ദിവസവും രാവിലെ ഉലുവ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് പ്രമേഹ നിന്ത്രണത്തിന് സഹായകരമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാന്‍ ഉലുവ നല്ലതാണ്. ഉലുവയുടെ ഉപയോഗം പ്രമേഹത്തെ പൂര്‍ണമായും ഇല്ലാതാക്കുകയും ചെയ്യുന്നു. അതെ, ഉലുവ ഒരു മികച്ച പ്രമേഹ നിയന്ത്രണ ഔഷധമാണ്.
മുടി കൊഴിച്ചിലിന് ഉലുവ നല്ലതാണ്. ഉലുവ തലയിൽ തേച്ച് അരമണിക്കൂർ കഴിഞ്ഞ് കുളിക്കുന്നത് മുടി കൊഴിച്ചില്‍ നിയന്ത്രിക്കും.
തൈറോയ്ഡ് രോഗനിയന്ത്രണത്തിന് ഉലുവ കുതിർത്ത ശേഷം നാരങ്ങാ നീരും ചേർത്ത് കഴിക്കുന്നത് നല്ലതാണ്.
മൂത്ര തടസ്സം അകറ്റുവാന്‍ ഉലുവ നല്ലതാണ്. വറുത്തു പൊടിച്ച ഉലുവയും ശർക്കരയും ചെറു ചൂടുവെള്ളത്തിൽ ചേർത്ത് ഇടയ്ക്കിടെ കുടിക്കുന്നത് ഫലം നൽകും. മൂത്ര ശുദ്ധി വരുത്തുന്നതിനും ഇതുപകരിക്കും.
കാഴ്ച ശക്തി നിലനിർത്തുന്നതിന് ഉലുവ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കാവുന്നതാണ്. വാതം, കഫം എന്നിവയെ തടഞ്ഞു നിർത്തുന്നതിനും ശമിപ്പിക്കുന്നതിനുംഗുണപ്രദമാണ് ഉലുവ. വറുത്തു പൊടിച്ച ഉലുവ കഴിക്കുന്നതും ഫലം നൽകും . വറുത്തു പൊടിച്ച ഉലുവ പൊടി അല്‍പം തണുത്ത വെള്ളത്തില്‍ മിക്സ് ചെയ്ത് എല്ലാ ദിവസവും രാവിലെ വെറും വയറ്റില്‍ കുടിയ്ക്കാവുന്നതാണ്.
ഉലുവയിൽ 16 % പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. കൊഴുപ്പ് 5 ശതമാനവും ലവണങ്ങൾ മൂന്ന് ശതമാനവും ആണ്. പഞ്ചസാരയുടെ അംശം ഇല്ലാത്ത ഒരു ഔഷധച്ചെടി കൂടിയാണ് ഉലുവ.