ദിവസേന സിട്രസ് പഴങ്ങളും ചീരകളും പോലുള്ള വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ വൈവിധ്യമാർന്ന പോഷകാഹാരങ്ങൾ പതിവായി കഴിക്കുന്നത് ശരീരത്തിൽ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ചില ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിൽ രോഗ പ്രതിരോധശേഷി നിലനിർത്തുന്നതിന് സഹായിക്കുന്നു. ഇങ്ങനെയുള്ള ഭക്ഷണങ്ങളെ ഇമ്മ്യൂണിറ്റി ബൂസ്റ്റിംഗ് ഫുഡ്സ് എന്ന് വിളിക്കുന്നു. ജലദോഷം, പനി, ശരീരത്തിലുണ്ടാവുന്ന മറ്റ് അണുബാധകൾ എന്നിവ തടയാൻ നിത്യനെ കഴിക്കുന്ന ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
ഇമ്മ്യൂണിറ്റി ബൂസ്റ്റിംഗ് ഫുഡ്സ്:
1. സിട്രസ് പഴങ്ങൾ:
മിക്ക ആളുകളും ജലദോഷം പിടിപെട്ടതിന് ശേഷമാണ് വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചു തുടങ്ങുന്നത്, കാരണം ഇത് ശരീരത്തിലെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. വിറ്റാമിൻ സി ശരീരത്തിൽ വെളുത്ത രക്താണുക്കളുടെ ഉൽപ്പാദനം വർദ്ധിപ്പിന്നതിന് പ്രശസ്തമാണ്, ഇത് അണുബാധകളെ ചെറുക്കുന്നതിൽ വളരെ പ്രധാനമാണ്. മിക്ക സിട്രസ് പഴങ്ങളിലും വിറ്റാമിൻ സി ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്.
2. ചുവന്ന ക്യാപ്സികം:
ചുവന്ന ക്യാപ്സികത്തിൽ ഫ്ലോറിഡ ഓറഞ്ചിൽ ഉള്ളതിനേക്കാൾ ഏകദേശം 3 മടങ്ങ് വിറ്റാമിൻ സി (127 മില്ലിഗ്രാം) അടങ്ങിയിട്ടുണ്ട്. അവ ബീറ്റാ കരോട്ടിന്റെ സമ്പന്നമായ ഉറവിടം കൂടിയാണ്. ഇത് കഴിക്കുന്നത് ശരീരത്തിൽ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനു പുറമേ, ആരോഗ്യമുള്ള ചർമ്മം നിലനിർത്താൻ വിറ്റാമിൻ സി സഹായിക്കുന്നു. ശരീരം വിറ്റാമിൻ എ ആയി പരിവർത്തനം ചെയ്യുന്ന ബീറ്റാ കരോട്ടിൻ കണ്ണുകളുടെയും ചർമ്മത്തിന്റെയും ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു.
3. ബ്രോക്കോളി:
ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയതാണ് ബ്രൊക്കോളി. വിറ്റാമിനുകളായ എ, സി, ഇ, ആരോഗ്യകരമായ നാരുകളും, മറ്റ് നിരവധി ആന്റിഓക്‌സിഡന്റുകളും അടങ്ങിയ ബ്രൊക്കോളി കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു. ഭക്ഷണത്തിൽ കൂടുതൽ പോഷകങ്ങൾ നിലനിർത്താനുള്ള ഏറ്റവും നല്ല മാർഗം അവ ആവിയിൽ വേവിക്കുകയോ മൈക്രോവേവ് ചെയ്യുകയോ ആണെന്ന് പഠനങ്ങൾ പറയുന്നു.
4. വെളുത്തുള്ളി:
വെളുത്തുള്ളി ഭക്ഷണത്തിൽ ചേർക്കുന്നത് ഭക്ഷണത്തിന്റെ രുചി കൂട്ടുന്നു, ഔഷധ ആവശ്യങ്ങൾക്കായി വളരെക്കാലമായി ഉപയോഗിച്ച് വരുന്ന ഒരു സുഗന്ധ ദ്രവ്യമാണ് ഇത്. വെളുത്തുള്ളി, രക്തധമനികളുടെ കാഠിന്യം മന്ദഗതിയിലാക്കുന്നു, ഉയർന്ന രക്തസമ്മർദ്ദം ചികിത്സിക്കാൻ വെളുത്തുള്ളി കഴിക്കുന്നവരാണ് നമ്മളിൽ പലരും. വെളുത്തുള്ളിയുടെ രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്ന ഗുണങ്ങൾ, ഇതിലടങ്ങിയ അലിസിൻ പോലുള്ള സൾഫർ അടങ്ങിയ സംയുക്തങ്ങളുടെ സാന്നിധ്യത്തിൽ നിന്നാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
5. ഇഞ്ചി:
നമ്മളിൽ പലരും അസുഖം വന്നതിന് ശേഷം ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ഇഞ്ചി. ഇഞ്ചിയുടെ നീര് കഴിക്കുന്നത് ശരീരത്തിൽ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു, ഇത് തൊണ്ടവേദനയും കോശജ്വലന രോഗങ്ങളും കുറയ്ക്കാൻ സഹായിക്കുന്നു. അതോടൊപ്പം ഓക്കാനം വരുന്നത് തടയാൻ സഹായിക്കുന്നു. ഇഞ്ചിയിൽ അടങ്ങിയ രോഗപ്രതിരോധ ശേഷി ഗുണങ്ങൾ, ശരീരത്തിലെ വിട്ടുമാറാത്ത വേദനയും വീക്കവും കുറയ്ക്കാൻ സാധിക്കും, കൂടാതെ കൊളസ്ട്രോൾ കുറയ്ക്കുന്ന ഗുണങ്ങളും ഇതിലടങ്ങിയിട്ടുണ്ട്.
6. ചീര:
ചീരയിൽ നല്ല അളവിൽ ആന്റിഓക്‌സിഡന്റുകളും ബീറ്റാ കരോട്ടിനും അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു, ഇത് ശരീരത്തിലുണ്ടാവുന്ന അണുബാധകളെ ചെറുക്കാനുള്ള കഴിവ് വർദ്ധിപ്പിക്കുന്നു. ബ്രോക്കോളിയ്ക്ക് സമാനമായി, ചീര കഴിയുന്നത്ര കുറച്ച് വേവിച്ചാൽ ആരോഗ്യകരമാണ് എന്ന് പഠനങ്ങൾ പറയുന്നു. അത് ഭക്ഷണത്തിൽ പോഷകങ്ങൾ നിലനിർത്തുന്നു. എന്നിരുന്നാലും, ലഘുവായി പാകം ചെയുന്നത് വിറ്റാമിൻ എ ആഗിരണം ചെയ്യുന്നത് എളുപ്പമാക്കുകയും, ഓക്സാലിക് ആസിഡിൽ നിന്ന് മറ്റ് പോഷകങ്ങൾ പുറത്തുവിടാൻ അനുവദിക്കുകയും ചെയ്യുന്നു.
7. തൈര്:
തൈര് വൈറ്റമിൻ ഡിയുടെ വളരെ മികച്ച ഉറവിടമാണ് , അതിനാൽ ഈ വിറ്റാമിൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിലെ രോഗ പ്രതിരോധ ശേഷി കൂട്ടുന്നു. വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നു, കൂടാതെ രോഗങ്ങൾക്കെതിരെ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധം വർദ്ധിപ്പിക്കുന്നതിന് തൈര് ഗുണം ചെയ്യുന്നു.
8. ബദാം:
ബദാം പോലെയുള്ള നട്‌സുകളിൽ വിറ്റാമിൻ ധാരാളമായി അടങ്ങിയിട്ടുണ്ട് കൂടാതെ ഇതിൽ ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ഇ ശക്തമായ ഒരു ആന്റിഓക്‌സിഡന്റാണ്, ഇത് ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രധാന ഘടകങ്ങളിലൊന്നാണ്. കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനാണ് വിറ്റാമിൻ ഇ, കൊഴുപ്പിന്റെ സാന്നിധ്യം ശരിയായി ആഗിരണം ചെയാൻ ബദാം പോലുള്ള നട്സ് കഴിക്കുന്നത് സഹായിക്കുന്നു.
9. സൂര്യകാന്തി വിത്തുകൾ:
സൂര്യകാന്തി വിത്തുകളിൽ ഫോസ്ഫറസ്, മഗ്നീഷ്യം, വിറ്റാമിനുകൾ ബി 6, വിറ്റാമിൻ ഇ എന്നിവയുൾപ്പെടെയുള്ള പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനത്തെ നിയന്ത്രിക്കുന്നതിനും. പരിപാലിക്കുന്നതിനും വിറ്റാമിൻ ഇ വളരെ പ്രധാനമാണ്. ഉയർന്ന അളവിൽ വിറ്റാമിൻ ഇ ഉള്ള മറ്റ് ഭക്ഷണങ്ങളിൽ അവോക്കാഡോകളും ഇലക്കറികളും ഉൾപ്പെടുന്നു. സൂര്യകാന്തി വിത്തുകളിൽ സെലിനിയത്തിന്റെ അളവ് കൂടുതലാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഉറക്കമില്ലായ്മയുണ്ടോ? ഈ ഭക്ഷണങ്ങൾ നന്നായി ഉറങ്ങാൻ സഹായിക്കും
Pic Courtesy: Pexels.com