1. Health & Herbs

ചൂടിനെ ചെറുക്കാൻ 5 പാനീയങ്ങളെക്കുറിച്ചു പരിചയപ്പെടാം...

രാജ്യത്തിന്റെ തലസ്ഥാനമായ ഡൽഹിയിൽ കഴിഞ്ഞ 55 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന താപനിലയാണ് ഫെബ്രുവരിയിൽ രേഖപ്പെടുത്തിയത്. ഉയരുന്ന ചൂടിന്റെ ആഘാതം പരിഹരിക്കുന്നതിനുള്ള ഫലപ്രദമായ മാർഗ്ഗനിർദ്ദേശങ്ങൾക്കൊപ്പം, ഉഷ്‌ണമുള്ള മാസങ്ങളിൽ ശരീരത്തിൽ ജലാംശം നിലനിർത്താൻ സാധിക്കുന്ന കുറച്ചു പാനീയങ്ങളെക്കുറിച്ചു പരിചയപ്പെടാം.

Raveena M Prakash
Summer drinks which helps to cope up with the rising temperature
Summer drinks which helps to cope up with the rising temperature

രാജ്യത്തിന്റെ തലസ്ഥാനമായ ഡൽഹിയിൽ കഴിഞ്ഞ 55 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന താപനിലയാണ് ഫെബ്രുവരിയിൽ രേഖപ്പെടുത്തിയത്. ഉയരുന്ന ചൂടിന്റെ ആഘാതം പരിഹരിക്കുന്നതിനുള്ള ഫലപ്രദമായ മാർഗ്ഗനിർദ്ദേശങ്ങൾക്കൊപ്പം, ഉഷ്‌ണമുള്ള മാസങ്ങളിൽ ശരീരത്തിൽ ജലാംശം നിലനിർത്താൻ സാധിക്കുന്ന കുറച്ചു പാനീയങ്ങളെക്കുറിച്ചു പരിചയപ്പെടാം. വേനൽക്കാലത്തു പച്ചക്കറികളടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതും, ശരീര താപനില കുറയ്ക്കാൻ സഹായിക്കുന്ന പഴങ്ങൾ, പാനീയങ്ങൾ എന്നിവ തിരഞ്ഞെടുക്കുന്നത് ശരീരത്തിന് മികച്ച കരുത്ത് നൽകും.

ഇലക്‌ട്രോലൈറ്റുകളാൽ സമ്പുഷ്ടമായ പാനീയങ്ങൾ ശരീരത്തിൽ ജലാംശം നിലനിർത്താനും, പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു, പ്രത്യേകിച്ചും കഴിഞ്ഞ ഏതാനും ആഴ്ചകളായി രാജ്യത്തു നിരവധി സ്പ്രിംഗ് ഇൻഫ്ലുവൻസ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാനും, ശരീരത്തിലെ ജലാംശം വർദ്ധിപ്പിക്കാനും വേനൽക്കാല സംബന്ധമായ അസുഖങ്ങളിൽ നിന്ന് സ്വയം സംരക്ഷിക്കുന്നതിന്, ഭക്ഷണത്തിൽ ഈ അഞ്ച് കൂളിംഗ് പാനീയങ്ങൾ ഉൾപ്പെടുത്താം.

നാരങ്ങ വെള്ളം

വിറ്റാമിൻ സി പോലുള്ള ആന്റിഓക്‌സിഡന്റുകളാൽ നിറഞ്ഞ നാരങ്ങ വെള്ളം ചൂടുകാലത്ത് ജലാംശം നൽകുന്നതിനുള്ള മികച്ച ഉറവിടമാണ്. ചായ, കാപ്പി തുടങ്ങിയ പാനീയങ്ങൾ നിർജ്ജലീകരണത്തിനും, ശരീരത്തിൽ വീക്കം ഉണ്ടാവുന്നതിനു കാരണമാകുന്നതിനാൽ ചായ, കാപ്പി തുടങ്ങിയ ഒഴിവാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശത്തിൽ പറയുന്നു. ചെറുനാരങ്ങ വെള്ളം ചായ, കാപ്പി തുടങ്ങിയ ചൂടുള്ള പാനീയങ്ങൾക്ക് ഉത്തമമായ ബദലാണ്, കാരണം ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കും.

മോരും വെള്ളം

ശരീരത്തിന് നല്ല ജലാംശം ലഭിക്കുമെന്നതിനാൽ മോര് കഴിക്കുന്നത് വേനൽക്കാലത്തു ഉത്തമമാണ്. ഉയരുന്ന ചൂടിൽ കാർബണേറ്റഡ് ശീതളപാനീയങ്ങൾ കഴിക്കുന്നതിനു പകരം മോര് കുടിക്കാനായി തിരഞ്ഞെടുക്കാം, കാരണം ഇത് ശരീരത്തിലെ ഇലക്ട്രോലൈറ്റുകളെ സന്തുലിതമാക്കാൻ സഹായിക്കും.

കുക്കുമ്പർ- പുതിന പാനീയം

വേനൽക്കാലത്ത് ഉന്മേഷദായകമായി ശരീരത്തെ നിലനിർത്താൻ വേണ്ടി കഴിക്കാൻ പറ്റിയ ഒരു പാനീയമാണ്, കുക്കുമ്പർ, പുതിന ചേർത്തുണ്ടാക്കുന്ന വെള്ളം. ഇത് നിർജ്ജലീകരണത്തെ ചെറുക്കാൻ സഹായിക്കുന്നു. കുക്കുമ്പർ കഷ്ണങ്ങളോടൊപ്പം കുറച്ച് പുതിനയിലയും അരിഞ്ഞത് വെള്ളത്തിൽ ചേർക്കുക, ഉന്മേഷത്തോടൊപ്പം ശ്വാസവായു ശുദ്ധികരിക്കാനും ഇത് സഹായിക്കുന്നു.

ഇളനീർ

വേനൽക്കാലത്ത് കുടിക്കാൻ പറ്റിയ പാനീയങ്ങളിൽ ഒന്നാണ് ഇളനീർ. ശരീരത്തിന് ആവശ്യമായ ഇലക്ട്രോലൈറ്റുകൾ മാത്രമല്ല, ഇത് ശരീരത്തിൽ ജലാംശം നിലനിർത്തുന്നു. എല്ലാ ദിവസവും ഒരു ഗ്ലാസ് ഇളനീർ കുടിക്കുന്നത് ഡോക്ടർസ് ശുപാർശ ചെയ്യുന്നു.

തണ്ണിമത്തൻ ജ്യൂസ്

ശരീരത്തിന്റെ ആരോഗ്യം നിലനിർത്താനും പ്രതിരോധശേഷി വർധിപ്പിക്കാനും രോഗങ്ങളിൽ നിന്ന് സുരക്ഷിതരായിരിക്കാനും, അതോടൊപ്പം ജലാംശം നിലനിർത്താൻ ഭക്ഷണത്തിൽ തണ്ണിമത്തൻ ജ്യൂസ് ഉൾപ്പെടുത്തുന്നത് അനുയോജ്യമാണ്, അതോടൊപ്പം സീസണൽ പഴങ്ങളുടെ ജ്യൂസ് കഴിക്കുന്നത് നല്ലതാണ്.

ബന്ധപ്പെട്ട വാർത്തകൾ: Heat rashes: വേനൽക്കാലത്തു ശരീരത്തിലുണ്ടാവുന്ന തിണർപ്പുകൾ എങ്ങനെ തടയാം?

English Summary: Summer drinks which helps to cope up with the rising temperature

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds