Updated on: 11 July, 2023 5:58 PM IST
Foods which are not good to eat in empty stomach

ഒരു ദിവസത്തിലെ ഏറ്റവും നിർണായകമായ ഭക്ഷണമാണ് പ്രഭാതഭക്ഷണം. രാത്രി മുഴുവൻ നീണ്ടുനിൽക്കുന്ന ഉപവാസത്തെ അവസാനിപ്പിക്കുകയും, ഇത് ബാക്കിയുള്ള മണിക്കൂറുകളിൽ പൂർണ ആരോഗ്യത്തോടെ ഇരിക്കാൻ പ്രഭാതഭക്ഷണം എനർജിയും കരുത്തും നൽകി സഹായിക്കുകയും ചെയുന്നു. അതിനാൽ വെറും വയറ്റിൽ കഴിക്കുന്ന ഭക്ഷണ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടത് വളരെ പ്രധാനമാണ്. 

വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ എന്തൊക്കയാണ്?

ചെറുനാരങ്ങാവെള്ളത്തിൽ തേൻ:

ചെറുനാരങ്ങാവെള്ളത്തിൽ തേൻ കലർത്തി കഴിക്കുന്നത് കൊഴുപ്പ് കത്തിക്കാൻ സഹായിക്കുമെന്ന് വിശ്വസിക്കുന്നതിനാൽ, പലരും ഇത് രാവിലെ വെറും വയറ്റിൽ കഴിക്കുന്ന ഒരു പാനീയമാണ്. ഈ പാനീയം വെറും വയറ്റിൽ കഴിക്കുന്നത് അത്ര ഉത്തമമല്ല. തേനിൽ കലോറി കൂടുതൽ അടങ്ങിയിട്ടുണ്ട്, ഇതിന് പഞ്ചസാരയേക്കാൾ ഗ്ലൈസെമിക് സൂചിക കൂടുതലാണ്. ഇത് വെറും വയറ്റിൽ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്തുന്നു. 

ചായയും കാപ്പിയും:

വെറും വയറ്റിൽ ചായയോ കാപ്പിയോ കഴിക്കുന്നത് ആമാശയത്തിലെ ആസിഡുകളെ ഉത്തേജിപ്പിക്കുന്നു, ഇത് വയറിനെ അസ്വസ്ഥമാക്കുകയും, പിന്നീട് ദഹനപ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. വെറും വയറ്റിൽ ചായ, കാപ്പി തുടങ്ങിയ പാനീയങ്ങൾ കഴിക്കുന്നതിനെ ആരോഗ്യ വിദഗ്ധർ ശുപാർശ ചെയ്യുന്നില്ല, കാരണം ഇത് ഉണരുമ്പോൾ തന്നെ ഒരു വ്യക്തിയിലെ കോർട്ടിസോൾ അഥവാ സ്ട്രെസ് ഹോർമോണിന്റെ അളവ് ഉയർത്തുന്നു, കഫീൻ സ്ട്രെസ് ഹോർമോൺ ഉയർത്താൻ കഴിയും. ഇത് വഴി വ്യക്തികളിൽ കൂടുതൽ സമ്മർദ്ദം ഉണ്ടാക്കുകയും ചെയ്യുന്നു.

പഴങ്ങൾ:

മറ്റ് ഭക്ഷ്യവസ്തുക്കളെ അപേക്ഷിച്ച് പഴങ്ങൾ കഴിക്കുമ്പോൾ ഇത് വളരെ വേഗത്തിൽ ദഹിക്കുന്നു. ഇത് കഴിച്ചു ഒരു മണിക്കൂറിനുള്ളിൽ വിശപ്പുണ്ടാക്കുന്നു. ചില സിട്രസ് പഴങ്ങൾ വെറും വയറ്റിൽ കഴിക്കുന്നത് ചിലരിൽ അസിഡിറ്റിക്ക് കാരണമാകുന്നു.

മധുരമുള്ള പ്രഭാതഭക്ഷണം:

മധുരമുള്ള പ്രഭാതഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയും അത് പെട്ടെന്ന് ഇല്ലാതാവുകയും, പിന്നീട് നിങ്ങളെ കൂടുതൽ വിശപ്പുള്ളതാക്കുകയും ചെയ്യുന്നു. പ്രത്യേകിച്ച് കാർബോഹൈഡ്രേറ്റിനോടുള്ള ആസക്തിയും കുറഞ്ഞ ഊർജ്ജവും ഇതിന്റെ പ്രത്യേകതകളാണ് എന്ന് ആരോഗ്യ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ഇത് കൂടാതെ, കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളായ ഡ്രൈ ഫ്രൂട്ട്സ്, അവോക്കാഡോ, നെയ്യ്, മുതലായവ ഉപയോഗിച്ച് ദിവസം ആരംഭിക്കാൻ പോഷകാഹാര വിദഗ്ദ്ധർ നിർദേശിക്കുന്നു. അതോടൊപ്പം പ്രോട്ടീൻ സമ്പുഷ്ടമായ പ്രഭാതഭക്ഷണം കഴിക്കുന്നത്, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്തുകയും ദിവസം മുഴുവൻ ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കുകയും ചെയ്യുന്നു. പ്രഭാതത്തിലെ പ്രോട്ടീനും കൊഴുപ്പും അടങ്ങിയ ഭക്ഷണം രക്തത്തിലെ പഞ്ചസാരയെ സ്ഥിരപ്പെടുത്താൻ സഹായിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: രക്തസമ്മർദ്ദമുള്ളവർക്ക് കഴിക്കാൻ അനുയോജ്യമായ പ്രഭാതഭക്ഷണങ്ങൾ

Pic Courtesy: Pexels.com

English Summary: Foods which are not good to eat in empty stomach
Published on: 11 July 2023, 05:27 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now