1. Health & Herbs

മധുരത്തിന്റെ രോഗത്തിൽ നിന്ന് മധുരത്തിന്റെ ലോകത്തേക്ക്

രാവിലെ എഴുന്നേറ്റാൽ ഒരു ചായ കുടിക്കാത്തവരായി ആരുമുണ്ടാകില്ല. പ്രഭാതത്തിലെ ആദ്യത്തെ ചായ പ്രമേഹരോഗികൾ പോലും കുറച്ചെങ്കിലും

Rajendra Kumar

രാവിലെ എഴുന്നേറ്റാൽ ഒരു ചായ കുടിക്കാത്തവരായി ആരുമുണ്ടാകില്ല. പ്രഭാതത്തിലെ ആദ്യത്തെ ചായ പ്രമേഹരോഗികൾ പോലും  കുറച്ചെങ്കിലും മധുരം ഇട്ടായിരിക്കും ഉപയോഗിക്കുന്നത്. അതുപോലെ നിങ്ങളിൽ നൂറിൽ 99 പേരും മധുരം കിട്ടാൻ പഞ്ചസാര ഉപയോഗിക്കുന്നവരായിരിക്കും. രക്തത്തിലെ ഗ്ലൂക്കോസ് ലെവൽ കൂട്ടാൻ പഞ്ചസാര കാരണമാകും എന്ന് അറിഞ്ഞു തന്നെയാണ് മിക്കവരും ചായയിൽ പഞ്ചസാര ഉപയോഗിക്കുന്നത് എന്നും നമുക്കറിയാം. എന്നാൽ ഒന്നു മാറി ചിന്തിക്കുന്നതിൽ എന്താണ് തെറ്റ്? ഒരു ചെയ്ഞ്ചിന് വേണ്ടി പറയുന്നതല്ല. വളരെയധികം പോഷകഗുണങ്ങളും ആരോഗ്യഗുണങ്ങളുമുള്ള ശർക്കര കിട്ടാനുള്ളപ്പോൾ എന്തിനാണ് പഞ്ചസാര എന്ന വിഷം മധുരം കിട്ടാൻ വേണ്ടി ഉപയോഗിക്കുന്നത് എന്നാണ് ചോദിക്കുന്നത്.

കരിമ്പിൽ നിന്നാണ് പ്രധാനമായും ശർക്കര ഉൽപാദിപ്പിക്കുന്നത്. അസംസ്കൃതമായ കരിമ്പ് തിളപ്പിച് കട്ടിയാക്കി എടുക്കുന്നതാണ് ശർക്കര. പഞ്ചസാര ആകട്ടെ കരിമ്പ് റിഫൈൻ ചെയ്ത് എടുക്കുന്നതാണ്. ശർക്കര പ്രകൃതിദത്തമായ ഒരു  ഭക്ഷണപദാർത്ഥമായി  പറയാവുന്നതാണ്.

 

 മഗ്നീഷ്യം ഫോസ്ഫറസ് പൊട്ടാസ്യം അയൺ  തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും ശർക്കരയിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിൽ ഊർജ്ജം നിലനിർത്താൻ ശർക്കരയ്ക്ക് സാധിക്കും. ശൈത്യകാലത്ത് ഇത് ശരീരത്തിലെ ചൂട് നിലനിർത്തുന്നു. ദഹനത്തിനും ശരീരം ശുദ്ധീകരിക്കാനും ശർക്കര ഉപയോഗിക്കുന്നത് നല്ലതാണ്.

വിളർച്ച മാറ്റി ശരീരം പുഷ്ടിപ്പെടുത്താൻ  ശർക്കര കഴിക്കുന്നത് നല്ലതാണ്. അയൺ ധാരാളമടങ്ങിയ ഭക്ഷ്യ വസ്തുവാണ് ശർക്കര. ഹീമോഗ്ലോബിൻ  വർദ്ധിക്കാൻ ശർക്കരയുടെ ഉപയോഗം ശീലമാക്കേണ്ടതുണ്ട്.

 

ശർക്കരയിട്ട ചായയിൽ ഇഞ്ചിനീര്  ചേർത്ത് കുടിച്ചാൽ ചുമ അലർജി എന്നിവയ്ക്ക് ശമനം കിട്ടും. ശരീരത്തിന്റെ പ്രതിരോധ ശേഷിക്ക് ശർക്കര കഴിക്കുന്നത് ഉത്തമമാണ്.

ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളാൻ  ശർക്കരയ്ക്ക് കഴിയും. ചർമ്മകാന്തിക്കും ശർക്കര ഉപയോഗിക്കുന്നത് പതിവാണ്.

 

ശരീരത്തിലെ കൊഴുപ്പ് ഉരുക്കി കളയാൻ  ശർക്കര ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആവശ്യമാണ്. അതുകൊണ്ടുതന്നെ  ശരീരഭാരം കുറയ്ക്കുന്നതിൽ ശർക്കരയ്ക്ക് നല്ല പങ്കുണ്ട്. വിഷമയമായ വസ്തുക്കളെ പുറംതള്ളാൻ ശർക്കര കഴിയും എന്ന് നേരത്തെ പറഞ്ഞുവല്ലോ. കരളിനെ ശുദ്ധീകരിക്കാനും ശർക്കരയ്ക്ക് കഴി യും.

 

പ്രായത്തെ പിടിച്ചുനിർത്താൻ  സഹായിക്കുന്ന സിങ്ക് സെലേനിയം തുടങ്ങിയ ധാതുക്കൾ ശർക്കരയിൽ അടങ്ങിയിട്ടുണ്ട് എത്രപേർക്കറിയാം. അതുപോലെ അണുബാധയെ തടയാനും ശർക്കരയ്ക്ക് ശേഷിയുണ്ട്.

English Summary: Jaggery is better than sugar

Like this article?

Hey! I am Rajendra Kumar. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds