1. Health & Herbs

പ്രഭാത ഭക്ഷണമായി Banana കഴിക്കാം; ആരോഗ്യ ഗുണങ്ങളേറെയാണ്

Breakfast ഒഴിവാക്കരുത് എന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്. അതിന് കാരണം രാത്രി ശരീരത്തിന് കൊടുക്കുന്ന വിശ്രമത്തിന് ശേഷം കഴിക്കുന്ന ഭക്ഷണമായത് കൊണ്ടാണ്. അത് കൊണ്ട് പ്രാതൽ പോഷകം നിറഞ്ഞ ഭക്ഷണം കൂടിയാണ്. അത് കൊണ്ട് തന്നെ പ്രാതൽ ഒരിക്കലും ഒഴിവാക്കരുത്.

Saranya Sasidharan
Bananas can be eaten for breakfast; Health benefits are many
Bananas can be eaten for breakfast; Health benefits are many

ശരീരത്തിന് മതിയായ ആരോഗ്യം ലഭിക്കണമെങ്കിൽ ഭക്ഷണങ്ങൾ കഴിക്കേണ്ടത് അത്യാവശ്യമാണ്. ഭക്ഷണം കഴിക്കുക എന്നത് നിസ്സാരമാണ്, എന്നാൽ ആരോഗ്യത്തിന് വേണ്ട ഭക്ഷണം കഴിക്കുക എന്ന് പറയുന്നത് ഗൗരവമായി കാണേണ്ട കാര്യം തന്നെയാണ്. എന്നാൽ ഭക്ഷണം മാത്രമല്ല അത് കഴിക്കുന്ന സമയവും പ്രധാനപ്പെട്ടതാണ്. ഇങ്ങനെ പ്രധാനമായി കഴിക്കേണ്ട ഒന്നാണ് പ്രാതൽ അഥവാ രാവിലെ കഴിക്കുന്ന ഭക്ഷണം.

പ്രഭാത ഭക്ഷണം ഒഴിവാക്കരുത് എന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്. അതിന് കാരണം രാത്രി ശരീരത്തിന് കൊടുക്കുന്ന വിശ്രമത്തിന് ശേഷം കഴിക്കുന്ന ഭക്ഷണമായത് കൊണ്ടാണ്. അത് കൊണ്ട് പ്രാതൽ പോഷകം നിറഞ്ഞ ഭക്ഷണം കൂടിയാണ്. അത് കൊണ്ട് തന്നെ പ്രാതൽ ഒരിക്കലും ഒഴിവാക്കരുത്.

എന്തൊക്കെ ഭക്ഷണങ്ങളാണ് പ്രാതലിനായി കഴിക്കേണ്ടത് എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും. അതിൽ പ്രധാനപ്പെട്ട ഒന്നാണ് നേന്ത്രപ്പഴം അല്ലെങ്കിൽ ഏത്തപ്പഴം. കാരണം ശരീരത്തിന് ആവശ്യമായ മിക്ക പോഷകങ്ങളും ഏത്തപ്പഴത്തിൽ അടങ്ങിയിരിക്കുന്നു. ഏത്തപ്പഴത്തിൽ ധാരാളമായി തന്നെ കാർബോഹൈഡ്രേറ്റ്, നാച്ചുറൽ ഷുഗർ എന്നിവ അടങ്ങിയിരിക്കുന്നു. എന്നാൽ ഏത്തപ്പഴം സ്വിരമായി കഴിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യം ഏത്തപ്പഴത്തിൽ അടങ്ങിയിരിക്കുന്ന അസഡിക്ക് സ്വഭാവം ഷുഗർ ലെവൽ കൂട്ടാൻ സാധ്യത ഉള്ളത് കൊണ്ട് തന്നെ ഇത് പ്രമേഹമുള്ളവർക്ക് അത്ര നല്ലതല്ല.

ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്ന പഴമാണ് ഏത്തപ്പഴം. വൈറ്റമിൻ ബി, വൈറ്റമിൻ എ, എന്നിവയാൽ ഇത് സമ്പന്നമാണ്. കാൽസ്യം, പ്രോട്ടീൻ, അയേൺ എന്നിങ്ങനെയുള്ള പല പോഷകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട് ഇത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ശരീരത്തിന് ഒരു ദിവസം വേണ്ട ഊർജ്ജം നൽകാൻ ഇത് കൊണ്ട് സാധിക്കുന്നു. എന്നാൽ ഏത്തപ്പഴം മാത്രം കഴിക്കുന്നവർക്ക് അതായത് പ്രഭാത ഭക്ഷണമായി ഏത്തപ്പഴം മാത്രം കഴിക്കുന്നവർക്ക് ദഹന സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് എന്ന് പറയുന്നു.

തടി കുറയ്ക്കാൻ ഏത്തപ്പഴം വളരെ നല്ലതാണ് എന്ന് പറയപ്പെടുന്നു. ഇതിന് കാരണം ഏത്തപ്പഴത്തിൽ ധാരാളമായി നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഇത് പ്രോട്ടീനുകളാൽ സമ്പന്നമാണ്. ഇതിൽ ഫൈബറിൻ്റെ അളവ് കൂടുതലാണ് അത് വിശപ്പിനെ ക്രമീകരിക്കുന്നതിന് സഹായിക്കുന്നു. ഇത് ശരീരത്തിൽ ഫാറ്റി അടിഞ്ഞ് കൂടുന്നതിൽ നിന്ന് സഹായിക്കുന്നു. ഇങ്ങനെ വെയിറ്റ് ലോസ് കുറയ്ക്കുന്നു, നിങ്ങൾ പേടിക്കേണ്ട തടി കുറയാതെ തന്നെ ശരീരത്തിൻ്റെ പുഷ്ടി നൽകാൻ വളരെ മികച്ചതാണ് ഈ പഴം.

മാത്രമല്ല ഹൃദയത്തിൻ്റെ ആരോഗ്യം കാത്ത് സൂക്ഷിക്കാൻ വളരെ നല്ലതാണ് ഏത്തപ്പഴം. ഇത് ഹൈപ്പർ ടെൻഷൻ, ഹൈ ബി,പി എന്നിങ്ങനെ തുടങ്ങിയ പ്രശ്നങ്ങളെ പരിഹരിക്കുന്നതിനും സഹായിക്കുന്നു. സ്ട്രോക്ക് വരാനുള്ള സാധ്യതകളെ ഇത് കുറയ്ക്കുന്നു. നല്ല ഉറക്ക ലഭിക്കുന്നതിനും ഇത് വളരെ നല്ലതാണ്.

ഏത്തപ്പവം കഴിക്കുന്നത് കൊണ്ട് ഹീമോഗ്ലോബിൻ്റെ അളവ് കുറയ്ക്കുന്ന അനീമിയ എന്ന അവസ്ഥ ഉണ്ടാകാതിരിക്കാൻ ഏത്തപ്പഴം സഹായിക്കുന്നു. കാരണം ഏത്തപ്പഴം RBC യുടെ അളവ് കൂട്ടാൻ സഹായിക്കുന്നു.

ഏത്തപ്പഴം തിരഞ്ഞെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കാവുന്നതാണ്. കറുത്ത തൊലി ഉള്ള ഏത്തപ്പഴം മോശമാണെന്ന് കരുതി നമ്മൾ കളയും, എന്നാൽ ഇങ്ങനെ കളയേണ്ടതില്ല, കാരണം ഇതിൽ ധാരാളമായി വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു. സാധാരണ ഏത്തപ്പഴത്തെക്കാൾ രോഗ പ്രതിരോധ ശേഷി ഇത്തരത്തിൽ കറുത്ത ഏത്തപ്പഴത്തിനുണ്ട്.

Eating foods is essential for the body to maintain health. Eating is very easy, but healthy eating is something to be taken seriously. But not only the food but also the time of eating it is important. One of the most important things to eat is breakfast.

Health experts say that you should not skip breakfast. The reason for that is the food is eaten after the rest is given to the body overnight. That makes breakfast a nutritious meal. That's why you should never skip breakfast.

You may be thinking about what foods to eat for breakfast. One of the important ones is bananas. Because bananas contain most of the nutrients required by the body. Bananas are rich in carbohydrates and natural sugars. But those who eat bananas regularly should be aware that the acidic nature of bananas may increase their sugar level, so it is not good for diabetics.

 ബന്ധപ്പെട്ട വാർത്തകൾ:ശരീരഭാരം കുറയ്ക്കാൻ റംബൂട്ടാൻ കഴിക്കാം; മറ്റ് ആരോഗ്യ ഗുണങ്ങളും

English Summary: Bananas can be eaten for breakfast; Health benefits are many

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds