മഴക്കാലത്ത് പൊതുവെ പകർച്ചവ്യാധികളും മറ്റു രോഗങ്ങളും എളുപ്പത്തിൽ വരാൻ സാധ്യതയുള്ളതിനാൽ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതും ദഹന പ്രശ്‌നങ്ങള്‍ വരാതിരിക്കാനും സഹായിക്കുന്ന ലഘുവായ ഭക്ഷണങ്ങൾ വേണം കഴിക്കാൻ. മഴക്കാലത്ത് കഴിക്കാൻ സാധിക്കുന്ന ചില ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം:
- മഴക്കാലത്ത് കഴിക്കാൻ കൊള്ളാവുന്ന ഏറ്റവും നല്ല ഭക്ഷണങ്ങൾ പച്ചക്കറിയും പഴങ്ങളും തന്നെയാണ്. പഴങ്ങൾ പ്രത്യേകിച്ച് വിറ്റമിന്‍ സി അടങ്ങിയ ഓറഞ്ച്, കിവി, ബെറീസ് എന്നിവ കഴിക്കുന്നത് രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. പാവയ്ക്ക, കുമ്പളങ്ങ, ഇലക്കറികള്‍ എന്നിവയെല്ലാം ആഹാരത്തില്‍ ഉൾപ്പെടുത്താം. ബീറ്റ്‌റൂട്ട്, ക്യാരറ്റ് എന്നിവയും നല്ലതാണ്.
ബന്ധപ്പെട്ട വാർത്തകൾ: ബീറ്റ്റൂട്ടിന്റെ അത്ഭുതകരമായ ഗുണങ്ങൾ എന്തൊക്കെയാണ്? അറിയാം
- തുളസി, നാരങ്ങ നീര് എന്നിവ ചേർത്തുണ്ടാക്കുന്ന ഹെര്‍ബല്‍ ടീ നമുക്ക് വീട്ടില്‍ തന്നെ ഉണ്ടാക്കാം. ഇതിന് നിരവധി ആരോഗ്യ ഗുണങ്ങളാനല്ലത്. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. പല വിധത്തിലുള്ള ചേരുവകള്‍ ചേര്‍ത്ത് ഹെര്‍ബല്‍ ടീ തയ്യാറാക്കാവുന്നതാണ്. തുളസി മാത്രം ഇട്ട് ഹെര്‍ബല്‍ ടീ തയ്യാറാക്കാം, കറുവാപ്പട്ട ചേര്‍ക്കുന്നവരുമുണ്ട്. ഇഞ്ചിയും ഏലക്കായ, കുരുമുളകും എന്നിവയെ കൊണ്ടും ഹെർബൽ ടീ ഉണ്ടാക്കാം. ശംഖുപുഷ്പം ചേര്‍ത്തും ചായ തയ്യാറാക്കാം. ഇതെല്ലം രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാൻ സഹായിക്കുന്നു.
- മഴക്കാലത്ത് മിതമായ അളവിൽ തൈര്, മോര് എന്നിവ കഴിക്കുന്നത് നല്ലതാണ്.
- ശരീരത്തിനാവശ്യമായ അളവില്‍ വെള്ളം അനിവാര്യമാണ്. തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നതാണ് ഏറ്റവും നല്ലത്. ശരീരത്തില്‍ രോഗപ്രതിരോധശേഷി നിലനിര്‍ത്തണമെങ്കില്‍ വെള്ളം സ്ഥിരമായി നല്ല അളവില്‍ തന്നെ കുടിക്കണം.
- മഴക്കാലത്ത് ലഘുവായ ഭക്ഷ്യങ്ങളാണല്ലോ നല്ലത്. അതിനാൽ മഴക്കാലത്ത് കഴിക്കാൻ പറ്റിയ ഒരു ആഹാരമാണ് സൂപ്പ്. നിങ്ങള്‍ക്ക് ഇഷ്ടമുള്ള ആഹാരസാധനങ്ങള്‍ ചേര്‍ത്ത് സൂപ്പ് തയ്യാറാക്കാവുന്നതാണ്. സൂപ്പ് ശരീരത്തിന് ചൂട് നല്‍കുകയും, അതുപോലെ, ദഹനം കൃത്യമായി നടക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു.