Updated on: 13 April, 2021 1:00 PM IST
മത്സ്യങ്ങൾ കഴിക്കാം ഹൃദ്രോഗസാധ്യത കുറയ്ക്കാം

ലോകജനസംഖ്യയിൽ 90% പേരും മത്സ്യം ഇഷ്ടപ്പെടുന്നു. മലയാളികളുടെയും ഇഷ്ട ഭോജ്യങ്ങളിൽ മത്സ്യം പ്രധാന വസ്തു ആയി തീർന്നിരിക്കുന്നു. ഇന്ന് പോഷകാഹാര വിദഗ്ധർ എല്ലാം ഒരുപോലെ മത്സ്യത്തെ പ്രകൃതിയായുള്ള പോഷകാംശങ്ങളുടെ അക്ഷയനിധിയായി കരുതുന്നു. ഭക്ഷ്യ വസ്തു എന്ന നിലയിൽ മത്സ്യത്തിന് ഗുണങ്ങൾ അനവധിയാണ്. ശരീരത്തിൽ പുതിയ ടിഷ്യുകൾ ഉണ്ടാവുകയും.

പഴയ ടിഷ്യുകളുടെ കേടുപാട് തീർക്കുകയും രക്തത്തെ പുനരുജ്ജീവിപ്പിക്കുകയും രോഗങ്ങൾക്കെതിരെ പ്രതിരോധശേഷി വളർത്തുകയും ചെയ്യുന്ന ഭക്ഷ്യവസ്തുവാണ് മത്സ്യം. ഗോ മാംസത്തിൽ ഉള്ളതുപോലെ ധാരാളം ലോഹാംശം മത്സ്യത്തിൽ ഉണ്ട്. ടിഷു കളും അസ്ഥികളും രക്തവും നിർമ്മിക്കുന്നതിന് ലോഹം അത്യാവശ്യമാണ്. മത്സ്യത്തിൽ അടങ്ങിയിരിക്കുന്ന മാംസ്യകം മുട്ട, ഇറച്ചി, പാൽ എന്നിവയിലുള്ള മാംസ്യകത്തിനേക്കാൾ മെച്ചപ്പെട്ടതാണ്.

ധാരാളം കാൽസ്യം അടങ്ങിയിരിക്കുന്ന ഭക്ഷ്യവസ്തുവാണ് മത്സ്യം. ഇത് എല്ലുകളുടെയും പല്ലുകളുടെയും വളർച്ചയ്ക്ക് ഏറെ ഗുണം ചെയ്യുന്നു. എളുപ്പത്തിൽ ദഹനം ഉണ്ടാക്കുകയും ചെയ്യുന്നു. മത്സ്യത്തിലെ കൊഴുപ്പ് കൊളസ്ട്രോൾ വർധിപ്പിക്കാതെ തരത്തിലുള്ളതാണ്. അതുകൊണ്ടുതന്നെ ഹൃദ്രോഗികൾക്ക് നിർഭയം മത്സ്യം കഴിക്കാം. മത്സ്യം ധാരാളമായി കഴിക്കുന്നവർക്ക് രക്തധമനികൾ കട്ടപിടിക്കുക എന്ന അവസ്ഥ കുറയുന്നതായി ഗവേഷണത്തിൽ കണ്ടെത്തിയിരിക്കുന്നു.

മത്തി, അയല തുടങ്ങിയ മത്സ്യങ്ങളിൽ അടങ്ങിയിരിക്കുന്ന പോഷകഘടകങ്ങൾ ഹൃദ്രോഗസാധ്യത ഇല്ലാതാക്കുന്നു. രക്തസമ്മർദ്ദം കുറയ്ക്കുവാനും മസ്തിഷ്ക കോശങ്ങളുടെ ആരോഗ്യത്തിനും ഇത് ഗുണം ചെയ്യും. കടൽ മത്സ്യങ്ങളിൽ അയഡിൻ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് തൈറോയ്ഡ് പ്രശ്നമുള്ളവർക്ക് കഴിക്കുവാൻ ഉത്തമമാണ്. അയില,ചാള, സ്രാവ് തുടങ്ങിയ കടൽ മത്സ്യങ്ങളിൽ ധാരാളം എ,ഡി ജീവകങ്ങൾ അടങ്ങിയിരിക്കുന്നു.

90% of the world's population loves fish. Fish has become an important ingredient in the delicacies of Malayalees as well. Today, nutritionists consider fish to be an inexhaustible source of natural nutrients. As a food item, fish has many benefits. Fish is a food that builds new tissues in the body, repairs old tissues, rejuvenates the blood and builds immunity against diseases. Fish contains as much metal as beef. Metal is essential for building tissues, bones and blood. The meat in fish is better than the meat in eggs, meat and milk. Fish is a rich source of calcium. It is very beneficial for the growth of bones and teeth. And makes it easier to digest. Fish fat is kind of without raising cholesterol. Therefore, heart patients can eat fish without fear. Research has shown that people who eat a lot of fish have a lower risk of developing blood clots.

ചെറുതരം മത്സ്യങ്ങൾ കൊഴുപ്പു കൂടാതെ പാകംചെയ്ത ഉപയോഗിച്ചാൽ ശരീരം നല്ലവണ്ണം വരുന്നതാണ്. പക്ഷേ ധാരാളമായി എണ്ണ ചേർത്ത് ഉപയോഗിച്ചാൽ ശരീരം തടിക്കുകയും ചെയ്യും.

English Summary: Fish has become an important ingredient in the delicacies of Malayalees as well Eating fish like herring and oysters can reduce the risk of heart disease
Published on: 13 April 2021, 09:05 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now