മൊബൈൽ ഫോൺ , ലാപ്ടോപ്പ്, കമ്പ്യൂട്ടർ, ടി.വി, എന്നിവയിൽ ധാരാളം സമയം ചിലവഴിക്കുന്നവരാണ് നമ്മളെല്ലാവരും. ലോക്ക്ഡൗണിനു ശേഷം പലരും വർക്ക് ഫ്രം ഹോം തുടർന്നും ചെയ്‌തുകൊണ്ടിരിക്കുകയാണ്. വലുതും ചെറുതുമായ സ്‌ക്രീനുകളിലേക്ക് അധിക നേരം കണ്ണുനട്ടിരിക്കുന്നത് പലതരത്തിലുള്ള അസ്വസ്ഥതകള്‍ക്കും കാരണമാകുന്നുണ്ട്. അതിൽ ചിലതാണ് കണ്ണുവേദന, കണ്ണ് ഡ്രൈ ആകുക തുടങ്ങിയവ. ഒപ്‌റ്റോമെട്രിസ്റ്റുകള്‍ നടത്തിയ ഒരു സര്‍വേയില്‍ അഞ്ചില്‍ ഒരാള്‍ക്ക് കാഴ്ചശക്തി കുറഞ്ഞതായി അനുഭവപ്പെടുന്നുവെന്ന് കണ്ടെത്തി. സ്‌ക്രീനുകള്‍ക്ക് മുന്നില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതാണ് ഇതിന് കാരണം എന്നാണ് വിദഗ്‌ദ്ധരുടെ അഭിപ്രായം.
ബന്ധപ്പെട്ട വാർത്തകൾ: കണ്ണ് ചൊറിച്ചിൽ വരാറുണ്ടോ? എങ്കിൽ ഇതാണ് കാരണം
അധിക നേരം സ്‌ക്രീനിൽ നോക്കിയിരിക്കുന്നത്, കാലക്രമേണ കാഴ്ചയെ തകരാറിലാക്കും എന്നതിന് തെളിവുകളില്ലെങ്കിലും, ഇത് കണ്ണ് വേദന ഉള്‍പ്പെടയുള്ള വൈഷമ്യങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. കംപ്യൂട്ടറില്‍ സ്ഥിരമായി ജോലി ചെയ്യുന്നവര്‍ ഇടക്ക് ഇടവേളകളെടുത്ത് കണ്ണിന് വിശ്രമം നല്‍കണം. അല്‍പ്പനേരം കണ്ണടച്ച് ഇരിക്കണം. നേത്ര ചികിത്സകന്‍ ഡാനിയല്‍ ഹാര്‍ഡിമാന്‍ മക്കാര്‍ട്ട്‌നി പറയുന്നത് കണ്ണുകള്‍ക്ക് യോഗ പരിശീലനം നല്‍കുന്നത് സ്ഥിരമായി കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവരുടെ പ്രശ്‌നങ്ങള്‍ക്ക് മികച്ച പരിഹാരം നല്‍കും എന്നാണ്.
ബന്ധപ്പെട്ട വാർത്തകൾ: കണ്ണിലെ ചുവപ്പുനിറം നിസ്സാരമായി കാണേണ്ടതല്ല, ഇത് ഈ മാരക രോഗത്തിൻറെ ലക്ഷണമാണ്
കണ്ണുകള്‍ക്കും അവക്കു ചുറ്റുമുള്ള പേശികള്‍ക്കും കോശങ്ങള്‍ക്കും വ്യായാമം ആവശ്യമാണ് എന്നാണ് ഡാനിയല്‍ പറയുന്നത്. ആദ്യം നിശ്ചലമായിരിക്കുക. എന്നിട്ട് നിങ്ങള്‍ കഴിയുന്നിടത്തോളം കൃഷ്ണമണികള്‍ മുകളിലേക്ക് ഉയര്‍ത്തി നോക്കുക. മുഖം ചലിപ്പിക്കാതെ വേണം ഇത് ചെയ്യാന്‍. മൂന്നും പ്രാവശ്യം ചെയ്യുക. മധ്യത്തിലേക്ക് മടങ്ങുക, തുടര്‍ന്ന് താഴേക്ക്, ഒന്ന്, രണ്ട്, മൂന്ന്, പിന്നീട് മധ്യത്തിലേക്ക് മടങ്ങുക. തുടര്‍ന്ന് ഇടത്തോട്ടും വലത്തോട്ടും കൃഷ്ണമണി ചലിപ്പിക്കുക. ഇത് 10 പ്രാവശ്യം ആവര്‍ത്തിക്കുക. ഇതാണ് കണ്ണിന്റെ യോഗാഭ്യാസം. ഇത് ശീലമാക്കാവുന്നതാണ്.
കൊവിഡ് വ്യാപന കാലത്തിന് ഡിജിറ്റല്‍ വര്‍ഷം എന്നുകൂടി ഒപ്റ്റീഷ്യന്‍മാര്‍ പേരിട്ടിട്ടുണ്ട്. ജനങ്ങള്‍ ഏറ്റവും കൂടുതല്‍ സമയം സ്‌ക്രീനുകളില്‍ നോക്കിയ വര്‍ഷം കൂടിയാണ് ഇത്. കണ്ണുകള്‍ക്കാണ് ഈ ശീലം ഏറെ ബുദ്ധിമുട്ട് വരുത്തുന്നത്. ഇതിന് പരിഹാരമായി കണ്ണിൻറെ യോഗാഭ്യാസം ശീലമാക്കണം എന്നാണ് നേത്ര ചികിത്സാ വിദഗ്ധരുടെ അഭിപ്രായം.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.