1. Health & Herbs

ഉലുവയില സ്വാദേറും ഇലക്കറി 

ഉലുവ എപ്പോളും എന്നുമങ്ങനെ സുഗന്ധ വ്യഞ്ജന ചെപ്പിൽ ഇരുന്നാൽ മതിയോ.  ഉലുവയില ചേർത്ത നോർത്ത് ഇന്ത്യൻ വിഭവങ്ങൾ സ്വാദോടെ കഴിക്കുമ്പോളും കസൂരിമേത്തി ചേർത്ത് നാടൻ വിഭവങ്ങൾക്ക് രൂപമാറ്റം  നടത്തുമ്പോളും എന്തെ നമ്മുടെപാവം  ഉലുവയെ മറന്നു പോകുന്നു .

Saritha Bijoy
fenugreek

ഉലുവ എപ്പോളും എന്നുമങ്ങനെ സുഗന്ധ വ്യഞ്ജന ചെപ്പിൽ ഇരുന്നാൽ മതിയോ.  ഉലുവയില ചേർത്ത നോർത്ത് ഇന്ത്യൻ വിഭവങ്ങൾ സ്വാദോടെ കഴിക്കുമ്പോളും കസൂരിമേത്തി ചേർത്ത് നാടൻ വിഭവങ്ങൾക്ക് രൂപമാറ്റം  നടത്തുമ്പോളും എന്തെ നമ്മുടെപാവം  ഉലുവയെ മറന്നു പോകുന്നു . ഒരു പിടി ഉലുവ മുളപ്പിച്ചാൽ വീട്ടാവശ്യത്തിനായി ഹൃദ്യമായ ഗന്ധമുള്ള ഉലുവയിലകൾ തയ്യാർ. അൽപ്പം കൈപ്പുണ്ടെങ്കിലും  ഉലുവ മുളപ്പിച്ച് ഉണ്ടാകുന്ന ഇളം തൈയുടെ ഇലകള്‍ കിച്ചടി, സാലഡ്, ഉരുളക്കിഴങ്ങുകറി, സാമ്പാര്‍, രസം തുടങ്ങിയവയില്‍ ധാരാളമായി ഉപയോഗിച്ചുവരുന്നുണ്ട്.

ഉത്തരേന്ത്യക്കാരുടെ പ്രധാന ഭക്ഷണചേരുവകളിലൊന്നാണ് ഉലുവയില. ഉലുവയില ചേർക്കുന്ന വിഭവങ്ങൾ ഇല്ലാത്ത ഒരു ദിവസം അവരുടെ ജീലിതത്തിൽ കാണില്ല ഉലുവായില ചേർത്ത് ഉണ്ടാക്കിയ ചപ്പാത്തിയോളം രുചി വേറെ ഒന്നിനുമില്ല.ഇന്ത്യയില്‍ രാജസ്ഥാനിലാണ് ഏറ്റവും അധികം ഉലുവ കൃഷിചെയ്യുന്നത്. പ്രമേഹരോഗികളുടെ ഭക്ഷണത്തില്‍ നിത്യവും ഉള്‍പ്പെടുത്തുന്ന ഒരിനമായി ഉലുവയില മാറിയിട്ടുണ്ട്.     


aloo methi


ഉലുവ മുളപ്പിക്ക്കുന്നതാ വളരെ സിംപിൾ ആയ ഒന്നാണ് നമുക്കും വളരെ ഈസിയായി ഇത് ചെയാം ചട്ടിയിലോ പ്ളാസ്റ്റിക് ചാക്കുകളിലോ ഉലുവ കൃഷിചെയ്യാം. ഒരുകിലോ ചകിരികമ്പോസ്റ്റും ഒരുകിലോ മണലും രണ്ടുകിലോ ഉണങ്ങിയ ചാണകപ്പൊടിയും ചേര്‍ത്തുണ്ടാക്കിയ മിശ്രിതത്തിനു മുകളില്‍ വേണം ഉലുവ കൃഷിചെയ്യാന്‍. ഉലുവ അഞ്ചുമണിക്കൂര്‍ വെള്ളത്തിലിട്ട് കുതിര്‍ത്തുവയ്ക്കണം. മിശ്രിതം തയ്യാറായാല്‍ അതിനു മുകളില്‍ വെള്ളത്തില്‍ കുതിര്‍ത്ത ഉലുവ പാകാം. പാകിക്കഴിഞ്ഞാല്‍ നേര്‍ത്തപാളി മണല്‍ അതിനുമുകളിലായി വിതറണം. നേരിയതോതില്‍ നനയ്ക്കണം. തണലത്തുവേണം ഉലുവ പാകിയ മിശ്രിതം വയ്ക്കാന്‍. ഒരാഴ്ചയ്ക്കകം വിത്തു മുളയ്ക്കും. മുളച്ച് 10–ാം ദിവസംമുതല്‍ ഉലുവയില പറിച്ചെടുക്കാം. നേര്‍ത്ത തണ്ടും മൂന്നിതളുള്ള ചെറിയ ഇലകളും അടങ്ങിയതാണ് ഉലുവച്ചെടി..

English Summary: fenugreek leaves for taste and health

Like this article?

Hey! I am Saritha Bijoy. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds