1. Health & Herbs

രാത്രിയിൽ തൈര് കഴിക്കുന്നത് നല്ലതാണോ? കൂടുതൽ അറിയാം...

തൈരിന് ധാരാളം ഗുണങ്ങളുണ്ട്, പക്ഷേ ആയുർവേദ പ്രകാരം രാത്രിയിൽ തൈര് കഴിക്കരുത്, അതിന്റെ കാരണമറിയാം..തൈര് മധുരവും പുളിയും ഉള്ളതിനാൽ, രാത്രിയിൽ ഇത് കഴിക്കുന്നത് മൂക്കിൽ കഫം രൂപപ്പെടാൻ ഇടയാക്കുന്നു.

Raveena M Prakash
Eating curd at night, is it good or bad?
Eating curd at night, is it good or bad?

തൈരിന് ധാരാളം ഗുണങ്ങളുണ്ട്, പക്ഷേ ആയുർവേദ വിധി പ്രകാരം രാത്രിയിൽ തൈര് കഴിക്കരുത്, അതിന്റെ കാരണമെന്താണെന്നറിയാം...

രാത്രിയിൽ തൈര് കഴിക്കുന്നത് ആയുർവേദം ശുപാർശ ചെയ്യുന്നില്ല, കാരണം ഇത് ശരീരത്തിൽ കഫം രൂപപ്പെടുന്നതിന് കാരണമാകുന്നു. തൈര് മധുരവും പുളിയും ഉള്ളതിനാൽ, രാത്രിയിൽ ഇത് കഴിക്കുന്നത് മൂക്കിൽ കഫം രൂപപ്പെടാൻ ഇടയാക്കുന്നു. സന്ധിവാതം ബാധിച്ചവർ തൈര് ദിവസവും കഴിക്കരുത്, അവർക്ക് ഇത് കഴിക്കാൻ പാടില്ല. തൈര് ഒരു പുളിച്ച ഭക്ഷണമാണ്. ആയുർവേദ പ്രകാരം, പുളിച്ച ഭക്ഷണങ്ങൾ സന്ധി വേദന വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു.

രാത്രിയിൽ തൈര് കഴിച്ചാൽ എന്ത് സംഭവിക്കും?

ദഹനവ്യവസ്ഥ ദുർബലമായ ആളുകൾ രാത്രിയിൽ തൈര് കഴിക്കുന്നത് തീർത്തും ഒഴിവാക്കണം. പതിവായി അസിഡിറ്റി, ദഹനക്കേട് അല്ലെങ്കിൽ ആസിഡ് റിഫ്ലക്സ് എന്നിവയാൽ ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ, ദഹനം മന്ദഗതിയിലാകുമ്പോൾ തൈര് കഴിക്കുന്നത് ഒഴിവാക്കണം, ഇത് സാധാരണയായി രാത്രിയിലാണ് സംഭവിക്കുക. ലാക്ടോസ് അസഹിഷ്ണുതയുള്ള വ്യക്തികൾക്ക് തൈര് ദഹിപ്പിക്കാൻ കഴിയും. കാരണം, പാൽ കഴിക്കുന്നത് അവർക്ക് അല്ലർജി ഉണ്ടാക്കുന്നു. എന്നിരുന്നാലും, ഇവർ തൈര് ഉപഭോഗം പരിമിതപ്പെടുത്തണം. 

തൈര് കഴിക്കുമ്പോൾ കഫം പ്രോത്സാഹിപ്പിക്കുന്നതിനാൽ, ആസ്ത്മ, ചുമ, ജലദോഷം, മറ്റ് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്ക് സാധ്യതയുള്ളവർ രാത്രിയിൽ തൈര് കഴിക്കുന്നത് പൂർണമായും ഒഴിവാക്കണം. പകൽ സമയത്തോ ഉച്ചതിരിഞ്ഞോ തൈര് കഴിക്കുന്നത് നല്ലതാണ്. തൈര് കഴിക്കുന്നത് ചില ആളുകൾക്ക് ദഹനത്തിന് പ്രശനമുണ്ടാക്കുന്നു, ഇത് മലബന്ധത്തിന് കാരണമാകുന്നു. എന്നാൽ, തൈര് അമിതമായ അളവിൽ കഴിക്കുമ്പോൾ മാത്രമേ പ്രശ്നം ഉണ്ടാക്കുകയൊള്ളു.

ബന്ധപ്പെട്ട വാർത്തകൾ: മാതളനാരങ്ങയുടെ ആരോഗ്യഗുണങ്ങൾ അറിയാം...

Pic Courtesy: Pexels.com

English Summary: Eating curd at night, is it good or bad?

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds