Updated on: 6 May, 2022 5:27 PM IST

ആർത്രൈറ്റിസ് വേദനകൾ കൊണ്ട് പൊറുതിമുട്ടുന്നവർ നിരവധിയാണ്. എന്നാൽ, ഓർക്കുക ആർത്രൈറ്റിസ് അല്ലെങ്കിൽ സന്ധിവാതം ചികിത്സിച്ചു ഭേദമാക്കാൻ പറ്റാത്ത ഒന്നല്ല,  തുടക്കത്തിൽ  തരിച്ചറിഞ്ഞാൽ മാറ്റാവുന്ന രോ​ഗ​മാണ് ആർത്രൈറ്റിസ് എന്ന് വിദഗ്ദ്ധർ പറയുന്നു.  സന്ധികളെയും അതിനു ചുറ്റുമുള്ള കോശങ്ങളെയും ബാധിക്കുന്ന രോഗാവസ്ഥയാണ് ആര്‍ത്രൈറ്റിസ്.   

ബന്ധപ്പെട്ട വാർത്തകൾ: സ്ത്രീകള്‍ക്ക് എളുപ്പത്തിൽ ചെയ്യവുന്ന ചില മികച്ച വ്യായാമങ്ങൾ

വിവിധ തരം സന്ധിരോഗങ്ങളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.  കാൽമുട്ടിലോ ഇടുപ്പിലോ അനുഭവപ്പെടുന്ന അസ്വസ്ഥത, കുറച്ചുസമയം മുട്ടുകുത്തി നിന്നാലോ ഇരുന്നാലോ വീണ്ടും എഴുന്നേൽക്കാൻ പ്രയാസം, ടോയ്‌ലറ്റിലിരിക്കാൻ മുട്ടുമടക്കുമ്പോൾ വലിച്ചിലും വേദനയും അനുഭവപ്പെടുക ഇവയൊക്കെയാണ് ആർത്രൈറ്റിസിന്റെ പ്രധാന ലക്ഷണങ്ങൾ. പ്രായമേറിയവരിലാണ് സന്ധിവാതം സാധാരണയായി കാണുന്നതെങ്കിലും,  സന്ധികള്‍ക്കും അതിന് ചുറ്റുമുള്ള കോശങ്ങള്‍ക്കുമുണ്ടാകുന്ന പരിക്ക്, ജന്മനായുണ്ടാകുന്ന വൈകല്യങ്ങൾ എന്നിവ ചെറിയ പ്രായത്തിലും സന്ധിവാതം ഉണ്ടാകാന്‍ കാരണമാകും.

ബന്ധപ്പെട്ട വാർത്തകൾ: ആർത്രൈറ്റിസിന് ഫലപ്രദം അവക്കാഡോ

അമിത ശരീരഭാരം, ജന്മനായുള്ള തകരാറുകൾ, സന്ധികളില്‍ ഏല്‍ക്കുന്ന പരിക്ക്, സന്ധികള്‍ക്ക് ചുറ്റുമുള്ള മാംസ പേശികള്‍ക്കുള്ള ബലഹീനത, വ്യായാമക്കുറവ് എന്നീ കാരണങ്ങളാല്‍ സന്ധികളില്‍ സമ്മര്‍ദം  ഉണ്ടാകുന്നു. ഇത് തരുണാസ്ഥികളുടെ ബലഹീനതയ്ക്ക് കാരണമാകുന്നു. ഇതാണ് സന്ധിവാതത്തിനുള്ള പ്രധാന കാരണം. സന്ധികള്‍ക്ക് ഇരുവശവുമുള്ള എല്ലുകള്‍ തമ്മില്‍ ഉരസുന്നത് വേദനയ്ക്ക് കാരണമാകുന്നു.

കാല്‍മുട്ട്, ഇടുപ്പ്, നട്ടെല്ല് തുടങ്ങിയ ഭാരം താങ്ങുന്ന സന്ധികളിലാണ് ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് സാധാരണയായി കാണുന്നത്. കൈകളിലെ സന്ധികള്‍, കാല്‍ക്കുഴ, കാല്‍മുട്ട് എന്നീ സന്ധികളില്‍ റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസും കാലിന്റെ തള്ളവിരല്‍, കാല്‍ക്കുഴ, കാല്‍മുട്ട്, കൈമുട്ട് എന്നിവയില്‍ ഗൗട്ട് എന്ന ആര്‍ത്രൈറ്റിസും കാണപ്പെടുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ശരീരഭാരം കുറയ്ക്കാൻ ഡ്രൈ ഫ്രൂട്ട്‌സ്: ശരീരത്തിലെ അമിത കൊഴുപ്പ് എങ്ങനെ കുറയ്ക്കാം

ആര്‍ത്രൈറ്റിസ് ഒരു രോഗലക്ഷണമാണ്. അതിനെ അവഗണിക്കുന്നത് അപകടകരവും. ഈ ലക്ഷണത്തിന് പിന്നിലുള്ള രോഗത്തെ നേരത്തെ തിരിച്ചറിഞ്ഞ് അധികം വൈകാതെ ചികിത്സിച്ചാല്‍ ആജീവനാന്തം നിലനില്‍ക്കാവുന്ന വൈകല്യങ്ങളെ ഒഴിവാക്കാം. എക്‌സ് റേയില്‍ കാണുന്ന സവിശേഷതകളാലും രക്ത പരിശോധനയിലൂടെയും ക്യത്യമായ രോഗനിര്‍ണയം സാധ്യമാണ്.

അസുഖം ബാധിച്ച സന്ധികള്‍ക്ക് ശരിയായ വ്യായാമം നല്‍കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ രോഗ ശമനത്തിന് ഗുണം ചെയ്യുമെന്ന് പഠനങ്ങള്‍ പറയുന്നു. ആര്‍ത്രൈറ്റിസ് മൂര്‍ച്ഛിക്കുന്നത് തടയാന്‍ ചികിത്സകൊണ്ട് സാധ്യമാണ്. പേശികളും സന്ധികളും ബലപ്പെടുത്തുവാന്‍ ഫിസിയോതെറാപ്പിയും വ്യായാമങ്ങളും സഹായകരമാണ്. ആര്‍ത്രൈറ്റിസിന് വേദന സംഹാരികള്‍ ഒരു താല്‍ക്കാലിക പരിഹാരം മാത്രമാണ്. ഒരളവ് വരെ ശരീരഭാരം കുറയ്ക്കുന്നത് രോഗലക്ഷണങ്ങള്‍ക്ക് ശമനമുണ്ടാക്കും. കോര്‍ട്ടിക്കോസ്റ്റിറോയ്ഡുകള്‍ മുതല്‍ മോണോക്ലോണല്‍ ആന്റീബോഡിയും ബയോളജിക്കല്‍ത്സും വരെയുള്ള മരുന്നുകള്‍ ചികിത്സയ്ക്ക് ഉപയോഗിക്കുന്നുണ്ട്.

English Summary: Exercise can cure arthritis to some extent
Published on: 30 April 2022, 11:26 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now