തൊണ്ടവേദനക്ക് ഒറ്റമൂലി
■ ചെറുചൂടുള്ള കട്ടൻ ചായയില്‍ തേനും നാരങ്ങാനീരുമൊഴിച്ച് കുടിക്കുന്നതും തൊണ്ടയുടെ കരകരപ്പ് മാറാൻ സഹായിക്കും.
■ ഇരട്ടി മധുരം വെള്ളത്തില്‍ തിളപ്പിച്ച് ചായ കുടിക്കുന്നതുപോലെ ചെറുതായി കുടിക്കുക.
■ പച്ച കുരുമുളക്, പച്ചകർപ്പൂരം , ഒരു വെറ്റില എന്നീവ ചേർത്ത് വായിലിട്ട് ചവച്ചരച്ച് കഴിക്കുക.
■ കല്ലുപ്പ് ഇളം ചൂടുവെള്ളത്തില്‍ അലിയിച്ചു കവിള്‍ കൊള്ളുന്ന തന്നെയാണ് ഏറ്റവും ഫലപ്രദം.
■ ആയുര്‍വേദത്തില്‍ ഏലം ഇട്ടു വെള്ളംതിളപിച്ചു കവിള്‍കൊള്ളുന്നത് തൊണ്ട വേദന ശമിപ്പിക്കും.
■ ഉലുവ ഇട്ടു വെള്ളം തിളപ്പിച്ച് ചെറു ചൂട് അവസ്ഥയില്‍ കവിള്‍കൊള്ളുന്നതും നല്ലതാണു.
■ ത്രിഫല ചൂട് വെള്ളത്തില്‍ മിക്സ് ചെയ്തു പല തവണ കവിള്‍ കൊള്ളുന്നത് വഴി തൊണ്ട വേദനയ്ക്ക് ആശ്വാസംനൽകും.
■ നാട്ടു മാവിന്റെ പട്ട വെള്ളവുമായി അരച്ചു കിട്ടുന്ന ദ്രാവകം കൊണ്ട് കവിള്‍ കൊള്ളുകയോ വേദന ഉള്ള ഭാഗത്ത് പുരട്ടുകയോ ചെയ്യാം.