Updated on: 4 July, 2023 5:57 PM IST
Foods for High blood Pressure

ഉയർന്ന രക്തസമ്മർദ്ദം, ഹൈപ്പർടെൻഷൻ എന്നും അറിയപ്പെടുന്നു, ഉയർന്ന രക്തസമ്മർദ്ദമുള്ള എല്ലാ രോഗികളും ഹൃദയാരോഗ്യകരമായ ഭക്ഷണക്രമം പാലിക്കേണ്ടത് അനിവാര്യമാണ്. മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് രക്തസമ്മർദ്ദം കൂടിയ വ്യക്തികളിൽ ഗുണം ചെയ്യുമെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു.

രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന സൂപ്പർഫുഡുകളെക്കുറിച്ചറിയാം:

1. തൈര്:

രക്തസമ്മർദ്ദം കുറയ്ക്കാൻ തൈര് സഹായിക്കുമെന്ന് അടുത്തിടെ നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നു. ഉയർന്ന കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയാൽ സമൃദ്ധമാണ് തൈര്, ഇത് ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു. മധുരമില്ലാത്തതും പ്രകൃതിദത്തവുമായ തൈരു കഴിക്കുന്നത് ആരോഗ്യത്തിനു ഗുണം ചെയ്യും.

2. കൊഴുപ്പുള്ള മത്സ്യങ്ങൾ:

അയല, മത്തി തുടങ്ങിയ മത്സ്യങ്ങൾ ഒമേഗ-3 ഫാറ്റി ആസിഡുകളുടെ സമ്പുഷ്ടമായതിനാൽ ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുന്നതിന് ഇത് വളരെ നല്ലതാണ്. ഈ ഇനം മത്സ്യങ്ങളിൽ ഹൃദയ-ആരോഗ്യകരമായ കൊഴുപ്പുകൾ കാണുന്നു, ഇത് കഴിക്കുന്നത് വഴി ശരീരത്തിൽ വീക്കവും ചീത്ത കൊളസ്ട്രോളും കുറയ്ക്കാനും, അതോടൊപ്പം രക്തസമ്മർദ്ദത്തിന്റെ അളവ് കുറയ്ക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. മത്സ്യം ഇഷ്ടമല്ലെങ്കിൽ ഇതിനു പകരമായി, വാൽനട്ട്, ഫ്ളാക്സ് സീഡുകൾ, ടോഫു എന്നിവയും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം, ഇവ ഫാറ്റി ആസിഡുകളുടെ വളരെ നല്ല ഉറവിടങ്ങളാണ്.

3. ബീറ്റ്റൂട്ട്

ബീറ്റ്റൂട്ടിൽ ധാരാളമായി നൈട്രേറ്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ രക്തക്കുഴലുകൾ വിശ്രമിക്കാനും, രക്തയോട്ടം മെച്ചപ്പെടുത്തി രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു. അതിനാൽ, ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള ഏറ്റവും മികച്ച സൂപ്പർഫുഡായി ബീറ്റ്റൂട്ട് കണക്കാക്കപ്പെടുന്നു, ഇതിന്റെ വേരു മുതൽ ജ്യൂസ് വരെ വളരെ നല്ലതാണ്.

4. സരസഫലങ്ങൾ(Berries)

ശക്തമായ ആന്റിഓക്‌സിഡന്റായ ആന്തോസയാനിൻ സ്‌ട്രോബെറിയിലും, ബ്ലൂബെറിയിലും ധാരാളമായിടങ്ങിയിട്ടുണ്ട്. ഇത് ഹൈപ്പർടെൻഷൻ ഉള്ളവരിൽ രക്തസമ്മർദ്ദം കുറയുന്നതിന് ഗുണം ചെയ്യുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

5. ഡാർക്ക് ചോക്ലേറ്റ്

ഉയർന്ന രക്തസമ്മർദ്ദമുള്ള ആളുകൾക്കുള്ള മറ്റൊരു ആരോഗ്യകരമായ ഭക്ഷണമാണ് ഡാർക്ക് ചോക്ലേറ്റ്. ഈ ഭക്ഷണക്രമം പാലിക്കുന്നതിനുള്ള ഒരു രുചികരമായ ട്രീറ്റ് എന്ന നിലയിൽ, കുറഞ്ഞത് 70% കൊക്കോ ഉള്ള ഡാർക്ക് ചോക്ലേറ്റ് തിരഞ്ഞെടുത്ത്, ഓരോ ദിവസവും രണ്ട് സ്ക്വയറുകളിൽ ഒന്ന് കഴിക്കുന്നത് നല്ലതാണ്.

6. ഇലക്കറികൾ:

ഇലക്കറികളായ കാബേജ്, ചീര, മറ്റ് ഇലക്കറികൾ എന്നിവയുൾപ്പെടെ ഉയർന്ന നൈട്രേറ്റ് ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ രക്തസമ്മർദ്ദം കുറയ്ക്കുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടിട്ടുണ്ട്. ഇലക്കറികൾ ഉപയോഗിക്കുന്നതിലൂടെ, രക്തസമ്മർദ്ദ നിരക്ക് മിതമായി നിലനിർത്താൻ സാധിക്കുന്നു.

7. ധാന്യങ്ങൾ:

ധാന്യങ്ങളായ ഓട്‌സിലും, ഗോതമ്പിലും മറ്റ് ധാന്യങ്ങളിലും കാണപ്പെടുന്ന ഒരു ഫൈബറാണ് ബീറ്റാ-ഗ്ലൂട്ടൻ, ഇത് സിസ്റ്റോളിക്, ഡയസ്റ്റോളിക് രക്തസമ്മർദ്ദം കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. പ്രഭാതഭക്ഷണത്തിന് മധുരമില്ലാത്ത ഓട്‌സ്, ഉച്ചഭക്ഷണത്തിനായി ധാന്യം കൊണ്ട് ഉണ്ടാക്കിയ ബ്രെഡ്, രാത്രിയിൽ ഒരു സൈഡ് വിഭവമായി ക്വിനോവ എന്നിവയെല്ലാം ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും.

ബന്ധപ്പെട്ട വാർത്തകൾ: പ്രഭാതഭക്ഷണത്തിൽ മുട്ട കഴിച്ചാലുള്ള ഗുണങ്ങൾ !

Pic Courtesy: Pexels.com

English Summary: Foods for high blood pressure, lets find out
Published on: 04 July 2023, 05:37 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now