ശുദ്ധമായ പശുവിൻ പാൽ പഞ്ചശുദ്ധി ചെയ്തെടുക്കുന്ന നെയ്യ് ആയുർവേദത്തിലെ നാല് ദ്രവ്യങ്ങളിലും പ്രധാനം തന്നെ. കഷായം, ചൂർണ്ണം തുടങ്ങിയ ആയുർവേദകൽപ്പനകളിൽ പ്രാധാന്യവും ഘൃതകൽപ്പനയ്ക്ക് തന്നെ.
പശുവിന്റെ ഇനം, ഭക്ഷണം, കറക്കുന്ന സമയം ഇതിനെയെല്ലാം ആശ്രയിച്ചിരിക്കുന്നു നെയ്യുടെ ഗുണം. നല്ല പാൽ തിളപ്പിച്ച് കുറുക്കി ശുദ്ധമായ ഉറ കൂട്ടി വയ്ക്കുക. ഉറ കൂടി തൈരായി കഴിയുമ്പോൾ അതിനെ മർദ്ദിച്ച് മോരും വെണ്ണയുമാക്കി മാറ്റാം. ഈ വെണ്ണ ഉരുക്കിയാണ് നെയ്യ് തയ്യാറാക്കുക. പശുവിൻ നെയ്യ് ആണ് ഏതിനും ഏറെ ശ്രേഷ്ഠം.
അയ്യപ്പസന്നിധിയിലെ ഏറ്റവും ശ്രേഷ്ഠമായ വഴിപാടാണ് മുദ്ര എന്നറിയപ്പെടുന്ന നെയ്യ് തേങ്ങ , നെയ്യ് ദേഹിയായും തേങ്ങദേഹ മായും സങ്കൽപ്പിച്ചാണ് മുദ്ര നിറക്കുന്നത്. ദേഹിയായ നെയ്യ് അഭിഷേകമായി അയ്യപ്പന് നിവേദിക്കപ്പെടുമ്പോൾ ദേഹമായ തേങ്ങയെ ആഴിയിൽ സമർപ്പിക്കുന്നു. ഇന്ത്യയിലെ ഏറ്റവും അമൂല്യമായ ഭക്ഷ്യവസ്തുക്കളിൽ ഒന്നാണ് നെയ്യ്. ഇതിൽ അമിനോ ആസിഡുകൾ, ഒമേഗ 3, ഒമേഗ - 6 ഫാറ്റി ആസിഡുകൾ, ആന്റി ഓക്സിഡന്റുകൾ, വിറ്റമിനുകളായ എ, സി, ഇ, കെ എന്നിവ അടങ്ങിയിരിക്കുന്നു.
നെയ്യുടെ വിശേഷഗുണങ്ങൾ
ദഹനവ്യവസ്ഥയെ സഹായിക്കുന്നത് മുതൽ രോഗപ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതുവരെ നീളുന്നു.
ഓരോ ടീസ്പൂൺ നെയ്യ് കിടക്കുന്നതിനു മുമ്പ് ചൂടുപാലിൽ ചേർത്ത് കുടിച്ചാൽ മലബന്ധം ഒഴിവാകാനും കുടലുകളെ ആരോഗ്യത്തോടെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നു.
നെയ്യ് ഉപയോഗിച്ച് നസ്യം ചെയ്യുന്നത് ജലദോഷം, മൂക്കടപ്പ്, തുടർച്ചയായ തുമ്മൽ, ശ്വാസതടസ്സം എന്നിവയ്ക്ക് നന്ന്.
ശരീരത്തിലെ ചീത്ത കൊഴുപ്പിനെ കത്തിച്ചുകളയാൻ ശുദ്ധമായ നെയ്യ് സഹായിക്കുന്നു.
പ്രമേഹരോഗികൾ ഭക്ഷണങ്ങളിൽ നെയ്യ് ചേർത്ത് കഴിക്കുന്നതിലൂടെ ഗ്ലൈസമിക് അളവ് ശരീരത്തിൽ ഉയരുന്നത് കുറയ്ക്കാൻ സഹായിക്കും.
കാഴ്ചശക്തി വർദ്ധിപ്പിക്കുന്നു.
ദഹനപ്രക്രീയയെ ത്വരിതപ്പെടുത്തുന്ന ജഡരാഗ്നി വർദ്ധിപ്പിക്കുന്നു
സ്ട്രോക്കിനെ ചെറുക്കുന്നു. അസ്ഥികളുടെ ബലം കൂട്ടുന്നു.
മുടിക്കും ചർമ്മത്തിനും നല്ലത്.
കുട്ടികൾ ഉണ്ടാകാത്തവർ ക്കും ക്ഷീണിതർക്കും ലൈംഗിക ബലഹീനതകൾ ഉള്ളവർക്കും മാനസികസമ്മർദ്ദങ്ങൾ, ബുദ്ധി മാന്ദ്യം, അപസ്മാരം തുടങ്ങി യവ അനുഭവപ്പെടുന്നവർക്കും ശുദ്ധമായ നെയ്യിൽ തയ്യാറാക്കിയ പഞ്ചഗവ്യഘൃതം ഉത്തമഔഷധമാണ്. പഞ്ചഗവ്യഘൃതസേവ ഗർഭിണികളും ശീലിച്ചുവന്ന ഒന്നാണ്.
പഴകുംതോറും ഔഷധഗുണം കൂടുന്ന ഒന്നാണ് നെയ്യ് എങ്കിലും ആഹാരത്തിന് പുതിയ നെയ്യ് തന്നെ ആണ് ഉത്തമം.