1. Health & Herbs

മഴക്കാലത്ത് കഴിക്കാൻ അനുയോജ്യമായ സുരക്ഷിത ഭക്ഷണങ്ങൾ!

മൺസൂൺ തുടങ്ങിയിരിക്കുന്നു. കൊടും ചൂടിൽ നിന്ന് സുഖകരവും ഉന്മേഷദായകവുമായ മഴക്കാലത്തേക്കുള്ള മാറ്റം തീർച്ചയായും ആശ്വാസകരമാണ്. പക്ഷേ, മഴയോടൊപ്പം ചില ആരോഗ്യപ്രശ്‌നങ്ങളും പടർന്ന് പിടിക്കുന്ന സമയമാണിത്.

Raveena M Prakash
Best Foods to eat in Monsoon
Best Foods to eat in Monsoon

മൺസൂൺ തുടങ്ങിയിരിക്കുന്നു. കൊടും ചൂടിൽ നിന്ന് സുഖകരവും ഉന്മേഷദായകവുമായ മഴക്കാലത്തേക്കുള്ള മാറ്റം തീർച്ചയായും ആശ്വാസകരമാണ്. പക്ഷേ, മഴയോടൊപ്പം ചില ആരോഗ്യപ്രശ്‌നങ്ങളും പടർന്ന് പിടിക്കുന്ന സമയമാണിത്. ഭക്ഷ്യവിഷബാധ, വയറിളക്കം, അണുബാധകൾ, ജലദോഷം, പനി തുടങ്ങി പല ആരോഗ്യപ്രശ്നങ്ങളും ഈ സീസണിൽ വർദ്ധിക്കും. മഴക്കാലത്ത് കഴിക്കുന്ന ഭക്ഷണം പോഷകാഹാരവും രോഗ പ്രതിരോധശേഷിയുള്ളതാണ് എന്ന് ഉറപ്പാക്കേണ്ടതാണ്.

ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ പരിപാലിക്കാൻ കഴിയുന്നതെല്ലാം ചെയ്യുക. അതിനാൽ, ശരിയായ ഭക്ഷണം കഴിക്കുക, പോസിറ്റീവ് ആയിരിക്കുക എന്നതാണ് ഏറ്റവും നല്ല മാർഗമെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു.

മഴക്കാലത്ത് രോഗപ്രതിരോധ ശേഷി നിലനിർത്താൻ സഹായിക്കുന്ന ഭക്ഷണങ്ങൾ:

1. മഞ്ഞൾ:

ദൈനംദിന ഭക്ഷണത്തിൽ മഞ്ഞൾപ്പൊടി ചേർക്കുന്നത് രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്നു, മഞ്ഞൾ, ഏത് രൂപത്തിലും, കഴിക്കുന്നത് ആരോഗ്യത്തിന് അത്യുത്തമമാണ്. മഞ്ഞൾ ചേർത്ത പാൽ കിടക്കുന്നതിനു മുന്നേ കുടിക്കുന്നത് നല്ലതാണ്, മഴക്കാലത്ത് മാത്രമല്ല, എല്ലാ സീസണിലും ഇത് ഭക്ഷണത്തിൽ ചേർക്കാം. മഞ്ഞളിന് ആന്റിസെപ്റ്റിക്, ആൻറിവൈറൽ, ആന്റിഫംഗൽ, ആൻറി ബാക്ടീരിയൽ, ആന്റിമൈക്രോബയൽ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തെ പരിപാലിക്കുകയും ചെയ്യുന്നു. മഞ്ഞളിലെ സജീവമായ സംയുക്തമാണ് കുർക്കുമിൻ, ഇത് ആരോഗ്യം നിലനിർത്താനും അണുബാധകളെ ചെറുക്കാനും സഹായിക്കുന്നു.

2.പ്രോബയോട്ടിക്സും പുളിപ്പിച്ച ഭക്ഷണവും

കുടലിന്റെ ആരോഗ്യത്തെ മഴക്കാലത്ത് മെച്ചപ്പെടുത്താൻ കൂടുതൽ പ്രോബയോട്ടിക്സുകളായ തൈര്, മോര്, അച്ചാറിട്ട പച്ചക്കറികൾ തുടങ്ങിയ പുളിപ്പിച്ച ഭക്ഷണങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. കുടലിൽ വസിക്കുന്ന നല്ല ബാക്ടീരിയയാണ് പ്രോബയോട്ടിക്സ്. നമ്മുടെ ശരീരത്തിൽ തഴച്ചുവളരുന്ന രോഗങ്ങളെ ചെറുക്കുന്ന അണുക്കളെയും ചീത്ത ബാക്ടീരിയകളെയും ചെറുക്കാൻ ഈ ബാക്ടീരിയകൾക്ക് കഴിയും.

3. നാരങ്ങ:

നാരങ്ങ ശുദ്ധമായ വിറ്റാമിൻ സിയാണ്, ഇത് കഴിക്കുന്നത് രോഗ പ്രതിരോധശേഷി മികച്ചതാക്കാൻ സഹായിക്കുന്നു. ഇത് അണുബാധകൾക്കെതിരെ പോരാടുന്നതിന് സഹായിക്കുന്നു, അതോടൊപ്പം ദഹനം സുഗമമാക്കുന്നു, എല്ലുകളെ ശക്തിപ്പെടുത്തുന്നു.
മാംസം പോലെ പോഷകഗുണമുള്ളതാണ് ചെറുനാരങ്ങയും. ബയോ ആക്റ്റീവ് സംയുക്തങ്ങളും ഫ്ലേവനോയ്ഡുകളും നിറഞ്ഞ, നാരങ്ങ മൺസൂൺ ഭക്ഷണത്തിലെ ഒരു പ്രധാന ചേരുവയാണ്. 

4. ഇന്ത്യൻ മസാല ചായ:

ഇഞ്ചി, ഗ്രാമ്പൂ, കറുവാപ്പട്ട, ഏലം, തുളസി ഇലകൾ, ഉണക്ക കുരുമുളക് തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളും പാലും ചേർത്ത് തയ്യാറാക്കുന്ന ചായ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഏലക്കയും ഗ്രാമ്പൂയും പല അണുബാധകൾക്കും ഫലപ്രദമായി ഉപയോഗിച്ച് വരുന്നു. കുരുമുളക് ജലദോഷം, പനി തുടങ്ങിയ ലക്ഷണങ്ങളെ തടയുകയും ശമിപ്പിക്കുകയും ചെയ്യുന്നു. കറുവാപ്പട്ട ഔഷധ ഗുണങ്ങളുടേയും വിരുദ്ധ ബാഹ്യാവിഷ്ക്കാര ഗുണങ്ങൾക്കും അറിയപ്പെടുന്നു. 

5. വെളുത്തുള്ളി:

വെളുത്തുള്ളി ജലദോഷത്തിനും പനിയ്ക്കും കാരണമാകുന്ന വൈറസുകളെ ചെറുക്കുകയും, ശരീരത്തിലെ പ്രതിരോധ സംവിധാനത്തിന് ഉത്തേജനം നൽകുകയും ചെയ്യുന്നു. ദിവസവും വെളുത്തുള്ളി കഴിക്കുന്നത് രക്തത്തിലെ ടി-സെല്ലുകളുടെ എണ്ണം വർദ്ധിപ്പിക്കുകയും ജലദോഷം, പനി തുടങ്ങിയ വൈറൽ അണുബാധകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു. വെളുത്തുള്ളിയിലും കാണപ്പെടുന്ന ഒരു സംയുക്തമാണ് അല്ലിൻ. അസംസ്കൃത രൂപത്തിൽ വെളുത്തുള്ളി പൊടിക്കുകയോ കടിക്കുകയോ ചെയ്യുമ്പോൾ, അല്ലിൻ പിന്നെ അല്ലിസിൻ ആയി മാറുന്നു. വെളുത്തുള്ളി പച്ചയായി കഴിച്ചാൽ അതിന്റെ മികച്ച ഗുണങ്ങൾ ലഭിക്കും.

6. ഡ്രൈ ഫ്രൂട്ട്സ്:

ഏത് സീസണിലായാലും ഈന്തപ്പഴം, ബദാം, വാൽനട്ട് എന്നിവ കഴിക്കുന്നത് നല്ലതാണ്. എന്നിരുന്നാലും, ഇത് മൺസൂൺ ഭക്ഷണത്തിൽ ചേർക്കുന്നതിനുള്ള മികച്ച ഗുണം ചെയ്യുന്നു. റൈബോഫ്ലേവിൻ, നിയാസിൻ, വിറ്റാമിൻ ഇ എന്നിവയാൽ സമ്പുഷ്ടമായ ഈ ഭക്ഷ്യവസ്തുക്കൾ, രോഗ പ്രതിരോധശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്നു. കൂടാതെ, വിറ്റാമിൻ ഇ ഒരു ശക്തമായ ആന്റിഓക്‌സിഡന്റാണ്, ഇത് ശരീര കോശങ്ങളെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു. 

7. ഇഞ്ചി:

ആൻറിബയോട്ടിക്, ആന്റിസെപ്റ്റിക്, ആൻറി-ഇൻഫ്ലമേറ്ററി, ആന്റിമൈക്രോബയൽ ഗുണങ്ങളുള്ള ഒരു മികച്ച സസ്യമാണ് ഇഞ്ചി. ആന്റി ഓക്‌സിഡന്റുകളാലും സമ്പുഷ്ടമാണ് ഇഞ്ചി. ജലദോഷത്തിനും ചുമയ്ക്കും തൊണ്ടവേദനയ്ക്കും ശരീരവേദനയ്ക്കും മറ്റുമായി എല്ലാ വീട്ടിലും ഒഴിച്ചുകൂടാനാവാത്ത ഒരു ഔഷധപ്രതിവിധിയാണ് ഇത്. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഇഞ്ചി ഫലപ്രദമാണ്.

ബന്ധപ്പെട്ട വാർത്തകൾ: മഴക്കാലമാണ്, മഴക്കാലത്ത് പകരുന്ന ജലജന്യരോഗങ്ങളെക്കുറിച്ച് അറിയാം... 

Pic Courtesy: Pexels.com

English Summary: Foods to eat in Monsoon; Lets find out more

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds