ശരീരത്തിൽ പെട്ടെന്ന് ഊർജ്ജം ലഭിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുന്നത് ക്ഷീണത്തെ ഇല്ലാതാക്കാൻ സഹായിക്കും. ദിവസം മുഴുവൻ നമ്മുടെ ശരീരത്തിന്റെ ഊർജ്ജ നിലയെ ബാധിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ഉറക്കക്കുറവ് അഥവാ ഉറക്ക തകരാറ് രാവിലെ മയക്കത്തിന് കാരണമാകുമെങ്കിലും, മറ്റ് ജീവിതശൈലികൾ, ഭക്ഷണക്രമം, ഉയർന്ന സമ്മർദ്ദം എന്നിവ പകൽ സമയത്ത് ഊർജ്ജം കുറയ്ക്കുന്നതിന് കാരണമാവുന്നു.
പകൽസമയത്ത് ശരീരത്തിലെ ഊർജനില കുറയുന്നതിൽ കാലാവസ്ഥയ്ക്കും വലിയ പങ്കുണ്ട്. ചൂടുള്ള കാലാവസ്ഥ ശരീരത്തിലെ ഇലക്‌ട്രോലൈറ്റ് ലെവൽ അസന്തുലിതമാക്കുകയും, നിർജ്ജലീകരണം ഉണ്ടാക്കുകയും ചെയ്യുന്നു. തലച്ചോറിലെ സെറോടോണിൻ പോലുള്ള ന്യൂറോ ട്രാൻസ്മിറ്ററുകളുടെ ഏറ്റക്കുറച്ചിലുകൾ പലരെയും മോശമായി ബാധിക്കുന്നു. ചില സമയങ്ങളിൽ വ്യക്തികളിൽ ഊർജം കുറയാൻ കാരണമാകുന്ന മറ്റൊരു ഘടകമാണ് വ്യായാമക്കുറവ്.
ഊർജ്ജ നില വർധിപ്പിക്കുന്നതിന് സഹായിക്കുന്ന ഭക്ഷണങ്ങൾ:
വാഴപ്പഴം:
ഭക്ഷണം ഊർജ്ജമാക്കി മാറ്റുന്നതിൽ ഏത്തപ്പഴം നന്നായി സഹായിക്കുന്നു, വിറ്റാമിൻ ബി6 ന്റെ ശ്രദ്ധേയമായ ഉറവിടമാണ് ഇത്. വിറ്റാമിൻ ബി 6 ശരീരത്തെ കാർബോഹൈഡ്രേറ്റ് മെറ്റബോളിസ് ചെയ്യുകയും, ഊർജ്ജ ഉൽപ്പാദനത്തിന് ഇന്ധനം നൽകുകയും ചെയ്യുന്നു. മഗ്നീഷ്യം ഊർജ ഉത്പാദനത്തിന് സഹായിക്കുന്ന ഒരു ധാതുവാണ്. ഇത് പഴത്തിൽ ധാരാളമായി കാണപ്പെടുന്നു.
ക്വിനോവ:
ക്വിനോവ ഒരു ധാന്യമാണ്, അതിൽ നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിന്റെ ഊർജ്ജ നില ഉയർത്തുകയും, കൂടുതൽ നേരം ഊർജ്ജം നിലനിർത്തുന്നതിന് സഹായിക്കുകയും ചെയ്യുന്നു. സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റാണ് ക്വിനോവ, അതിൽ നല്ല അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകൾ ശരീരം സാവധാനത്തിൽ വിഘടിപ്പിക്കുന്നു, ഇത് സ്ഥിരവും സുസ്ഥിരവുമായ ഊർജ്ജം പ്രദാനം ചെയ്യുന്നുവെന്ന് വിദഗ്ദ്ധൻ പറയുന്നു.
തൈര്:
ദഹനം, പോഷകങ്ങൾ ആഗിരണം എന്നിവ ഉൾപ്പെടെ ശരീരത്തിലെ വിവിധ പ്രവർത്തനങ്ങൾക്ക് കുടൽ പ്രധാന പങ്ക് വഹിക്കുന്നു, കുടലിന്റെ ആരോഗ്യം നമ്മുടെ ഊർജ്ജ നിലയെയും ബാധിക്കുന്നു. തൈരിൽ പ്രോബയോട്ടിക്സ് എന്ന് വിളിക്കുന്ന ഗുണം ചെയ്യുന്ന ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്, ഇത് ആരോഗ്യകരമായ കുടൽ അന്തരീക്ഷത്തെ പിന്തുണയ്ക്കുകയും, ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു. കാര്യക്ഷമമായ ദഹനവും പോഷകങ്ങളുടെ ആഗിരണവും പ്രോത്സാഹിപ്പിക്കുന്നതിലൂടെ, പ്രോബയോട്ടിക്സ് സുസ്ഥിരമായ ഊർജ്ജ നില നിലനിർത്തുന്നതിന് പരോക്ഷമായി സഹായിക്കുന്നു.
ചിയ വിത്തുകൾ:
ചിയ വിത്തുകൾ ദീർഘ സമയത്തേക്ക് ഊർജ്ജം നിലനിർത്താൻ സഹായിക്കുന്നു, അതിൽ കാർബോഹൈഡ്രേറ്റ്, ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ എന്നിവ അടങ്ങിയിട്ടുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: വിളർച്ചയെ ഇല്ലാതാക്കാൻ തക്കാളി ജ്യൂസ് കുടിക്കാം
Pic Courtesy: Pexels.com