Updated on: 24 December, 2023 11:08 PM IST
ക്രിസ്തുമസിനൊരുക്കമായി 25 ദിവസവും ഉപവാസവും പ്രാർത്ഥനകളും

ക്രിസ്ത്യാനികൾ പണ്ടത്തെപ്പോലെ ചെയ്യുന്നില്ലെങ്കിലും വിവേകശാലികൾ ഈസ്റ്ററിനൊരുക്കമായി 50 ദിവസവും, ക്രിസ്തുമസിനൊരുക്കമായി 25 ദിവസവും ഉപവാസവും പ്രാർത്ഥനകളും അനുഷ്ഠിക്കുകയും ആ ദിനങ്ങളിൽ നാരു സമ്പുഷ്ടമായ ഭക്ഷണം കഴിക്കുകയും ചെയ്യുന്നത് കൊണ്ട് സാധിക്കുന്നത് ആണ്ടുവട്ടം ആമാശയവും കുടലുകളും ശുദ്ധീകരിക്കപ്പെടുന്നു എന്നാണ്.

നോമ്പുകൾ അപ്രത്യക്ഷമായതാകാം ഇപ്പോൾ അത്തരം കാൻസറുകൾ വർദ്ധിക്കാനുള്ള ഒരു കാരണം. ദൈവത്തോടടുത്ത് ചേർന്നിരിക്കുന്നു എന്ന വിശ്വാസത്തിലുള്ള പട്ടിണി വരമാണ് യഥാർത്ഥത്തിലുള്ള ഉപവാസം.

ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി Fasting due to spiritual practice

ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി എല്ലാ മതവിഭാഗങ്ങളും ഉപവസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. ഹിന്ദുക്കൾ ഏകാദശി, തിങ്കളാഴ്ച വ്രതം എന്നിവയ്ക്കും തീർത്ഥയാത്രകൾക്കൊരുക്കമായും ഉപവസിക്കുകയും അതിനു ശേഷം നാരുകളടങ്ങിയ സമ്പുഷ്ടമായ സസ്യഭക്ഷണം കഴിക്കുകയും ചെയ്യുന്നു.  മാംസഭക്ഷണം കുടലുകളിൽ വിനാശകരമായ ബാക്ടീരിയകളെ വളർത്തും. ദഹനാന്തരം ഉച്ചിഷ്ടങ്ങളെ തിന്നു വളരുന്ന ബാക്ടീരിയ പല വിധ വിഷവസ്തുക്കളും ഉല്പാദിപ്പിക്കുമെന്നും അവ വൻകുടൽ കാൻസറിനു കാരണമാക്കുമെന്നും പഠനങ്ങൾ കാണിക്കുന്നു. 

മുസ്ലീമുകൾ റംസാൻ മാസം പകരം പ്രാർത്ഥിച്ച് ഉപവസിക്കുന്നു. ഇതു വഴി ഓരോരുത്തരും ശാരീരികമായും മാനസികമായും ശുദ്ധീകരിക്കപ്പെടുന്നു. ആമാശയവ്യവസ്ഥ പകൽ മുഴുവൻ പരിപൂർണ്ണമായി വിശ്രമത്തിലായിരിക്കും. ഉപവാസത്തിനു ശേഷം ആദ്യം കഴിക്കാറുള്ള പഴങ്ങൾ പോഷക സമൃദ്ധമാണ്. അവ പെട്ടെന്ന് ദഹിക്കും. അവയിൽ ആന്റി ഓക്സിഡന്റുകളുണ്ട്. (ഓക്സീകരണം ശരീരത്തിന് ദോഷം ചെയ്യും. അത് തടയുന്നത് ഭക്ഷ്യധങ്ങളാണ്.) ഉദാ: കാരറ്റിലുള്ള കരോട്ടിൻ, ടൊമാറ്റോയിലുള്ള ലൈക്കോപ്പീൻ, E, C എന്നീ വിറ്റാമിനുകളും.

ഉപവാസവും സസ്യ ഭക്ഷണവും Fasting and vegetarianism

ഉപവാസവും സസ്യ ഭക്ഷണവും നടപ്പും പരിശീലിച്ചാൽ ആരോഗ്യം വീണ്ടെടുക്കാം. പ്രമേഹം രക്തസമ്മർദ്ദം തുടങ്ങിയ രോഗമുള്ളവർ ഡോക്ടറുടെ അഭിപ്രായമനുസരിച്ച് വേണം ഭക്ഷണം ക്രമീകരിക്കുവാൻ അവർക്ക് ക്ഷീണമുണ്ടാക്കിയിലെങ്കിൽ മാത്രമേ ഉപവാസം പാടുള്ളൂ. അത് ചികിത്സിക്കുന്ന ഡോക്ടർ തീരുമാനിക്കും. എന്നാൽ അവർക്കും ഭക്ഷണം ലഘൂകരിക്കാം. ഇൻസുലിനെടുക്കാത്തവർക്ക് ദിവസം ഒരു ഭക്ഷണം ഉപേക്ഷിക്കാം. ഉപവാസ ശേഷം പലയിനം നട്സ് (നിലക്കടല, ബദാം, കശുവണ്ടി, ആഫ്രിക്കോട്ട്) നല്ലതാണ്. 40 ഗ്രാമിലധികം പാടില്ല. അവയിലുള്ള അപൂരിത കൊഴുപുകൾ ഹൃദയാരോഗ്യത്തിനുതകും ഇടയ്ക്കിടെ കരിക്കിൻ വെള്ളം ഉപയോഗിക്കാം.

ഉപവാസ കാലത്ത് മിതാഹാരം വേണം

പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണം വേണം ഉപവാസത്തിന് ശേഷം ഓരോ ദിവസവും കഴിക്കാൻ. മസാലകളും വറുത്ത സാധനങ്ങളും, കൊഴുപ്പു കൂടിയവയും ഉദാ: ഇറച്ചികൾ, കടൽ മത്സ്യങ്ങൾ, കഴിവതും ഒഴിവാക്കുകയോ, മിതമായി കഴിക്കുകയോ ചെയ്യണം. എങ്കിലേ കുടലിന്റെ ജോലി കുറഞ്ഞ് വയറു ശുദ്ധീകരിക്കപ്പെടു. ഉപവാസം, നോമ്പ്, എന്നിവ കൊണ്ട് ശരീരം ഒന്നാകെ ശുദ്ധീകരിക്കപ്പെടുന്നു. ഇതിന് Detoxification എന്നു പറയും, ശരീരത്തിലെ എല്ലാ അവയവങ്ങളും ഇതുവഴി ശുദ്ധീകരിക്കപ്പെടും. 

English Summary: Fasting during christmas is better for health
Published on: 24 December 2023, 11:08 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now