1. Health & Herbs

Hyperthermia: ശരീരത്തിന്റെ ചൂട് കുറയ്ക്കുന്ന ഭക്ഷണങ്ങൾ കഴിച്ച് ഹൈപ്പർതേർമിയ ഒഴിവാക്കാം

ചൂടുകാലത്ത് പുറത്ത് പോകുകയാണെങ്കിൽ നിങ്ങളുടെ ശരീര താപനില നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. ശരീരത്തിന്റെ ഊഷ്മാവ് അനാരോഗ്യകരമായി ഉയരുന്ന അവസ്ഥയാണ് ഹൈപ്പർതേർമിയ.

Raveena M Prakash
Foods helps stabilize body temperature in summer
Foods helps stabilize body temperature in summer

ചൂടുകാലത്ത് പുറത്ത് പോകുകയാണെങ്കിൽ നിങ്ങളുടെ ശരീര താപനില നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. ശരീരത്തിന്റെ ഊഷ്മാവ് അനാരോഗ്യകരമായി ഉയരുന്ന അവസ്ഥയാണ് ഹൈപ്പർതേർമിയ. സൂര്യപ്രകാശം ഏൽക്കുന്നതും, ചൂടേറിയ കാലാവസ്ഥയും കാരണം വ്യക്തികളിൽ ഹൈപ്പർതേർമിയ ഉണ്ടാകാനിടയാക്കും. വ്യക്തികളിൽ നിർജ്ജലീകരണം സംഭവിച്ചാൽ ഹൈപ്പർതേർമിയ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. വേനലിൽ ചൂട് താങ്ങാനാകാത്ത നിലയിലേക്ക് ഉയരുന്നതിനാൽ, അതിൽ നിന്ന് എങ്ങനെ സ്വയം രക്ഷിക്കാം എന്ന് അറിയേണ്ടത് വളരെ പ്രധാനമാണ്. 

ശരീര താപനിലയെ തണുപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ:

വെള്ളം

ശരിയായ ശരീര താപനില നിലനിർത്താനുള്ള ഏറ്റവും നല്ല മാർഗമാണ്, ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് വളരെ അത്യാവശ്യമാണ്, ശരീരം തണുപ്പിക്കാൻ ദിവസവും 2.7 മുതൽ 3.7 ലിറ്റർ വരെ വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്.

തണ്ണിമത്തൻ: 

തണ്ണിമത്തൻ ഏറ്റവും ഉയർന്ന ജലാംശമുള്ള ഭക്ഷണമാണ്, ഇതിൽ ഏകദേശം 90% വെള്ളം അടങ്ങിയിരിക്കുന്നു. ശരീരത്തെ തണുപ്പിക്കുന്ന ആന്റി ഓക്‌സിഡന്റുകളാലും സമ്പുഷ്ടമാണ് തണ്ണിമത്തൻ.

ഉള്ളി: 

ഉള്ളി ശരീരത്തെ തണുപ്പിക്കുക മാത്രമല്ല സൂര്യാഘാതത്തിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നു. വേനൽക്കാലത്ത് സജീവമാകുന്ന വിവിധ രോഗങ്ങളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുന്ന ഒരു സൂപ്പർഫുഡ് കൂടിയാണ് ഉള്ളി.

വെള്ളരിക്ക: 

തണ്ണിമത്തൻ പോലെ തന്നെ വെള്ളരിക്കയിലും ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്. പച്ചക്കറികളിൽ തന്നെ
ഏറ്റവും കൂടുതൽ ജലാംശമുള്ള പച്ചക്കറികളിൽ ഒന്നാണ് വെള്ളരിക്ക. അതോടൊപ്പം വെള്ളരിക്ക നാരുകളാൽ സമ്പുഷ്ടമാണ്, ഇത് ചൂടുള്ള കാലാവസ്ഥ മൂലമുണ്ടാകുന്ന മലബന്ധത്തിന് സഹായിക്കുന്നു.

തൈര്: 

വേനൽക്കാലത്ത് ഭക്ഷണത്തിൽ ചേർക്കാൻ ഏറ്റവും മികച്ച പാലുൽപ്പന്നങ്ങളിൽ ഒന്നാണ് തൈര്. ശരീരത്തിലെ ചൂട് വർദ്ധിപ്പിക്കാൻ കഴിയുന്ന മാംസവും കോഴിയിറച്ചിയുമാണ് ഉയർന്ന പ്രോട്ടീൻ ഭക്ഷണങ്ങൾ. അതേസമയം, തൈരിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്, മാത്രമല്ല ശരീരത്തിലെ ചൂടിനെ തണുപ്പിക്കുകയും ചെയ്യുന്നു.

ഇളംനീര്: 

എപ്പോഴും വെള്ളം കുടിക്കുന്നത് വിരസമാണ്, അപ്പോൾ കുടിക്കാൻ പറ്റിയ ഒന്നാണ് ഇളം നീര്, ഇത് ശരീരത്തിന്റെ ജലാംശം വർധിപ്പിക്കാൻ സഹായിക്കുന്നു, വേനൽക്കാലത്ത് ശരീരത്തെ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന ഇളംനീരിൽ വളരെയധികം വിറ്റാമിനുകളും, ധാതുക്കളും ധാരാളമായി അടങ്ങിയിട്ടുണ്ട്.

പുതിന ഇല:

ശരീരത്തിന് തണുപ്പ് നൽകുന്നതുപോലെ തന്നെ ഉന്മേഷദായകവുമാണ് പുതിനയില. പഴച്ചാറുകളിൽ, നാരങ്ങാവെള്ളത്തിൽ, ഐസ് ടീ, മറ്റ് വേനൽക്കാല പാനീയങ്ങൾ എന്നിവയുടെ രുചി വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ പുതിന ഇല ചേർത്ത് കഴിക്കാവുന്നതാണ്.

ഇലക്കറികൾ: 

ചീര, ബ്രൊക്കോളി, കോളിഫ്‌ളവർ, ചീര, കാബേജ് തുടങ്ങിയ ഇലക്കറികളെ ക്രൂസിഫറസ് പച്ചക്കറികൾ എന്ന് പറയുന്നു. ഈ പച്ചക്കറികളിൽ വളരെ ഉയർന്ന അളവിൽ ജലാംശം അടങ്ങിയിട്ടുണ്ട്, കൂടാതെ പോഷകങ്ങൾ നിറഞ്ഞതുമാണ്.

മോര്:

ശരീരത്തെ തണുപ്പിക്കുന്ന പ്രോട്ടീൻ സമ്പുഷ്ടമായ ചുരുക്കം ചില ഭക്ഷണങ്ങളിൽ ഒന്നാണ് തൈര് പോലെ തന്നെയുള്ള മോര്. ഇത് ശരീരത്തിന് വളരെ ഉന്മേഷദായകമായ പാനീയം കൂടിയാണ്, മാത്രമല്ല ചൂട് കാലാവസ്ഥ കാരണം ഉണ്ടാകുന്ന കുടൽ പ്രശ്നങ്ങളിൽ നിന്ന് ആശ്വാസം നൽകുകയും ചെയ്യുന്നു.

സിട്രസ് പഴങ്ങൾ:

സിട്രസ് പഴങ്ങളിൽ ജലാംശം ധാരാളം അടങ്ങിയിട്ടുണ്ട്, വിറ്റാമിൻ സി എന്നിവയുടെ മികച്ച ഉറവിടമാണ് സിട്രസ് പഴങ്ങൾ, ഇവ രണ്ടും ചൂടുള്ള കാലാവസ്ഥയ്‌ക്കെതിരായ ഒരു കവചമായി തന്നെ പ്രവർത്തിക്കുന്നു. ഓറഞ്ച്, നാരങ്ങ, മൂസമ്പി, പപ്പായ, പേരയ്ക്ക തുടങ്ങിയവയാണ് ജനപ്രിയമായി ലഭ്യമായ സിട്രസ് പഴങ്ങളിൽ ചിലത്.

അവോക്കാഡോ:

ആരോഗ്യകരമായ കൊഴുപ്പുകളാൽ സമ്പുഷ്ടമാണ് അവോക്കാഡോ, ശരീരത്തെ നിർജ്ജലീകരണം ചെയ്തേക്കാവുന്ന മറ്റ് കൊഴുപ്പുള്ള ഭക്ഷണങ്ങളിൽ നിന്ന് വ്യത്യസ്തമായി, അവോക്കാഡോകൾ ശരീരത്തിന് ആവശ്യമായ ജലാംശം നൽകുന്നു, ഈ കൊഴുപ്പുകൾ ശരീരത്തെ മറ്റ് വിറ്റാമിനുകളിൽ ആഗിരണം ചെയ്യാൻ സഹായിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ:  രുചിയിൽ കേമനാണ് ചിക്കൂ, അതുപോലെ ഗുണത്തിലും...

Pic Courtesy: Pexels.com 

English Summary: Foods helps stabilize body temperature in summer

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds