Updated on: 19 July, 2021 11:16 AM IST

നല്ല മഴക്കാലമായതുകൊണ്ട്, കർക്കിടമാസത്തിൽ ആരോഗ്യം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. പൊതുവേ ശരീരത്തിന്റെ പ്രതിരോധശേഷി കുറഞ്ഞിരിയ്ക്കുന്ന കാലമാണ് മഴക്കാലം. 

പെട്ടെന്ന് അസുഖങ്ങള്‍ വരാനുള്ള സാധ്യതയുണ്ട്. അതിനാൽ ശരീരത്തിന് രോഗപ്രതിരോധശേഷി നല്‍കുന്ന വിധത്തിലെ ഭക്ഷണങ്ങള്‍ കഴിക്കേണ്ടതാണ്. പണ്ടു മുതല്‍ തന്നെ കര്‍ക്കിടക മാസത്തില്‍ മരുന്നും മരുന്നു കഞ്ഞിയും എല്ലാം പിന്‍തുടര്‍ന്ന് വരുന്ന ആരോഗ്യചിട്ട നമുക്കുണ്ട്. കര്‍ക്കിടക മാസത്തില്‍ ഔഷധ ഗുണമുള്ള ചില കൂട്ടുകള്‍ പരീക്ഷിയ്ക്കുന്നത് ഏറെ ഗുണം നല്‍കും. ഇതില്‍ ഒന്നാണ് ഉലുവ. ഇതിനൊപ്പം ശര്‍ക്കര കൂടി ചേര്‍ത്താൽ ഗുണമേറെയാണ്.

ഉലുവ

ഉലുവക്കഞ്ഞി കര്‍ക്കിടക മാസത്തില്‍ കഴിയ്ക്കുന്നവരുണ്ട്. ഇതു പോലെ ഇത് മരുന്നു രൂപത്തില്‍ ഉലുവ ഉണ്ടയായി കഴിയ്ക്കുന്നവരുമുണ്ട്. ഇതില്‍ പല മരുന്നുകളും ചേര്‍ക്കും. ആയുര്‍വേദം അനുശാസിയ്ക്കുന്ന മരുന്നുകള്‍. കര്‍ക്കിടത്തിലെ പ്രധാന ഭക്ഷണമായി ഉലുവ മാറിയതില്‍ കാര്യവുമുണ്ട്. ഏറെ ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് ഉലുവ. പ്രമേഹം, കൊളസ്‌ട്രോള്‍ രോഗങ്ങള്‍ക്ക് ഏറെ ഉത്തമമാണ്. മുടിയ്ക്കും ചര്‍മത്തിനും എല്ലാം ഗുണകരം. സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന്‍ ഇതില്‍ ധാരാളം അടങ്ങിയിട്ടുമുണ്ട്. അയേണ്‍ സമ്പുഷ്ടമാണിത്. ശരീരത്തിന് പ്രതിരോധം നല്‍കുന്ന നല്ലൊന്നാന്തരം മരുന്നാണ് ഉലുവ.

ഉലുവയ്‌ക്കൊപ്പം ശര്‍ക്കര

ഉലുവയ്‌ക്കൊപ്പം ശര്‍ക്കര ചേര്‍ത്ത് കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. ശര്‍ക്കര തണുപ്പു കാലത്ത് ശരീരത്തിന് ചൂടു നല്‍കാന്‍ നല്ലതാണ്. ഇതില്‍ അയേണ്‍ ധാരാളമുണ്ട്. ശരീരത്തിന്

തണുപ്പുകാലത്ത് കഴിക്കാൻ ഏറ്റവും ഉചിതമായ ഭക്ഷ്യപദാർത്ഥമാണ് ശർക്കര. ഇവയ്ക്ക് ആരോഗ്യപരമായ നിരവധി ഗുണങ്ങളും ഉണ്ട്. ഇരുമ്പ്, വിറ്റാമിൻ സി, പ്രോട്ടീൻ, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ കൊണ്ട് സമ്പന്നമായ ശർക്കര ഓരോ വ്യക്തിയും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ്, പ്രത്യേകിച്ച് അന്തരീക്ഷ താപനില കുറയുന്ന സമയത്ത്. ശൈത്യകാലം, ആസ്ത്മ, അലർജി, ജലദോഷം, പനി തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാം. ശർക്കര നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, തൊണ്ടയിലെ പ്രശ്നങ്ങൾ, ദഹന പ്രശ്നങ്ങൾ എന്നിവ കുറയ്ക്കുന്നതിനും സഹായിക്കും. മറ്റ് ചില ഗുണകരമായ ഭക്ഷ്യ വസ്തുക്കളുമായി ചേർക്കുമ്പോൾ ശർക്കര അതിന്റെ ഫലപ്രാപ്തി മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു.

ഇവ രണ്ടും കൂടി ചേരുമ്പോള്‍

ഇവ രണ്ടും കൂടി ചേരുമ്പോള്‍ ഏറെ ഗുണം ലഭിയ്ക്കും. ആരോഗ്യവും ചര്‍മാരോഗ്യവും മുടിയുടെ ആരോഗ്യവമെല്ലാം പ്രധാനമായി ലഭിയ്ക്കുന്നു. വയറിന്റെ ആരോഗ്യത്തിന് ഇത് നല്ലതാണ്. വിളര്‍ച്ച പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഏറെ നല്ലതാണിത്. ശരീരത്തിന് ആവശ്യമായ പല വൈറ്റമിനുകളും പോഷകങ്ങളും ഇതിലൂടെ ലഭിയ്ക്കും. പോരാത്തതിന് ഉലുവാ സൗന്ദര്യത്തിനും മുടിയ്ക്കുമെല്ലാം നല്ലൊരു മരുന്നാണ്. ശരീരത്തിന് എല്ലാ വിധത്തിലെ ആരോഗ്യവും നല്‍കുന്ന ഒന്നാണിത്. പ്രത്യേകിച്ചും കര്‍ക്കിടക മാസത്തില്‍ ശരീരത്തിന് ബലം നല്‍കുന്ന കൂട്ടാണിത്.

ഇത് പല രൂപത്തിലും

ഇത് പല രൂപത്തിലും ഉണ്ടാക്കാം. ഉലുവാക്കഞ്ഞി തയ്യാറാക്കാം. ഉലുവാ കുതിര്‍ത്ത് വേവിച്ച് ഇതില്‍ ശര്‍ക്ക ചേര്‍ത്ത് മധുരമുള്ള ഉലുവാക്കഞ്ഞി തയ്യാറാക്കാം. ഇതില്‍ വേണമെങ്കില്‍ തേങ്ങയും ചേര്‍ക്കാം. ഇതല്ലാതെ ഉലുവാ പൊടിച്ചത് ശര്‍ക്കരയും മറ്റ് മരുന്നുകളും ചേര്‍ത്ത് ഉണ്ടയായി കഴിയ്ക്കുന്ന ശീലവും പലര്‍ക്കുമുണ്ട്. ഇതെല്ലാം തന്നെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. 

സ്ത്രീകളുടെ ആരോഗ്യത്തിന് ഇതേറെ ഗുണകരമാണ്. ശരീരത്തിന് ചൂടു നല്‍കുന്ന, ദഹനം നല്ലതുപോലെ സുഗമമാക്കുന്ന ഒന്നാണിത്.

English Summary: Fenugreek-Jaggery Laddu for good health during karkkidaka month
Published on: 19 July 2021, 08:42 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now