം. ഷാംപൂ ഉപയോഗിക്കാൻ ഒട്ടും മടി കാണിക്കേണ്ടതില്ല. മുടി കൊഴിച്ചിലിനു കാരണമാകുന്ന അധിക എണ്ണമയം കെട്ടിപ്പടുക്കുന്നതിനും അഴുക്കുകളെ പുറന്തള്ളുന്നതിനും ഷാംപൂ സഹായിക്കും. എന്നാൽ രണ്ട് തവണയിൽ കൂടുതൽ ഇത് ചെയ്യുകയുമരുത്. ഇതൊരുപക്ഷേ ആരോഗ്യകരമായ മുടിയുടെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമായ പ്രകൃതിദത്ത എണ്ണകളെ നീക്കം ചെയ്യുന്നതിന് കാരണമാകും.

മുടികൊഴിച്ചിൽ ലക്ഷണങ്ങൾ കുറയ്ക്കണമെങ്കിൽ കേശ സംരക്ഷണത്തിൻ്റെ കാര്യത്തിൽ ഒരാൾ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുമുണ്ട്. നനഞ്ഞ നിങ്ങളുടെ തലമുടി ഒരു ടവ്വൽ കൊണ്ട് തുടച്ച് വരണ്ടതാക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ മുടി നനഞ്ഞിരിക്കുമ്പോൾ അത് പൊട്ടിപ്പോകാനുള്ള സാധ്യത കൂടുതലാണ്. അതുപോലെതന്നെ മുടി ചീകുമ്പോൾ ഇത് ഏറ്റവും സൗമ്യമായ രീതിയിൽ ആവണം ചെയ്യേണ്ടത്. കഠിനമായ രീതിയിൽ മുടി വാരിയൊതുക്കുന്നത് മുടി പൊട്ടി പോകുന്നതിന് പിന്നിലെ പ്രധാനകാരണമാണ്. നീണ്ട പല്ലുകളുള്ള ചീപ്പ് ഉപയോഗിക്കുന്നത് മുടിയിൽ ഉണ്ടാവുന്ന തകരാറുകൾ കുറയ്ക്കാൻ സഹായിക്കും.

ചൂട് അധികമുള്ള ഉൽപ്പന്നങ്ങൾ ഒഴിവാക്കുക

ചൂട് അധികമുള്ള ഉൽപ്പന്നങ്ങളുടെ ഉപയോഗവും രാസവസ്തുക്കളുമൊക്കെ നിങ്ങളുടെ മുടിയുടെ ആരോഗ്യസ്ഥിതിയെ സാരമായി ബാധിക്കും. മുടി കൊഴിച്ചിൽ പ്രശ്‌നങ്ങൾ നേരിടുന്നവരാണ് നിങ്ങളെങ്കിൽ തലമുടിയിൽ ഏതെങ്കിലും രാസവസ്തുക്കൾ അല്ലെങ്കിൽ ഹെയർ സ്ട്രൈറ്റ്നർ പോലുള്ള ചൂടാക്കൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുക. ആരോഗ്യമുള്ള മുടിയിഴകൾക്കായി ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച കാര്യമാണിത്.

യോഗ ശീലിക്കാം

നിങ്ങളുടെ മുടികൊഴിച്ചിലിന് പിന്നിലെ കാരണങ്ങളിൽ ജീവിതശൈലി മാറ്റങ്ങളോ ഹോർമോൺ പ്രശ്നങ്ങളോ ആണെങ്കിൽ ഇതിനെ നിയന്ത്രിച്ചു നിർത്തുന്നത് യോഗ ഏറ്റവുമധികം ഗുണം ചെയ്യും. സമ്മർദ്ദ ലക്ഷണങ്ങളെ നിയന്ത്രിക്കാനും hormone balance  നിലനിർത്തുന്നതിനും ഏറ്റവും ഫലപ്രദമാണ് യോഗ. ഈ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമ്പോൾ, നിങ്ങളുടെ മുടിയുടെ ആരോഗ്യവും പുനസ്ഥാപിക്കപ്പെടുമെന്നുറപ്പാണ്. ചില യോഗ പോസുകൾ നിങ്ങളുടെ തലയോട്ടിയിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുകയും മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

സപ്ലിമെന്റുകൾ എടുക്കുക

ആരോഗ്യമുള്ള മുടിയിഴകൾക്കായി ഭക്ഷണത്തിൽ നിന്നും ലഭിക്കേണ്ട vitamin കളുടെ കുറവ് നിങ്ങളുടെ മുടിയിൽ ആരോഗ്യക്കുറവുണ്ടാകുന്നു. അതുകൊണ്ടുതന്നെ multi-vitamin  സപ്ലിമെന്റുകൾ കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിൻ്റെ പോഷണം വർദ്ധിപ്പിക്കും. ഇത് മുടി കൊഴിച്ചിൽ കുറയ്ക്കാനും സഹായിക്കും. എന്നിരുന്നാലും ഇത് ഉപയോഗിക്കുന്നതിനു മുൻപ് ഇക്കാര്യം നിങ്ങളുടെ ഡോക്ടറുമായി കൂടി ആലോചിക്കേണ്ടതുണ്ട്. ഇതിൻ്റെ ഉപയോഗം നിങ്ങളുടെ ശരീരത്തിന് അനുയോജ്യമാണെന്ന് തീർച്ചപ്പെടുത്തിയ ശേഷം മാത്രമേ അവ നിങ്ങളുടെ ദിനചര്യയിൽ ഉൾപ്പെടുത്താൻ പാടുള്ളൂ.

ചില വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കുക

മുടികൊഴിച്ചിൽ പരിഹരിക്കാൻ നമ്മുടെ വീട്ടിൽ തന്നെ നിരവധി വീട്ടുവൈദ്യങ്ങൾ ഉള്ളപ്പോൾ നിങ്ങൾക്ക് എല്ലായ്പ്പോഴും ഒരു സലൂണിൽ പോയി കേശസംരക്ഷണം നടത്തേണ്ട ആവശ്യമില്ല. ദിവസവും ചെയ്യാൻ കഴിയുന്ന ഒരു എണ്ണ മസാജ്, മുടിയെ ശക്തിപ്പെടുത്താൻ ഏറ്റവും ഫലപ്രദമാണ്. ഇത് തലയിലേക്കുള്ള രക്തചംക്രമണം വർദ്ധിപ്പിക്കുക മാത്രമല്ല, സുഷിരങ്ങളിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെന്ന് മുടിയേയും തലയോട്ടിയും പരിപോഷിപ്പിക്കുകയും ചെയ്യുന്നു.

ഭക്ഷണക്രമം മെച്ചപ്പെടുത്താം

നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന്, പ്രത്യേകിച്ച് മുടിയുടെ ആരോഗ്യത്തിന് ശരിയായ ഭക്ഷണക്രമം തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്. Vitamin C, D, B, E, sink, iron, omega 3 acids, protien, എന്നിവ അടങ്ങിയ ഭക്ഷണക്രമം നിങ്ങളുടെ മുടിക്ക് ആവശ്യമായ പോഷണങ്ങൾ നൽകുന്നതാണ്. ശരിയായ പോഷണങ്ങൾ ഭക്ഷണങ്ങളിലൂടെ ശരീരത്തിന് ലഭിക്കുന്നുണ്ടെങ്കിൽ മുടി കൊഴിച്ചിലും സ്വാഭാവികമായി കുറയും. മുട്ട, തൈര്, ബ്രൊക്കോളി തുടങ്ങിയ ഭക്ഷണപദാർത്ഥങ്ങളെല്ലാം നിങ്ങളുടെ ഭക്ഷണ ശീലത്തിൻ്റെ ഭാഗമാക്കി മാറ്റുക.

ആയുർവേദ ചികിത്സകൾ തിരഞ്ഞെടുക്കുക

മുടികൊഴിച്ചിൽ ഉൾപ്പെടെയുള്ള തലമുടിയുടെ എല്ലാവിധ കഷ്ടതകൾക്കും ആയുർവേദത്തിൽ പ്രതിവിധിയുണ്ട്. മുടി കൊഴിച്ചിലിനുള്ള ചികിത്സയായി ഭൃംഗ്രാജ് ഓയിൽ അല്ലെങ്കിൽ ത്രിഫല ഉപയോഗിക്കുന്നത് വളരെ ഗുണം ചെയ്യും. വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവ ത്രിഫലയിൽ അടങ്ങിയിട്ടുണ്ട്, ഇത് മുടിയെ ആരോഗ്യകരമാക്കി വെച്ചുകൊണ്ട് മുടി പൊട്ടിപ്പോകാനുള്ള സാധ്യത കുറയ്ക്കുന്നു. ഭൃംഗരാജ് എണ്ണ മുടി കൊഴിച്ചിൽ കുറയ്ക്കുകയും മുടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യും.

ഉറങ്ങുമ്പോഴും മുടിയെ പരിപാലിക്കാം

ഉറങ്ങുന്നതിനു മുമ്പ് നിങ്ങളുടെ മുടി കെട്ടിവയ്ക്കാൻ ശ്രമിക്കുക. നിങ്ങളുടെ തലമുടിയും തലയിണയും തമ്മിലുള്ള സമ്പർക്കം മൂലം ഉണ്ടാകാൻ സാധ്യതയുള്ള ക്ഷതങ്ങൾ കുറയ്ക്കാൻ ഇത് സഹായിക്കും. മുടി കൊഴിച്ചിൽ ലക്ഷണങ്ങൾ കുറയ്ക്കണമെങ്കിൽ കോട്ടൺ തലയണ കവറുകൾ മാറ്റി പകരം സിൽക്ക് കവറുകൾ ഉപയോഗിക്കാം.

നിങ്ങളുടെ ജീവിതശൈലിയിൽ ഉടനീളം ലളിതമായ ഈ മാറ്റങ്ങൾ ഉൾപ്പെടുത്താൻ തയ്യാറായിരിക്കുന്നിടത്തോളം കാലം നിങ്ങളുടെ മുടി കൊഴിച്ചിൽ കുറയ്ക്കുക സാധ്യമാണ്. എങ്കിൽ തന്നെയും മുടികൊഴിച്ചിൽ പ്രശ്നങ്ങൾ മുൻപേ പറഞ്ഞ പോലെ അനിയന്ത്രിതമായി മാറുകയാണെങ്കിൽ ഇത് എന്തെങ്കിലും അടിസ്ഥാന മെഡിക്കൽ അവസ്ഥകളുടെ സൂചനയാണോ എന്നറിയാൻ ഒരു ഡോക്ടറെ കണ്ട് അഭിപ്രായം തേടാം.

മുടികൊഴിച്ചിൽ തടയാൻ ക്യാരറ്റ്

മുടികൊഴിച്ചിലിന് ലളിതവും ഫലപ്രദവുമായ വീട്ടുവൈദ്യങ്ങൾ (home remedies)

#krishijagran #kerala #healthtips #hairfall #remedies 

English Summary: Different Ways to stop hair fall

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds