Updated on: 16 March, 2023 3:58 PM IST
Foods to be eaten during periods to avoid premenstrual syndrome

സ്ത്രീകൾക്ക്, എല്ലാ മാസവും ശരീരത്തിൽ വരുന്ന ഒരു ശാരീരിക പ്രക്രിയയാണ് ആർത്തവം, ആർത്തവ സമയത്തു ഒരുപാട് പ്രശ്നങ്ങൾ സ്ത്രീകൾ അനുഭവിക്കുന്നു. എല്ലാ മാസവും ആർത്തവം സംഭവിക്കുമെങ്കിലും, എല്ലാ സമയത്തും ഇത് സുഗമമായ ഒരു അനുഭവമല്ല. പലർക്കും, ആർത്തവ സമയത്തു കടുത്ത ദേഷ്യം, വിഷാദപരമായ മാനസികാവസ്ഥ, ഇളം സ്തനങ്ങൾ, ഭക്ഷണത്തിനോടുള്ള ആസക്തി, ക്ഷീണം, ക്ഷോഭം, വിഷാദം എന്നിവയുൾപ്പെടെയുള്ള പല ലക്ഷണങ്ങൾ അനുഭവപ്പെടും.

എല്ലാ മാസവും ആർത്തവസമയത്തു, പ്രീമെൻസ്ട്രൽ സിൻഡ്രോം കൊണ്ട് ബുദ്ധിമുട്ടുന്നുവെങ്കിൽ ഇനി മുതൽ ദിനചര്യയിൽ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തി കഴിക്കാൻ ശ്രദ്ധിക്കുക, ഏതെല്ലാം ഭക്ഷണങ്ങളാണ് ഉൾപ്പെടുത്തേണ്ടതെന്ന് അറിയാം.. 

ഭൂരിഭാഗം സ്ത്രീകളും ആർത്തവ സമയത്ത് വയറു വേദന, നടുവേദന, നെഞ്ചുവേദന, കാല് കൈ വേദന കൊണ്ട് ബുദ്ധിമുട്ടുന്നു. ഇത് ദൈനംദിന പ്രവർത്തനങ്ങൾ ചെയ്യാൻ സാധിക്കാതെ വരുന്നു. പ്രീമെൻസ്ട്രൽ സിൻഡ്രോം (PMS) ഇന്ന് ഭൂരിഭാഗം സ്ത്രീകളും നേരിടുന്ന പ്രശ്‌നമാണ്, അത് ശാരീരിക അസ്വസ്ഥതകൾ സൃഷ്ടിക്കുകയും ചെയ്യും. ഇതിന്റെ ലക്ഷണങ്ങളെ നേരിടാൻ നിരവധി മാർഗങ്ങളുണ്ട്. ആർത്തവ സമയത്തു വയറു വേദന, നീർക്കെട്ട്, നെഞ്ചുവേദന എന്നിവ കൈകാര്യം ചെയ്യാൻ താഴെ പറയുന്ന അഞ്ച് ഭക്ഷണങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. 

1) പച്ചക്കറികൾ

ബ്രോക്കോളി, കാബേജ്, കോളിഫ്‌ളവർ തുടങ്ങിയ പച്ചക്കറികളിൽ നാരുകൾ, കാൽസ്യം, പൊട്ടാസ്യം, വിറ്റാമിൻ ബി6 എന്നിവ ധാരാളം അടങ്ങിയിട്ടുണ്ടെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഈ നാരുകൾ അടങ്ങിയ പച്ചക്കറികൾ ആർത്തവ സമയത്തെ വേദന അകറ്റി നിർത്തുന്നു. അതുകൊണ്ട് ഈ പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ മറക്കരുത്.

2) മത്തങ്ങ വിത്തുകൾ(Pumpkin seeds)

മത്തങ്ങ വിത്തുകൾ മഗ്നീഷ്യത്തിന്റെ മികച്ച ഉറവിടമാണെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു. ഈ ധാതു, മാനസികാവസ്ഥ ഉയർത്താനും അനാവശ്യ മൂഡ് സ്വിംഗുകൾ ഇല്ലാതാക്കാനും സഹായിക്കുന്നു. ഇത് ജലാംശം നഷ്ടപ്പെടുന്നത് കുറയ്ക്കുകയും ചെയ്യുന്നു. മത്തങ്ങ വിത്തിൽ സിങ്കും ഒമേഗ 3യും അടങ്ങിയിട്ടുണ്ട്, ഇത് ആർത്തവത്തോടനുബന്ധിച്ചുള്ള വേദന ഒഴിവാക്കാൻ സഹായിക്കും.

3) ബദാം

ബദാമിൽ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഈ ധാതു ശരീരത്തിലെ പേശികളെ വിശ്രമിക്കാൻ സഹായിക്കുന്നു, ഇത് ആത്യന്തികമായി ആർത്തവ വേദന കുറയ്ക്കുന്നു. മഗ്നീഷ്യം നന്നായി ഉറങ്ങാനും സഹായിക്കുന്നു.

4) അജ്‌വെയ്ൻ (കാരം വിത്തുകൾ)

ക്യാരം സീഡുകൾ എന്നറിയപ്പെടുന്ന അജ്‌വെയ്‌ൻ ആർത്തവ വേദനയെ ചെറുക്കാൻ സഹായിക്കും. രണ്ട് ഗ്ലാസ് വെള്ളത്തിൽ ഏകദേശം 2 സ്പൂൺ അജ്‌വെയ്ൻ തിളപ്പിച്ചു, ഇത് ഒരു ഗ്ലാസിൽ സൂക്ഷിക്കാം. ആർത്തവ വേദന അനുഭവപ്പെടുമ്പോഴെല്ലാം, ആ അജ്‌വയ്‌ൻ വെള്ളം ദിവസം മുഴുവൻ കുടിക്കാം. ഇത് വേദന കുറയ്ക്കും.

5) ഉലുവ

ഒരു സ്‌പൂൺ ഉലുവ രാത്രി മുഴുവൻ കുതിർത്ത് പിറ്റേന്ന് രാവിലെ കഴിക്കുക. അതിന്റെ വെള്ളവും കുടിക്കാം. ഇത് ആർത്തവ വേദന, നെഞ്ചുവേദന, വെള്ളം കെട്ടിനിൽക്കൽ എന്നിവ കുറയ്ക്കാൻ സഹായിക്കും.

ബന്ധപ്പെട്ട വാർത്തകൾ: ചൂടിനെ ചെറുക്കാൻ 5 പാനീയങ്ങളെക്കുറിച്ചു പരിചയപ്പെടാം...

English Summary: Foods to be eaten during periods to avoid premenstrual syndrome
Published on: 16 March 2023, 03:11 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now