1. Health & Herbs

കണ്ണിലെ ചുവപ്പുനിറം നിസ്സാരമായി കാണേണ്ടതല്ല, ഇത് ഈ മാരക രോഗത്തിൻറെ ലക്ഷണമാണ്

കാലാവസ്ഥ വ്യതിയാനം മൂലം ഉണ്ടാകുന്ന സാംക്രമിക രോഗങ്ങളിൽ ഉൾപ്പെടുന്ന നേത്രസംബന്ധമായ രോഗമാണ് ചെങ്കണ്ണ്. പ്രായഭേദമന്യേ എല്ലാവരിലും ചെങ്കണ്ണ് ഉണ്ടാകുന്നു.

Priyanka Menon
വൈറസ് മൂലവും ബാക്ടീരിയ മൂലവും   ചെങ്കണ്ണ്  ഉണ്ടാകുന്നു
വൈറസ് മൂലവും ബാക്ടീരിയ മൂലവും ചെങ്കണ്ണ് ഉണ്ടാകുന്നു

കാലാവസ്ഥ വ്യതിയാനം മൂലം ഉണ്ടാകുന്ന സാംക്രമിക രോഗങ്ങളിൽ ഉൾപ്പെടുന്ന നേത്രസംബന്ധമായ രോഗമാണ് ചെങ്കണ്ണ്. പ്രായഭേദമന്യേ എല്ലാവരിലും ചെങ്കണ്ണ് ഉണ്ടാകുന്നു. വൈറസ് മൂലവും ബാക്ടീരിയ മൂലവും ഈ രോഗമുണ്ടാക്കുന്നു. രോഗം ബാധിച്ച വ്യക്തിയുടെ തൂവാല, തോർത്ത്, അവർ ഉപയോഗിച്ച മറ്റു സാധനങ്ങൾ വഴി രോഗാണു മറ്റുള്ളവരിലേക്ക് പടരുന്നു.

രോഗലക്ഷണങ്ങൾ

1. കണ്ണിൽ ചുവപ്പ് പ്രത്യക്ഷപ്പെടുന്നതാണ് പ്രഥമ ലക്ഷണം. കൂടാതെ ചെറിയ രീതിയിൽ വേദനയും ഉണ്ടാകുന്നു

2. പീള കെട്ടുന്നതും ഇതിൻറെ രോഗലക്ഷണമായി കണക്കാക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ : ചെങ്കണ്ണിൻറെ ലക്ഷണങ്ങളും പ്രകൃതിദത്തമായ പരിഹാരങ്ങളും

3. ചില സമയങ്ങളിൽ കഠിനമായ ചൊറിച്ചിൽ, വീക്കം തുടങ്ങിയവ ഉണ്ടാകുന്നു.

4. കണ്ണുനീർ എപ്പോഴും ഒലിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു.

ചെങ്കണ്ണും കോവിഡും തമ്മിൽ ബന്ധമുണ്ടോ?

കോവിഡ് കേസുകൾ കേരളത്തിൽ കൂടുതലായി റിപ്പോർട്ട് ചെയ്തു വരികയാണ്. ഇതിൻറെ ഒരു രോഗലക്ഷണമായും ചെങ്കണ്ണ് ഉണ്ടാക്കുന്നുണ്ട്. കൺപോളകളിൽ നിറവ്യത്യാസം വരുന്നതും, കണ്ണ് നല്ലരീതിയിൽ ചുവന്നിരിക്കുന്നതും കോവിഡ് രോഗത്തിൻറെ ലക്ഷണമായി കണക്കാക്കുന്നു. അതുകൊണ്ട് തന്നെ ചെങ്കണ്ണ് ഉണ്ടായാൽ ഡോക്ടറുടെ സഹായം തേടുക.

ബന്ധപ്പെട്ട വാർത്തകൾ : കണ്ണുകളിലെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പരിശേധിക്കേണ്ടത് അത്യാവശ്യം; ഇത് കാഴ്ച നഷ്ടപ്പെടുത്തിയേക്കാം!

ചെങ്കണ്ണ് പ്രതിരോധിക്കാൻ നാടൻ ഒറ്റമൂലികൾ

1. കരിക്കിൻ വെള്ളം കൊണ്ട് ധാര കോരുക.

2. ചുവന്നുള്ളി കൺപോളയിൽ തടവുക.

3. രണ്ടോ മൂന്നോ ടീസ്പൂൺ കൊത്തമല്ലി കിഴികെട്ടി അൽപസമയം വെള്ളത്തിലിട്ട് തിളപ്പിച്ച് ചൂടാറിയാൽ അതെടുത്ത് ഇടയ്ക്കിടെ കണ്ണ് നനയ്ക്കുക.

4. വയമ്പ് അരച്ച് മുലപ്പാലിൽ ധാര കോരുക

5. അടപതിയൻ കിഴങ്ങും മുലപ്പാലും ചേർത്ത് കണ്ണിൽ ധാര ഇടുക.

6. നന്ത്യാർവട്ടപ്പൂവ് ഏറെനേരം വെള്ളത്തിലിട്ട് ആ വെള്ളം കൊണ്ട് കണ്ണ് കഴുക്കുക.

7. കടുക്കയും ചന്ദനവും അരച്ച് വെളിച്ചെണ്ണ ചേർത്ത് കണ്ണിൽ എഴുതുക.

8. ഓരോ മൂന്നു മണിക്കൂറും ഇടവിട്ട് സാധാരണ വെള്ളവും സോപ്പും ഉപയോഗിച്ച് കണ്ണുകൾ കഴുകുക.

9. രോഗപ്രതിരോധശേഷി ഇല്ലായ്മയാണ് ഇത്തരം രോഗസാധ്യത ഉണ്ടാകുവാൻ കാരണം. അതുകൊണ്ട് സമീകൃതമായ ആഹാരവും വ്യായാമവും ശീലമാക്കുക. ഫ്രിഡ്ജിൽ വച്ചതും തണുത്തതുമായ ആഹാരങ്ങൾ പൂർണമായും എല്ലാവരും ഒഴിവാക്കണം.

10. ഒരു ടേബിൾസ്പൂൺ ചൂടുള്ള പാലും തേനും ഒരുമിച്ച് കലർത്തി ഒരു കോട്ടൻ തുണി ഈ മിശ്രിതത്തിൽ മുക്കി കണ്ണിൽ പുരട്ടുക. അരമണിക്കൂർ കഴിഞ്ഞ് കണ്ണ് കഴുകുക.

11. കറ്റാർവാഴ നീര് തുല്യ അളവിൽ വെള്ളം ചേർത്ത് എടുത്തു കോട്ടൺ പഞ്ഞിയിൽ മുക്കി കണ്ണിന് മുകളിൽ പുരട്ടുക. ഏകദേശം 20 മിനിറ്റ് കഴിഞ്ഞു കണ്ണ് കഴുകുക.

12. കണ്ണുകളിലെ വീക്കം ഇല്ലാതാക്കാൻ ഐസ്ക്യൂബ് ചെറിയ തുണിയിൽ പൊതിഞ്ഞു കണ്ണിന് മുകളിൽ തടവുന്നതും നല്ലതാണ്.

നേരത്തെ പറഞ്ഞ പോലെ ചെങ്കണ്ണ് ഒരു വൈറസ് രോഗമാണ്. ഇതൊരു കോവിഡ് രോഗത്തിൻറെ ആരംഭമായി വന്നേക്കാം. കൂടാതെ അപൂർവ്വമായി പലരും ഉണ്ടാകുന്ന ബ്ലാക്ക് ഫംഗസ് രോഗത്തിന് വരെ ഇത് കാരണമായേക്കാം. അതുകൊണ്ട് നിസ്സാരമായി തള്ളിക്കളയേണ്ട ഒന്നല്ല കണ്ണിലെ ചുവപ്പുനിറം അഥവാ ചെങ്കണ്ണ്.

ബന്ധപ്പെട്ട വാർത്തകൾ : കണ്ണിനും വേണം നല്ല പരിചരണവും ആരോഗ്യവും

English Summary: Eye redness is not to be taken lightly, it is a symptom of this deadly disease

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds