Updated on: 11 July, 2023 1:01 PM IST
Eat this foods to improved skin

നമ്മുടെ ചർമ്മത്തിന്റെ ആരോഗ്യം പൂർണമായും നമ്മൾ കഴിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു. ചർമ്മത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്, ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ചർമത്തെ മെച്ചപ്പെടുത്തുന്നു. 

ചർമ്മത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ:

1. ഈന്തപ്പഴം:

ആന്റിഓക്‌സിഡന്റുകളാലും, വിറ്റാമിൻ എയും അടങ്ങിയ ഈന്തപ്പഴം നമ്മുടെ ചർമ്മത്തെ സ്വാഭാവികമായും ആരോഗ്യകരമായും തിളങ്ങാൻ സഹായിക്കുന്നു. ഈന്തപ്പഴത്തിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്താനും, ചർമ്മം തൂങ്ങിക്കിടക്കുന്ന പ്രശ്നത്തെ ചെറുക്കാനും സഹായിക്കുന്നു. ഇതുകൂടാതെ, ഇവയ്ക്ക് ആന്റി-ഏജിംഗ് പ്രോപ്പർട്ടികളുണ്ട്. അതിനാൽ ഇത് ചർമത്തിൽ ചുളിവുകളും നേർത്ത വരകളും വരാതെ സംരക്ഷിക്കുന്നു. ഭക്ഷണത്തിൽ ഈന്തപ്പഴം ഉൾപ്പെടുത്തുന്നത് ചർമത്തിന് നല്ലതാണ്. 

2. ബദാം:

ബദാം വിറ്റാമിൻ ഇ യുടെ വളരെ സമ്പന്നമായ ഉറവിടമാണ്. ദിവസവും കുറച്ച് ബദാം കഴിക്കുന്നത് ചർമ്മത്തെ മൃദുലമാക്കാൻ സഹായിക്കുന്നു. ബദാം പ്രകൃതിദത്തമായ ഒരു മോയ്സ്ചറൈസർ കൂടിയാണ്. വരണ്ട ചർമ്മമുണ്ടെങ്കിൽ, ജലാംശം നൽകുന്ന ഫേസ് പായ്ക്ക് ആയി ബദാം അരച്ച് പേസ്റ്റ് ആക്കി മുഖത്തു പുരട്ടാൻ ശ്രമിക്കുക. ബദാം ഓയിൽ ഉപയോഗിച്ച് ചർമം മസാജ് ചെയുന്നതും, ഈർപ്പമുള്ളതും തിളങ്ങുന്നതുമായ ചർമം ലഭിക്കാൻ സഹായിക്കുന്നു.

3. ഗ്രീൻ ടീ:

ശരീരഭാരം കുറയ്ക്കാനും നല്ല ആരോഗ്യത്തിനും ഗ്രീൻ ടീ കുടിക്കുന്നത് വളരെ നല്ലതാണ്. ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ ഗ്രീൻ ടീ ചർമത്തെ പ്രായമാകുന്നത് തടയാനും, ചർമത്തെ ചെറുപ്പവും തിളക്കമുളളതാക്കി നിലനിർത്താനും സഹായിക്കുന്നു. കൂടാതെ, ഇത് കുടിക്കുന്നത് നമ്മുടെ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുന്നതിന് സഹായിക്കുന്നു, അതിനാൽ ഇത് കുടിക്കുന്നത് മുഖക്കുരു ഭേദമാക്കുകയും, ചർമത്തെ വൃത്തിയുള്ളതും മുഖക്കുരുവില്ലാത്തതുമായി നിലനിർത്തുന്നതിന് സഹായിക്കുന്നു. ഗ്രീൻ ടീ കുടിക്കുന്നതിനൊപ്പം ഫേസ് പാക്ക് ആയും ഗ്രീൻ ടീ ചർമ്മത്തിൽ പുരട്ടാവുന്നതാണ്. കണ്ണിന് താഴെയുള്ള കറുപ്പും വീക്കവും മാറാൻ തണുത്തതും ഉപയോഗിച്ചതുമായ ഗ്രീൻ ടീ ബാഗുകൾ കണ്പോളകളിൽ 10-15 മിനിറ്റ് വയ്ക്കുക. എല്ലാ ദിവസവും ഇത് ചെയ്യുന്നത് മികച്ച ഫലങ്ങൾ നൽകുന്നു.

4. വാഴപ്പഴം:

വർഷം മുഴുവനും എളുപ്പത്തിൽ ലഭ്യമാകുന്ന പഴമാണ് വാഴപ്പഴം. ഇതിൽ ചർമത്തിന് ആവശ്യമായ പോഷകങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട്. വാഴപ്പഴത്തിൽ ആന്റിഓക്‌സിഡന്റുകളും മാംഗനീസും ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് അകാല വാർദ്ധക്യം തടയുകയും, ചർമ്മത്തെ യുവത്വത്തോടെ നിലനിർത്തുകയും ചെയ്യുന്നു. ദിവസവും ഒരു വാഴപ്പഴം കഴിക്കുന്നത്, ചർമത്തെ ഈർപ്പമുള്ളതാക്കുകയും വരൾച്ച തടയുകയും ചെയ്യുന്നു.

5. ഉണക്കമുന്തിരി:

ഈ ചെറിയ ഉണക്കമുന്തിരി കഴിക്കുന്നത് ചർമ്മത്തിന് ധാരാളം ഗുണങ്ങൾ നൽകുന്നു. ദിവസവും കുറച്ച് ഉണക്കമുന്തിരി കഴിക്കുന്നത് യുവത്വവും തിളക്കവും ആരോഗ്യമുള്ളതുമായ ചർമ്മം നൽകുന്നു. ഉണക്കമുന്തിരിയിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് ചർമത്തെ പുനരുജ്ജീവിപ്പിക്കുകയും, കേടുപാടുകൾ ഒഴിവാക്കുകയും ചെയ്യുന്നു. ഉണക്കമുന്തിരി രക്തത്തെ ശുദ്ധീകരിക്കുന്നു, അതിനാൽ മുഖക്കുരുവിനെ അകറ്റുന്നു. ആരോഗ്യമുള്ള ചർമ്മം ലഭിക്കാൻ സഹായിക്കുന്ന വിവിധ ഭക്ഷണങ്ങളിൽ ചിലത് മാത്രമാണിത്. ഇവയ്‌ക്കെല്ലാം പുറമെ ദിവസവും 8 മുതൽ 10 ഗ്ലാസ് വരെ വെള്ളം കുടിക്കുന്നത് ആരോഗ്യമുള്ള ചർമ്മത്തിന് അത്യന്താപേക്ഷിതമാണ്. വെള്ളം മാലിന്യങ്ങളെ പുറന്തള്ളുകയും ചർമ്മത്തെ ശുദ്ധവും ജലാംശവുമുള്ളതായി നിലനിർത്തുകയും ചെയ്യുന്നു.

ബന്ധപ്പെട്ട വാർത്തകൾ: മഴക്കാലത്ത് കഴിക്കാൻ അനുയോജ്യമായ സുരക്ഷിത ഭക്ഷണങ്ങൾ! 

Pic Courtesy: Pexels.com

English Summary: Foods for clear skin: Eat this foods to improved skin
Published on: 11 July 2023, 12:31 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now