Updated on: 8 December, 2020 8:30 PM IST

ഇന്ത്യയിൽ ഏകദേശം 10 ദശലക്ഷം ആളുകൾക്ക് ഉയർന്ന രക്തസമ്മർദ്ദം ഉണ്ട് എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ ഇവയുടെ അനന്തരഫലങ്ങൾ എന്തൊക്കെയെന്നത് നമ്മളിൽ പലരും പൂർണ്ണമായി മനസിലാക്കാതെയാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. രക്തസമ്മർദ്ദം കൂടുന്നത് നിങ്ങളുടെ രക്തധമനിയുടെ മതിലുകൾക്കെതിരെ രക്തം ചെലുത്തുന്ന ശക്തിയെയും സമ്മർദ്ദത്തെയും സൂചിപ്പിക്കുന്നു. ഉയർന്ന രക്തസമ്മർദ്ദം ചിലപ്പോൾ വർഷങ്ങളോളം കണ്ടുപിടിക്കപ്പെട്ടില്ലെന്ന് വരാം. പക്ഷേ തലവേദന, ശ്വാസം മുട്ടൽ, അല്ലെങ്കിൽ മൂക്കിൽ നിന്ന് ഉണ്ടാകുന്ന ചോര എന്നിങ്ങനെയുള്ള ചില അടയാളങ്ങൾ ഇതിന്റെ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു.

നിങ്ങളുടെ രക്തസമ്മർദ്ദ നില 140/90 ന് മുകളിലാണെന്ന് കണ്ടെത്തിയാൽ നിങ്ങൾക്ക് ഉയർന്ന രക്തസമ്മർദ്ദമുണ്ട് എന്നാണ് അതിനർത്ഥം. ഇത് വളരെക്കാലം തുടരുകയാണെങ്കിൽ, ഇത് ഒടുവിൽ ഹൃദ്രോഗം പോലെയുള്ള ജീവന് ഭീഷണിയാകുന്ന അവസ്ഥയ്ക്കോ അല്ലെങ്കിൽ ഹൃദയാഘാതത്തിനോ കാരണമാകും. അതിനാൽ, ഭാവിയിൽ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാൻ നിങ്ങൾ ഇതിന്റെ നില പതിവായി നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് വളരെ അത്യാവശ്യമാണ്.

അമിത രക്തസമ്മർദ്ദം നിയന്ത്രിക്കാൻ

സത്യത്തിൽ, നിങ്ങളുടെ ഭക്ഷണക്രമം നിയന്ത്രിക്കുന്നത് പോലെ എളുപ്പമാണ് നിങ്ങളുടെ രക്തസമ്മർദ്ദം നിയന്ത്രിക്കുന്നത്! കുറച്ച് കാര്യങ്ങൾ നിർത്തുകയോ ഒഴിവാക്കുകയോ ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുകയും നിങ്ങളുടെ ഹൃദയം ആരോഗ്യകരമായി തുടരുന്നുവെന്നത് ഉറപ്പാക്കുകയും ചെയ്യും. ഉയർന്ന രക്തസമ്മർദ്ദം കൈകാര്യം ചെയ്യുമ്പോൾ ഒരാൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

1. ചാട്ട് മസാല

ചാട്ട് മസാലയും അത് പോലുള്ള മറ്റ് മസാലകളും പലപ്പോഴും ഉയർന്ന അളവിൽ ഉപ്പ് കലർന്ന ചേരുവകളാണ്. ഉപ്പിലെ സോഡിയം അമിതമാകുന്നത് വൃക്കകളെ ബാധിക്കുകയും ശരീരത്തിൽ വെള്ളം നിലനിർത്താൻ ഇടയാക്കുകയും ചെയ്യും. ഈ അധികമായി സംഭരിച്ച വെള്ളം രക്തസമ്മർദ്ദം ഉയർത്തുകയും വൃക്ക, രക്തധമനികൾ, ഹൃദയം, തലച്ചോറ് എന്നിവയിൽ സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നു.

2. ശീതീകരിച്ച ഭക്ഷണങ്ങൾ

നമ്മളിൽ പലർക്കും, ശീതീകരിച്ച ഭക്ഷണങ്ങൾ ഒരു ബലഹീനതയാണ്. അവ പല രീതിയിൽ എളുപ്പത്തിൽ തയ്യാറാക്കാനും ആസ്വദിക്കാനും വളരെ സൗകര്യപ്രദമാണ്. എന്നിരുന്നാലും, അവ നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും, പ്രത്യേകിച്ചും നിങ്ങൾ ഉയർന്ന രക്തസമ്മർദ്ദം അനുഭവിക്കുകയാണെങ്കിൽ.

3. അച്ചാറുകൾ

അച്ചാറുകൾ വീട്ടിൽ തന്നെ തയ്യാറാക്കിയാലും വളരെ ഉയർന്ന അളവിൽ ഉപ്പ് അടങ്ങിയിട്ടുണ്ടാകാം. അച്ചാറുകൾ കൂടുതൽ നാളുകൾ ഭക്ഷ്യയോഗ്യമാണെന്ന് ഉറപ്പാക്കാൻ ആവശ്യമായ പ്രധാന സംരക്ഷണമാണ് ഉപ്പ്. അതിനാൽ നിങ്ങൾ ഒരു രക്തസമ്മർദ്ദം അനുഭവിക്കുന്ന രോഗിയാണെങ്കിൽ അല്ലെങ്കിൽ വൃക്ക സംബന്ധമായ പ്രശ്‌നങ്ങൾ നേരിടുകയാണെങ്കിൽ അച്ചാറുകൾ ഒഴിവാക്കണമെന്ന് ധാരാളം വിദഗ്ദ്ധർ ഉപദേശിക്കുന്നു.

4. ചുവന്ന മാംസം

ഉയർന്ന രക്തസമ്മർദ്ദം അനുഭവിക്കുന്ന രോഗികൾ ചുവന്ന മാംസം കഴിക്കുന്നത് ഒഴിവാക്കണമെന്നും, കാരണം ഇത് കൊളസ്ട്രോൾ നിറഞ്ഞതാണെന്നും പതിവായി കഴിക്കുന്നത് നിങ്ങളുടെ ഹൃദയത്തിന് ദോഷകരമാണ്.

5. ഉപ്പ് ചേർന്ന നട്ട്സ്

നിങ്ങളുടെ ഭക്ഷണക്രമത്തിൽ നിന്ന് മറ്റ് നട്ട്സുകൾ ഒഴിവാക്കി, ബദാമും, വാൾനട്ടും, ഹേസൽ നട്ടും ഉൾപ്പെടെയുള്ളവ മിതമായ അളവിൽ കഴിക്കുന്നത് നല്ല ആരോഗ്യത്തിന് സഹായിക്കും. എന്നിരുന്നാലും, ഇവയുടെ ഉപ്പും മറ്റ് രുചി വർദ്ധക ചേരുവകളും ചേർന്ന വകഭേദങ്ങളിലെ ഉയർന്ന ഉപ്പിന്റെ അളവ് കണക്കിലെടുക്കുമ്പോൾ അവ പൂർണ്ണമായും ഒഴിവാക്കുക.

ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർക്ക് കഴിക്കാവുന്നത്

ചില ഭക്ഷണങ്ങൾ ഹൃദയത്തിന് ദോഷകരമാകുന്നതു പോലെ, ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്ന മറ്റ് ചില ഭക്ഷണങ്ങളും ഉണ്ട്. അമിത രക്തസമ്മർദ്ദം ഉള്ളവർക്ക് ഈ ഭക്ഷണങ്ങൾ കഴിക്കാം:

1. പൊട്ടാസ്യം, മാംഗനീസ്, ഇരുമ്പ്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളുടെ നല്ല ഉറവിടമായ പച്ചമുളക്, അമിതമായ ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം എന്നിവ നിയന്ത്രിക്കാൻ സഹായിക്കും.

2. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന നൈട്രേറ്റുകൾ അടങ്ങിയ പച്ച ഇലക്കറികൾ.

3. പഴങ്ങൾ, നിങ്ങളുടെ ഹൃദയത്തിന് ഒരു കുഴപ്പവും ഉണ്ടാക്കില്ലെന്നതിനാൽ, അവയുടെ എല്ലാ ആരോഗ്യ ആനുകൂല്യങ്ങളും നേടാനായി ഓരോ ദിവസവും ഇവ കഴിക്കാം. ഫൈബർ, ബീറ്റാ കരോട്ടിൻ എന്നിവയുടെ മികച്ച ഉറവിടമായ മാമ്പഴം കഴിക്കാം.

ഉയർന്ന രക്തസമ്മർദ്ദം സമയബന്ധിതമായി കൈകാര്യം ചെയ്യണം, മാത്രമല്ല ഇത് നിയന്ത്രിക്കുവാൻ നിങ്ങളുടെ ഭക്ഷണക്രമത്തിൽ കുറച്ച് മാറ്റങ്ങൾ വരുത്തുകയും ചെയ്യാം!

English Summary: Foods that people with high blood pressure should and should not eat
Published on: 08 December 2020, 08:18 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now