എള്ളു ഔഷധങ്ങളിൽ കൂടി ശരീരത്തിനു സ്നിഗ്ദ്ധത ഉണ്ടാക്കുന്നു. മലം അയഞ്ഞുപോകാൻ സഹായിക്കും. ആർത്തവത്തെ ശരിയായി പ്രവർത്തിപ്പിക്കുന്നു. മുലപ്പാലുണ്ടാക്കുന്നു. ശരീരത്തെ പുഷ്ടിപ്പെടുത്തുന്നു; വാതം ശമിപ്പിക്കും, കഫപിത്തത്തെ ക്രമീകരിക്കും; ബുദ്ധിയും തലമുടിയും വർദ്ധിപ്പിക്കും. ദീപനമാണ്.
ഔഷധങ്ങളിൽകൂടി ശരീരത്തിനു സ്നിഗ്ദ്ധത ഉണ്ടാക്കുന്നു. മലം അയഞ്ഞുപോകാൻ സഹായിക്കും. ആർത്തവത്തെ ശരിയായി പ്രവർത്തിപ്പിക്കുന്നു. മുലപ്പാലുണ്ടാക്കുന്നു. ശരീരത്തെ പുഷ്ടിപ്പെടുത്തുന്നു; വാതം ശമിപ്പിക്കും, കഫപിത്തത്തെ ക്രമീകരിക്കും; ബുദ്ധിയും തലമുടിയും വർദ്ധിപ്പിക്കും. ദീപനമാണ്.
തൊലിക്ക് മാർദ്ദവവും നിറവും ഉണ്ടാക്കും. രക്തത്തിലെ കൊഴുപ്പു വർദ്ധിപ്പിക്കില്ല. അല്പാർത്തവം, കഷ്ടാർത്തവം, വിഷമാർത്തവം എന്നീ അസുഖങ്ങൾക്ക് എന്നും ചുക്കും ചിത ത്തൊലിയും കൂടി കഷായം വെച്ച് ഇന്തുപ്പും കായവും പൊരിച്ചുപൊടിച്ച് ലേശം വീതം മേമ്പൊടിചേർത്ത് 30 മില്ലി വീതം കാലത്തും വൈകിട്ടും സേവിക്കുന്നതു നന്നാണ്.
എള്ളിന്റെ പകുതി മയിലാഞ്ചിവേരും അതിന്റെ പകുതി ചുക്കും ചേർത്ത് കഷായം വെച്ചു കഴിക്കുന്നതും നന്ന്.
എള്ളിന്റെ നാലിലൊരു ഭാഗം ചുക്കും ഇരട്ടി എള്ളിന്റെ നാലിലൊരു ഭാഗം ചുക്കും ഇരട്ടി ഉണ്ടശർക്കര (വെല്ലം)യും ചേർത്തിടിച്ച് പത്തുഗ്രാം വീതം കാലത്തും വൈകിട്ടും കഴിക്കുന്നത് ആർത്തവക്ലേശിതരായ കുട്ടികൾക്ക് അതീവ നന്നാണ്. രക്താതിസാരത്തിനും രക്താർശസ്സിനും എള്ളും പകുതി മുന്തിരിങ്ങയും ചേർത്തു പാലുകാച്ചി കഴിക്കുന്നത് വിശേഷമാണ്.
മലത്തിന്റെ കൂടെ രക്തം പോകുന്ന ഘട്ടത്തിൽ ആട്ടിൻപാലിൽ എള്ളു ചതച്ചിട്ടു കാച്ചി സേവിക്കുന്നതു വിശേഷമാണ്. സ്ഥിരമായുണ്ടാകുന്ന വയറുകടിക്ക് എള്ള് കഷായം വെച്ച് ശർക്കര മേമ്പൊടിയാക്കി കഴിക്കുകയും മോരു ചേർത്ത് ഭക്ഷണം കഴിക്കുകയും ചെയ്യുന്നതു നന്നാണ്.
പൊള്ളലിന് എള്ളെണ്ണയും വെളിച്ചെണ്ണയും ചേർത്ത് പുരട്ടുന്നതു വിശേഷമാണ്. എള്ളിന്റെ പകുതി ത്രിഫലപ്പൊടിയും അതിന്റെ പകുതി മുന്തിരിങ്ങയും ഇവയെല്ലാം കൂടി എടുത്തതിന്റെ പകുതി ശർക്കരയും
ചേർത്തു യോജിപ്പിച്ച് പത്തുഗ്രാം വീതം രാത്രി ഭക്ഷണത്തിനു ശേഷം സേവിച്ചു ശീലിക്കുന്നത് കുടൽ ശുദ്ധിക്കും മലബന്ധത്തിനും ഫലപ്രദമാണ്.
കയ്യോന്നി, ബ്രഹ്മി, പച്ചനെല്ലിക്ക, കരിനൊച്ചി (50 ഗ്രാം വീതം) ഇവയുടെ നീരിൽ കൊട്ടം, ഇരട്ടിമധുരം, അഞ്ജനക്കല്ല് ഇവ (15 ഗ്രാം) അരച്ചു കലമാക്കി 500 മില്ലി എള്ളെണ്ണ ചേർത്തു കാച്ചി തേക്കുന്നത് എല്ലാ വിധ ശിരോരോഗങ്ങൾക്കും നന്നാണ്. ഭഗന്ദരത്തിന് 25 ഗ്രാം വീതം എള്ള് ചതച്ച് അരച്ച് 10 മില്ലി പശുവിൻ പാലിൽ കഴിക്കുന്നതു ഫലപ്രദമാണ്. പാൽക്കഷായമായിട്ടും കഴിക്കാം.